Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 16 [Alby]
ആരും അറിഞ്ഞില്ല അതിന്റെ കാരണം.അവിടുത്തെ പീയൂൺ ഒഴികെ.എന്നെ വില്ല്യം കയറിപ്പിടിച്ചത് അങ്ങനെ നിന്റെ ചെവിയിലെത്തി. രായ്ക്ക് രാമാനം നീയവനെ പോയി തല്ലി.അതും ഗസ്റ്റ് ഹൗസിൽ കയറി. എനിക്കറിയാം അതിന്റെ ചൊരുക്കിലാ അവൻ നിന്നെ അപകടപ്പെടുത്തിയെ.അത് മുതലെടുക്കാൻ ഇവിടെയും വന്നു. അന്നും നീ തന്നെ തുണച്ചു.അത്രേം മതിയായിരുന്നു എനിക്ക്,ഈ കൈകൾ ചുറ്റിപ്പിടിക്കുമ്പോൾ കിട്ടുന്ന സംരക്ഷണം.അല്ലാതെ വേറൊന്നും ആഗ്രഹിച്ചിട്ടില്ല.
എന്റെ തെറ്റുകൾ ഓർത്തില്ല. തെറ്റിൽ കൂടിയാ ഞാൻ നടന്നിട്ടുള്ളതും.
അതൊന്നും ഇനി ഓർക്കണ്ട,അത് ഇനിയെന്റെ ശംഭുസ് ചെയ്യില്ല. എനിക്കറിയാം.
എന്നാലും എല്ലാം അറിഞ്ഞുകൊണ്ട്.
ഇപ്പൊ എന്റെ ശംഭുസിന്റെ മനസ്സ് എനിക്കറിയാം.കഴിഞ്ഞതൊന്നും ഞാൻ കാര്യം ആക്കുന്നില്ല.അതില് ഞാൻ കുറ്റപ്പെടുത്തുകയും ഇല്ല. എന്നും ഇങ്ങനെ ഈ കൈകളുടെ സുരക്ഷക്കുള്ളിൽ ജീവിക്കണം.അത് മാത്രം മതിയെനിക്ക്. ***** ഒഴിഞ്ഞ സങ്കേതം,ഇരുട്ടിന്റെ മറപറ്റി അയാൾ സംസാരിക്കുന്നു.ഭൈരവൻ അടുത്തുതന്നെയുണ്ട്....
അപ്പൊ അവൻ പുറത്തിറങ്ങി,അല്ലെ
അതെ,ഇനി എന്റെ ഊഴമാണ്
പക്ഷെ നീ കരുതുന്നത് പോലെയല്ല ഭൈരവാ,പുറത്തിറങ്ങിയ അവൻ മുൻപത്തെതിലും ശക്തനാണ്.
എന്തുതന്നെ ആയാലും ഇനിയൊരു തോൽവി,ഈ ഭൈരവന് സാധിക്കില്ല.
ഭൈരവാ,എനിക്ക് നിന്റെ കരുത്ത് മാത്രം മതി,ബുദ്ധി ഉപദേശിക്കണ്ട. ഭിത്തിയിൽ ഒരു ചിത്രമാവാൻ ആണ് നിനക്കാഗ്രഹം എങ്കിൽ ആവാം.അല്ല ഇനിയും ജീവിക്കാനാണ് എങ്കിൽ കാത്തിരുന്നെ പറ്റു.
അങ്ങ് പറഞ്ഞുവരുന്നത്........
അതുതന്നെ,പുറത്തിറങ്ങിയ അവന് കിട്ടിയ ഭാഗ്യം,........"വീണ".......... മാധവന്റെ മരുമകൾ.ആർക്കും പിടികൊടുക്കാതെ ചിലതവിടെ നടക്കുന്നുണ്ട് ഭൈരവാ.എന്റെ കണക്ക് കൂട്ടൽ ശരിയാണെങ്കിൽ ഇന്നവൾ അവന്റെ പെണ്ണാ.അത് തന്നെയാണ് അവന്റെ ബലവും.
അപ്പൊ എളുപ്പമായി.അവിടെ ആരെങ്കിലും അറിഞ്ഞാൽ അതോടെ അവൻ തീരും.
ഞാൻ പറഞ്ഞു,എനിക്ക് നിന്റെ ഉപദേശം വേണ്ട എന്ന്.മാധവൻ അറിഞ്ഞാൽ ഒന്നും സംഭവിക്കില്ല, കൂടിയാൽ ആ തറവാട്ടിൽ നിന്നും പുറത്താക്കും.ഒപ്പം അവളും കാണും. പിന്നെ അവർ ജീവിക്കും,അവളുടെ വീട്ടിൽ.........പിന്നെ തൊടാൻ കിട്ടില്ല.
അങ്ങുന്നേ........ എന്തൊക്കെയാ പറയുന്നത്.എനിക്കൊന്നും അങ്ങ്....
തത്കാലം ഇത്രയും മനസിലാക്കൂ. എടുത്ത് ചാടി ഒന്നും ചെയ്യരുത്.ചുറ്റും അവനോ അവളോ അറിയാതെ അവർക്ക് സുരക്ഷയുണ്ട്.വെറുതെ നെഞ്ചിൽ ഉണ്ട കേറ്റണോ നിനക്ക്.
മ്മ്മ്..........
അവസരം വരും,കാത്തിരിക്കണം അതാണ് ബുദ്ധിയുള്ളവർ ചെയ്യുക. വീണുകിട്ടുന്ന അവസരം മുതലാക്കൂ. ഇപ്പൊ ഒന്ന് ചെയ്യുക,അവന്റെ നീക്കം മനസിലാക്കുക.എന്ത് വേണമെന്ന് വഴിയെ പറയാം. ***** കിള്ളിമംഗലം
💬 Comments
View all comments