Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]
ഉറപ്പിച്ചു.ഇനി വരുന്നിടത്തു വച്ചു കാണാം എന്ന മട്ടിൽ അവൻ സാവിത്രിയുടെ കൂടെ ആ തിരക്കിലേക്ക് ഊളിയിട്ടു. ***** വില്ല്യം ഓഫീസിൽ എത്തി.പക്ഷെ അധികാരങ്ങൾ നീക്കപ്പെട്ടിരുന്നു. പകരം മേൽനോട്ടം അക്കൗണ്ടന്റ് മേരിക്കുട്ടിക്ക് അധികച്ചുമതലയായി നൽകി.മാധവന്റെ വിശ്വസ്‌തക്ക് അത് അധിക ജോലിയായിരുന്നില്ല. ചുരുക്കത്തിൽ വില്ല്യം നോക്കുകുത്തി ആയി.മേരിക്കുട്ടി ചൂണ്ടിക്കാണിച്ചു കൊടുക്കുന്നിടത്തു ഒപ്പിടാൻ മാത്രം നിയോഗിക്കപ്പെട്ട ഒരു കളിപ്പാവ.
അന്ന് മേരിക്കുട്ടി ആട്ടിയതിനു ശേഷം ഗോവിന്ദൻ ഓഫീസിൽ വന്നിരുന്നില്ല. വൈകിട്ട് വില്ല്യം തിരിച്ചെത്തുമ്പോൾ കുപ്പിയുടെ കഴുത്തുപൊട്ടിച്ച് അടി തുടങ്ങിയിരുന്നു ഗോവിന്ദൻ.വന്നപാട് ഒന്നും നോക്കാതെ വില്ല്യം ഗോവിന്ദ് ഒഴിച്ചിരുന്നത് എടുത്തങ്ങു വീശി. പിന്നാലെ ഒന്നുകൂടിയും.
എടാ കോപ്പേ നിനക്ക് വേണെ വേറെ ഒഴിക്കരുതോ?മനുഷ്യൻ പ്രാന്തെടുത്ത് നിക്കുമ്പോൾ തന്നെ വേണോ?
പുല്ലേ കോപ്പിലെ വർത്താനം പറയല്ല്, ഇപ്പൊ പട്ടിയുടെ വിലയാ ഓഫീസിൽ. ഒറ്റ ദിവസം കൊണ്ട് എല്ലാം മറിഞ്ഞു. ഇതിപ്പോ നീയും കൂടി അറിഞ്ഞാണോ
വില്ല്യം...കാര്യം ഞാൻ ചെറ്റയാ.നീയും മറിച്ചല്ല.രണ്ട് ചെറ്റകൾ കൂടിയാൽ അതെ ഉണ്ടാകു.എന്നിട്ടും നമ്മൾ ഒരു ധാരണയുടെ പുറത്ത് ഇത്രവരെയും എത്തി.ഇതുവരെ അതിലൊരു പിശക് വന്നിട്ടുമില്ല.ഇപ്പൊ ഇതെന്നാ പറ്റി ഇത്ര റേസ് ആവാൻ....
അപ്പൊ നിനക്കൊന്നും അറിയില്ല....
എനിക്കെന്തറിയാം,ഇന്നലെ നിന്നെ ഇങ്ങോട്ട് കണ്ടതുമില്ല.
നാറി....നീ ഉരുണ്ടുകളിക്കല്ലേ.ഇന്നലെ നീയും കൂടി അറിഞ്ഞോണ്ടല്ലേ....
തെളിച്ചു പറയ് വില്ല്യം..... ആളെ വടി ആക്കല്ലേ.....
നിന്റെ അച്ഛൻ...... ഇന്നലെയെന്നെ പൊക്കി.നല്ല ഭേഷാ ഒന്ന് തരുകയും ചെയ്തു.ശിങ്കിടികളുടെ തരിപ്പും തീർത്തു.പുറത്ത് മുറിവില്ലന്നേയുള്ളൂ അകം മുഴുവൻ ചതഞ്ഞു കിടക്കുവാ പിന്നെയിന്നു ഓഫീസിൽ എത്തിയപ്പം ഞാൻ വെറും കീ കൊടുത്താൽ കൈ കൊട്ടുന്ന കുരങ്ങന്റെ റോളിലേക്ക് തഴയപ്പെട്ടു.ഒപ്പിടാൻ വേണ്ടി മാത്രം ഒരാൾ.മാനേജർ എന്ന പേര് മാത്രം ബാക്കി.ഇതൊന്നും നിനക്ക് അറിയില്ല എന്ന് മാത്രം പറയരുത്.
ഇല്ല...... സത്യം.ഓഫീസിൽ നടന്നത് ഞാൻ അറിഞ്ഞിട്ടില്ല.എല്ലാം അച്ഛൻ നേരിട്ടാണ്.ഇന്നലെ വിളിച്ചിരുന്നു. എന്റെയും അവസ്ഥ ഇതുതന്നെയാ. പേരിനൊരു എം ഡി.അച്ഛൻ നേരിട്ട് ഉണ്ടാക്കിക്കോളാം എന്ന്.
അവർ ഓരോന്നുകൂടി അകത്താക്കി. കുപ്പി ഒഴിഞ്ഞുകൊണ്ടെയിരുന്നു.
ചുരുക്കത്തിൽ നിന്റെ അച്ഛന് സംശയം തോന്നിയിരിക്കുന്നു.അന്ന് അവനെ..... വീണയുടെ മറ്റവൻ ഇല്ലേ എന്താ അവന്റെ പേര്......
ശംഭു......
അതു തന്നെ.അവനെ ഇടിച്ചിട്ടത് ഞാൻ ആണെന്ന് പുള്ളിയറിഞ്ഞു.
💬 Comments
View all comments