0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 17 [Alby]

Author : alby Read All Parts 340

പുള്ളിക്കുറപ്പുണ്ട്.... എന്തോ പക്ഷെ ഒന്നും രണ്ടും തിരിച്ചു പറഞ്ഞപ്പോൾ വിട്ടു.പിന്നെ നമ്മുടെ കോൺട്രാക്ട് ഉള്ളതുകൊണ്ട് ഓഫീസിന് പുറത്ത് ആയിട്ടില്ല.

അപ്പൊ അതിലും സംശയമുണ്ട്, അല്ല ഉറപ്പുണ്ട്.അല്ലേൽ നിന്നെ പൊക്കില്ല.ഇതിപ്പോ വിട്ട സ്ഥിതിക്ക് എന്തോ ഒന്ന് അച്ഛന്റെ മനസ്സിലുണ്ട്. അതും കൂടി ഉറപ്പിക്കാനാവും.ഇപ്പൊ അക്കൗണ്ട് ഷോർട്ട് വന്നത് കൊണ്ടാ എന്റെ ചീട്ട് മടക്കിയത്. കൂടാതെ ഈ കോപ്പിലെ പെടലിയുടെ കാര്യവും ആ മേരി പറഞ്ഞിരിക്കുന്നു.

ആഹ് ബെസ്റ്റ്.ഇപ്പൊ അവളാ നോട്ടം മുഴുവൻ.എനിക്കും മുകളിലാണ് സ്ഥാനം.എന്തിനും നേരിട്ട് വിളിക്കാൻ ഉള്ള സ്വാതന്ത്ര്യവും.എന്താടെ നിന്റെ തന്തേടെ കുറ്റിയാണോ അവൾ....

പുല്ലേ,ഞാൻ ഇങ്ങനെയാ പക്ഷെ അങ്ങേര്........ആള് മാന്യനാ.പിന്നെ മേരി.... അവള് ആ റപ്പായിടെ മോളാ.

ഏത് റപ്പായി???

അന്ന് വീട്ടിൽ പോയപ്പോൾ വണ്ടിക്ക് കുറുകെ ചാടിയില്ലേ.... ആ കുടിയൻ അയാടെ മോള്.എന്തിനാ അവളെ ചീഫ് അക്കൗണ്ടന്റ് പോസ്റ്റ്‌ കൊടുത്ത് വച്ചേക്കുന്നതെന്നാ.അവളേക്കാൾ പരിചയം ഉള്ളവർ നിക്കുമ്പോൾ.

പരിചയസമ്പത്ത് വിട്.അവൾ പണി അറിയാവുന്നവളാ.

അതെ,വളരെ കഷ്ട്ടപ്പെട്ടാ ഒന്നല്പം തിരിമറി നടത്തിയത്.മിനിറ്റ് വച്ചല്ലേ കാര്യങ്ങൾ മനസിലാക്കി ബാക്കി എല്ലാം ബ്ലോക്ക്‌ ചെയ്തത്.നമ്മൾ പൊളിച്ച സെക്യൂരിറ്റിയെക്കാൾ ഇരട്ടി സ്‌ട്രോങിൽ.

എന്നാലും ഒരു കുടിയന്റെ മകൾ..... അയാളുമായി നേരിട്ട് നിന്റെ അച്ഛന് ബന്ധമൊന്നുമില്ല.എന്നിട്ടും അവൾ വിശ്വസ്‌തയാണ്.

അതെ.അവർക്കിടയിൽ ഒരു രഹസ്യം മണക്കുന്നുണ്ട്.കണ്ടുപിടിച്ചാൽ ഒരു പിടിവള്ളിയാണ്.

അതെനിക്കും തോന്നാതില്ല.പക്ഷെ ഇതിന് പിറകിൽ നമ്മളാണെന്ന് വല്ല സംശയോം???

ഇതുവരെയില്ല.എന്റെ നോട്ടക്കുറവ് ആണെന്നാ അച്ചന്റെ ഭാഷ്യം.അതാ ഇങ്ങനെയൊരു താങ്.ഇനി പങ്കുണ്ട് എന്ന് അറിഞ്ഞാൽ ചീട്ട് കീറും.ഒരു ആശ്വാസം പ്രോഡക്ട് ഡ്യൂപ്ലിക്കേറ്റ് ചെയ്യാൻ തുടങ്ങിയത് സേഫ് ആണ്. അതും കൂടെ മണത്തുപിടിച്ചാൽ.... ശേഷം ചിന്ത്യം.

ശ്രദ്ധിക്കണം.ഇനിയൊരു വരുമാനം അതേയുള്ളു.അതും നിന്നാൽ ആ ചെട്ടിയാര് തൂക്കും.പലിശയുൾപ്പടെ മൂന്ന് കൊടിയാ കടം.ഭാര്യയെ തോൽപ്പിക്കാൻ പുതിയൊരു ഐ ടി ഫേം വിലക്കെടുത്തതാണ് കാര്യങ്ങൾ ഇത്രയും വഷളാക്കിയത്.

അതൊന്നും ഓർമ്മിപ്പിക്കാതെ വില്ല്യം നമ്മുക്ക് വിറ്റവൻ അട്ടറു പണിതരും എന്നറിഞ്ഞോ.എല്ലാം കഴിഞ്ഞല്ലേ അത്‌ ജപ്തി കഴിഞ്ഞ വസ്തുവാന്ന് അറിഞ്ഞേ.കൂടാതെ വേറൊരു പ്രശ്നം,ബാംഗ്ലൂർ ഓഫീസിൽ എന്തോ പ്രശ്നങ്ങൾ തലപൊക്കുന്നു.നമ്മൾ പോന്നെങ്കിലും രതീഷ്,അവൻ കാര്യം കൃത്യമായി അറിയിക്കുന്നുണ്ട്.അന്ന് അവളുടെ കാൽക്കീഴിൽ നിക്കുന്ന നേരത്തും നമ്മുടെ കൂടെ നിന്നത്

💬 Comments

View all comments