Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]
എങ്ങനെ നിന്റെ മുറിയിലെത്തി?എനിക്കറിയണം.
അത് ടീച്ചറെ അന്ന് ഗോവിന്ദേട്ടനെ അടിച്ചത് ചേച്ചിയുടെ താലി പൊട്ടിച്ചു എന്നത് കൊണ്ടാ.
മനസിലായില്ല.......
ഞാൻ വയ്യാണ്ടിരുന്നപ്പൊ എന്നെ അങ്ങോട്ട് കൂട്ടിയത് ചേട്ടന് ഇഷ്ട്ടം ആയില്ലാന്ന് തോന്നുന്നു.എനിക്ക് ഭക്ഷണം കൊണ്ടുവന്ന ചേച്ചിയോട് എന്റെ മുന്നിൽ വച്ചാ വഴക്കിട്ടതും. അതൊടുക്കം താലി പൊട്ടിക്കുന്നത് വരെ എത്തിയപ്പഴാ ഞാൻ......
എന്നിട്ട് നീയിതെന്നോട് പറഞ്ഞോ? എടാ പറഞ്ഞോന്ന്? കാറിൽ ഇരുന്നവൾ അലറി.
അത് ചേച്ചി വേണ്ടാന്ന് പറഞ്ഞിട്ടാ.
അതൊക്കെ പോട്ടെ,പൊട്ടിയ താലി ഒന്നെടുത്തു വക്കാൻ അവക്ക് തോന്നിയില്ല.എന്നൊടൊന്ന് പറയാനും.രായ്ക്ക് രാമാനം പുതിയത് പണിയിച്ചിട്ടു.എനിക്ക് ഉറപ്പുണ്ട്, ഞാൻ അറിയാതെ,മാഷ് അറിയാതെ എന്തൊക്കെയോ അവിടെ നടക്കുന്നു നിനക്കും പങ്കുണ്ട് അതിൽ.അവളുടെ നിന്നോടുള്ള പെരുമാറ്റം തന്നെ എനിക്ക് സംശയമുണ്ട്.ഗോവിന്ദിനെ പോലും അവൾ ഇങ്ങനെ കെയർ ചെയ്തു കണ്ടിട്ടില്ല.നിന്നോട് എന്തോ അധികാരം ഉള്ളപോലെ,അല്ലേൽ അവകാശം പോലെ ഓരോന്ന് ചെയ്യുമ്പോൾ.........
ഈ ടീച്ചർ.......പിന്നെയും തുടങ്ങി. ഞാൻ പറഞ്ഞല്ലോ കാര്യം.അല്ല ഇത് എങ്ങനെ ടീച്ചർക്ക് കിട്ടി.
ഇ താലി,റൂം വൃത്തിയാക്കിയപ്പോൾ ജാനകിക്ക് കിട്ടിയതാണ്.അവളെന്നെ ഏൽപ്പിച്ചു.ആവളായത് കൊണ്ട് രക്ഷപെട്ടു അല്ലേല് ഈ മാലയും കാണില്ല,ഓരോന്ന് പറയുവേം ചെയ്യും
അതിനിടയിൽ തന്നെ അവർ സെക്രട്ടറിയേറ്റ് പടിക്കൽ എത്തിനിന്നു."നീയെന്നെ ഇവിടെ വിട് വണ്ടി പാർക്ക് ചെയ്തു വാ.കാര്യം ശരിയായാൽ ഇന്ന് തന്നെ പോകാം. എന്തിനാ വെറുതെ ഇവിടെ"
കൊതി ഇത്ര വേഗം മാറിയോ എന്റെ ടീച്ചർക്ക്.
ഒന്ന് പോടാ.... കളിയാക്കാതെ.... അത് അവിടെ ചെന്നും ആകാല്ലോ. അതിനുള്ള വഴി ഞാൻ കണ്ടോളാം
കാറിൽ നിന്നിറങ്ങി അവൾ നടന്നകന്നു.അവൻ പാർക്കിങ്ങിലേക്കും.അവന്റെ മനസ്സ് കലങ്ങി മറിഞ്ഞു.ടീച്ചർക്ക് സംശയം തോന്നിത്തുടങ്ങിയത് അവനിൽ അല്പം ആശങ്കയുളവാക്കി.
അപ്പോഴേക്കും വീണയുടെ വിളി അവനെ തേടിയെത്തി.കാര്യം പറഞ്ഞു തുടങ്ങിയപ്പൊഴേക്കും അകത്തേക്ക് പോയ സാവിത്രി അവന്റെ അരികിലെത്തി.കാര്യം പറയാൻ കഴിയാതെ ഫോൺ വച്ചു അവൻ.
"അകത്തു വരാൻ പറഞ്ഞിട്ട് നീ എന്ത് നോക്കി നിക്കുവാ"അവൾ അവനെയും വിളിച്ച് അകത്തേക്ക് നടന്നു. സാവിത്രിയുടെ സാന്നിധ്യം അവനെ വീണയോട് സംസാരിക്കുന്നതിൽ വിലക്കിക്കൊണ്ടിരുന്നു.അതിൽ ഗർവിച്ചവൾ അവന്റെ ഫോൺ എടുക്കാത്തതും മറ്റൊരു വശം. ഗായത്രി പോലും ഫോൺ കട്ട് ചെയ്തപ്പോൾ അവിടെ തന്റെ പെണ്ണ് കലിപ്പായി എന്നവൻ
💬 Comments
View all comments