0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]

Author : alby Read All Parts 300

ഇറങ്ങി പുറപ്പെടുമ്പോഴും എങ്ങനെ തടി കേടാവാതെ രക്ഷപെടാം എന്നവൻ നോക്കിവക്കും.ഉടായിപ്പ് കാണിക്കാൻ ഇറങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന തത്വം.വാതിൽ തുറന്ന് കിടക്കുന്നതും,അലങ്കോലമായി കിടക്കുന്ന മുൻവശവും കാര്യങ്ങൾ അത്ര പന്തിയല്ല എന്ന് അവന്റെ മനസ്സിൽ തോന്നിച്ചുകൊണ്ടിരുന്നു. മദ്യലഹരിയിൽ ഇതൊന്നും ശ്രദ്ധിക്കാതെ ഗോവിന്ദൻ വീട്ടിൽ കയറാൻ തിടുക്കപ്പെടുന്നു. അകത്തേക്ക് കയറാൻ തുടങ്ങിയ ഗോവിന്ദിനെ വില്ല്യം പിറകിലേക്ക് വലിച്ചു.

എന്താടാ.......?

നോക്ക് ഗോവിന്ദ്......വന്നപ്പോൾ മുതൽ ശ്രദ്ധിക്കുന്നു,എന്തോ ഒരു പന്തികേട്.

തെളിച്ചു പറയ് കോപ്പേ.....

നമ്മുക്ക് മുന്നേ ആരോ ഇവിടെ കേറിയിട്ടുണ്ട്.നോക്ക് നീ ഇവിടെ മൊത്തം അലമ്പായിക്കിടക്കുന്നത്. എന്തായാലും വന്നവർ തിരിച്ചു പോയിട്ടില്ല.

ഗോവിന്ദന്റെ മുഖം മങ്ങുന്നതവൻ കണ്ടു.ചുണ്ടിനും കപ്പിനുമിടയിൽ കാര്യങ്ങൾ കൈവിട്ടുപോകുന്നതിന്റെ നിരാശ അവന്റെ മുഖത്തുണ്ട്."നീ വാ ഇവിടെ നിക്കുന്നത് അത്ര നന്നല്ല.ഒരു പക്ഷെ നമ്മുടെ തടി കേടാവാനും അത്‌ മതി.അതുമല്ല നമ്മളെ ഇപ്പൊ വീണ കണ്ടാൽ ഇതിന്റെ പിറകിൽ നമ്മൾ ആണെന്ന് കൂടി കരുതും"

നീ പറഞ്ഞു വരുന്നത്..........

ഇപ്പൊ അവളെ അവളുടെ വിധിക്ക് വിട്ടുകൊടുക്കുന്നു.ഇന്ന് രാത്രി ഇവിടെ എന്ത് സംഭവിച്ചാലും അതിൽ നിന്ന് മുതലെടുക്കാൻ പറ്റുവോന്ന് നോക്കാം.നീയിങ് വാ ഗോവിന്ദ്......

ആഗ്രഹിച്ചു വന്നിട്ട്.......പടിക്കൽ വച്ച് കലം ഉടഞ്ഞുവീണു അല്ലെ വില്ല്യം.

"ആദ്യം സ്വന്തം തടി സേഫ് ആക്കിയിട്ട് മതി കണ്ട ചട്ടീം കലോം ഒക്കെ....." മദ്യത്തിൽ കുളിച്ച് നിന്നാടുകയായിരുന്ന ഗോവിന്ദിനെ ഒരുവിധം കാറിലേക്ക് കയറ്റി വില്ല്യം അവിടെനിന്നും കാർ റിവേഴ്സെടുത്തു. ***** അതെ സമയം ഭൈരവൻ നിലവറ വാതിൽ തള്ളിത്തുറന്നിരുന്നു.അവൻ ടോർച്ചുവെട്ടം അകത്തേക്ക് പായിച്ചു. ഉപയോഗമില്ലാതെ കിടക്കുന്ന ആ വലിയ നിലവറയിലിപ്പോൾ കൃഷി ആയുധങ്ങളും പൊട്ടിപ്പൊളിഞ വീട്ടുപകരണങ്ങളും സൂക്ഷിച്ചിരിക്കുന്നു.ഭൈരവൻ ഓരോ മൂലയിലേക്കും വെട്ടം പായിച്ചു.

ശ്വാസമടക്കിപ്പിടിച്ചുകൊണ്ട് ഒരു മൂലയിൽ പതുങ്ങിയിരിക്കുന്ന രണ്ടു പേർ.നിലവറക്കുള്ളിലേക്ക് ഇറങ്ങി അവിടെയാകെ പരതിയ ഭൈരവന്റെ കണ്ണിൽ പെടാൻ അധികം സമയം വേണ്ടിയിരുന്നില്ല.അവരെ കണ്ടതും അവന്റെ മുഖം ചുവന്നു.അവരെ നോക്കി മോണകാട്ടി വെളുക്കനെ ഒന്ന് ചിരിച്ചു.

ജീവനോടെ കൊണ്ട് ചെല്ലാനാ കല്പന, അത്‌ ചെയ്യുകയും ചെയ്യും.പക്ഷെ അതിന് മുൻപ് ഈ ഒടിച്ചതിനൊക്കെ ഒരു പരിഹാരം കാണണ്ടേ?കാണണം. അതുകൊണ്ട് കൂടുതൽ ഒളിച്ചുകളിക്കാതെ വാ.... വന്ന് ഈ ഭൈരവനെ നന്നായിട്ടൊന്ന് സൽക്കരിക്ക്.ഒരു

💬 Comments

View all comments