Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby]
ശംഭുവിന്റെ ഒളിയമ്പുകൾ 16
Shambuvinte Oliyambukal Part 16 Author : Alby
Previous Parts
പരസ്പരം മനസ്സിലാക്കി ഒന്നിച്ചവർ, അവർ ഒന്നായതിന്റെ തളർച്ചയിൽ മയങ്ങുന്നു.പുതപ്പിനുള്ളിൽ ശംഭു തന്റെ നെഞ്ചിൽ ഉറക്കുന്ന വീണ. അവന്റെ നെഞ്ചിൽ വിരലുകൾ ഓടി നടക്കുന്നതറിഞ്ഞ അവൻ ഉണർന്നു.
എന്താ എന്റെ ഭാര്യക്ക് ഉറക്കം ഇല്ലേ
ഉറക്കം പോയി,ശംഭുസ് ഉറങ്ങിക്കൊ. ഞാൻ ഇങ്ങനെ കിടന്നോളാം.
എന്നാ ഞാനും........
അവൾ അവന്റെ നെഞ്ചിൽ അങ്ങനെ പറ്റിചേർന്നു കിടന്നു.വിരല് കൊണ്ട് നെഞ്ചിലെ രോമങ്ങളെ തഴുകിക്കൊണ്ടിരുന്നു.അവളുടെ ചുടു നിശ്വാസം അവന്റെ ഇടതു നെഞ്ചിൽ പതിക്കുന്നുണ്ട്.
എന്താ ഇത്രയും ആലോചിക്കുന്നെ
ഒന്നുല്ല.......
എന്തോ ഉണ്ട്,അല്ലെ ഇങ്ങനെ ഉറക്കം വരാതെ.......
അറിയില്ല എന്താന്ന്.....
എന്റെ പെണ്ണ് കരയുവാ?
ഹേയ് തോന്നുന്നതാ.ശംഭുസ് എന്റെ കൂടെയുള്ളപ്പൊ ഞാൻ കരയില്ല.
ആ കണ്ണ് നിറഞ്ഞത് എനിക്കറിയാം
അത് സന്തോഷം കൊണ്ടാ.അല്ലാതെ ....ആണൊരുത്തന്റെ കരുത്തറിഞ്ഞു അവന്റെ നെഞ്ചിലെ ചൂട് പറ്റി, ആ കൈകൾക്കുള്ളിൽ,അതിന്റെ സുരക്ഷയില് ഇങ്ങനെ കിടക്കുമ്പോ ഞാൻ അറിയാതെ......
ഈ പെണ്ണിന്റെയൊരു കാര്യം........ വേറെ പണിയില്ലാതെ.മുക്കാൽ ചക്രത്തിന് വകയില്ലാത്ത എന്നെ ജീവിതത്തിലേക്ക് കൂട്ടിയിട്ട് ഓരോന്ന് പറയുന്നു.ഞാനല്ലെങ്കിൽ മറ്റൊരാൾ ആ ജീവിതത്തില് വന്നേനെ.ഇതിപ്പൊ എല്ലാരും അറിഞ്ഞുവരുമ്പോൾ എന്ത് നടക്കുന്ന് ഒരു പിടിയുമില്ല.
എന്താ,എന്റെ ശംഭുസ് എന്നെ കളിയാക്കുവാ....?
അങ്ങനെ തോന്നിയോ?ഞാൻ ഒരു ഭാവികാര്യം പറഞ്ഞതാ.ചിന്തിച്ചു നോക്കിയിട്ടുണ്ടോ അത്.ഇപ്പൊ എന്റെ മനസ്സിൽ അതൊക്കെയാ.
മോനെ കെട്ടിയോനെ,ആണുങ്ങളെ ഒത്തിരി കണ്ടിട്ടുണ്ട്,നിന്നെപ്പോലെ ഒരാളെ....... നെവർ.അല്ലാതെ നിനക്ക് എന്തുണ്ട് എന്നുനോക്കിയല്ല ഞാൻ നിന്നെ സ്നേഹിച്ചതും എന്നെ നിനക്ക് തന്നതും.നീ കാട്ടുന്ന കെയറിങ്,നിന്റെ സ്നേഹം,പെണ്ണിന്റെ മാനിക്കുന്ന നന്മ അതിന് നൽകുന്ന സംരക്ഷണം...... അതൊക്കെയാ എന്നെ നിന്നിലെക്ക് എത്തിച്ചത്.അല്ലാതെ നിന്റെ പോക്കറ്റിന്റെ കനം ഒരിക്കലും ഞാൻ ശ്രദ്ധിച്ചിട്ടില്ല.അതെനിക്ക് വിഷയമല്ല. അങ്ങനെയൊക്കെ നോക്കി വീട്ടുകാര് കൈപിടിച്ചു കൊടുത്തു ഒരിക്കൽ.അവൻ മൂലം മാനവും പോയി.പക്ഷെ നീ എന്റെ മാനത്തിന് വിലയിട്ടവനെ തല്ലിയപ്പൊ നീ തരുന്ന സുരക്ഷിതത്വം എനിക്ക് വേണമെന്ന് തോന്നി.
ഞാൻ ആരെ എന്ത് ചെയ്തെന്നാ?
മോനെ കുഞ്ഞു കളിക്കല്ലേ.ഒന്നും അറിയാത്ത ഒരാള്.നീയെന്ത് കരുതി ഞാൻ ഒന്നും അറിയില്ലന്നോ. ഓർക്കുന്നോ ഓഫീസിൽ നമ്മൾ പോയ ദിവസം.അന്ന് ഞാൻ കരഞ്ഞു
💬 Comments
View all comments