Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 15 [Alby]
മോനെ കെട്ടിയോനെ,ഈ കള്ളന്റെ ജാതകം എന്റെ കൈവെള്ളയില് ഉണ്ട് അതുകൊണ്ട്,എന്റെ കണ്ണുവെട്ടിക്കാ എന്നുള്ള വിചാരം വേണ്ട.എന്റെ ശംഭു എപ്പോ എങ്ങനെ എന്ത് ചെയ്യും എന്നെനിക്ക് നല്ലോണം അറിയാം.
അവനൊന്ന് തല കുനിച്ചു.....
എന്നുവെച്ചു,എന്റെ കെട്ടിയോനെ ഞാൻ സാരിത്തുമ്പിൽ കെട്ടിയിട്ട് നടക്കില്ല.എന്താണോ എന്റെ ശംഭു അങ്ങനെ മതി.ഒരു പാവം പെണ്ണ് ഇവിടെ കാത്തിരിപ്പുണ്ട് എന്നോർത്താൽ മതി.........
അവന്റെ കണ്ണ് നിറഞ്ഞു.അവളെ പൊടുന്നനെ കെട്ടിപ്പിടിച്ചു.അവന്റെ കൈകൾ അരക്കെട്ടിൽ അമർന്നു. ചുണ്ട് അവളുടെ തോളിൽ വിശ്രമിച്ചു. ആ സമയം രണ്ട് തുള്ളികൾ അവളുടെ മുതുകിൽ പതിച്ചു.
എന്തായിത്,എന്റെ ചെക്കൻ കരയുകേ......പാടില്ല.ഞാൻ സമ്മതിക്കില്ല.ദാ നിന്റെ ഫേവറേറ്റ് ഡ്രിങ്ക്.... കഴിക്ക്.
വേണ്ട,എന്റെ പെണ്ണിന് ഇഷ്ട്ടം ഇല്ല.
നിന്റെ പെണ്ണ് തന്നാ തരുന്നേ.ഞാൻ മുന്നേ പറഞ്ഞില്ലേ.ഞാൻ തരുമ്പഴ് മാത്രം മതി.
അവൾ നിർബന്ധിച്ചു അവന്റെ കയ്യിൽ കൊടുത്തു.ഒരു നില്പൻ എന്ന് കരുതി അവൻ ഒറ്റ വലിക്ക് തീർത്തു. അവളുടെ കണ്ണൊന്നു തള്ളി.ആ 90 അടിച്ചു ഗ്ലാസ് തിരികെ കൊടുക്കുമ്പോൾ കയ്യിലെ അച്ചാറു പാക്കറ്റ് അവൾ പൊട്ടിച്ചിരുന്നു. അത് പൊട്ടിച്ചപ്പോൾ ചുണ്ടിൽ പറ്റിയ ആ മുളക് ചാറവൻ നുണഞ്ഞെടുത്തു. ഒരു ദീർഘചുംബനം....കയ്യിൽ ഗ്ലാസും മറുകയ്യിൽ അച്ചാറും പിടിച്ചുകൊണ്ട് അവൾ ആ ചുംബനം ഏറ്റുവാങ്ങി. അവളുടെ മുഖം കൈകളിൽ കോരി ആ അല്ലികൾ നുണഞ്ഞുതിന്നുന്ന നേരം അവൾ കണ്ണുകൾ ഇറുക്കി അടച്ചുനിന്നു.പെട്ടെന്നെന്തോ ഓർത്ത് അവൾ കുതറിമാറി.ആ മുഖത്ത് വിരിഞ്ഞ നാണം, അവൾ അവന്റെ കണ്ണുകൾക്ക് ഭയപ്പെട്ട് മുഖം തിരിച്ചു.
അവന്റെ നെഞ്ചിൽ ചാരി ഇരിക്കുന്ന നിമിഷം,അവളുടെ വയറിൽ അടക്കി കെട്ടിപ്പിടിച്ചവനും.ആ മൗനത്തിന്റെ ഭാഷ അവർക്കു മാത്രം മനസിലായി. അതവർക്ക് മാത്രം മനസിലാവുന്നത് ആയിരുന്നു.അവന്റെ കൈ എപ്പഴോ അവളുടെ കുജങ്ങളിൽ അമർന്നു.
കൊതിയൻ.......
ഞാൻ അറിയാതെ.......
പോ അവിടുന്ന്,ഒന്നും അറിയാത്ത കള്ളൻ.
സത്യായിട്ടും......
അതെ പിടിച്ചോട്ടോ.എന്റെ അല്ലാതെ ആരുടേയാ ഈ ചെക്കന്..
അതിനാണോ പാട്.....
ആ പാട് വേണ്ട.എല്ലില്ലാത്ത നാവ് കൊണ്ട് എന്തും വിളിച്ചു പറയല്ലേ. ഈ വീണയുടെ സ്വഭാവം അറിയാല്ലോ. ഇനി ഈ ദേഹത്തുള്ളത് മതി.
പെണ്ണെ,ഒന്നുടെ ഒഴിച്ചെടി......
ഇന്നത്തെ കോട്ട കഴിഞ്ഞു മോനെ. ഇനി നാളെ.
ഇന്നത്തെ ദിവസായത്
💬 Comments
View all comments