Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 18 [Alby]
പെണ്ണിന് മാത്രം നൽകാൻ സാധിക്കുന്ന വിരുന്നൊരുക്ക്.എന്നിട്ട് വേണം നിങ്ങളെ എത്തിക്കേണ്ടിടത്ത് എത്തിക്കാൻ.
അത് കേട്ട് ഗായത്രി കാർക്കിച്ചു തുപ്പി. അവൾ വീണയെ തന്നോട് ചേർത്ത് പിടിച്ചിരുന്നു.അവർക്കരികിലേക്ക് നടന്നടുക്കുകയായിരുന്നു ഭൈരവൻ. പിന്നിലേക്ക് പോകാൻ ഇടമില്ലാതെ അവർ ഭിത്തിയിലിടിച്ചുനിന്നു.തന്നെ നോക്കി കാർക്കിച്ചു തുപ്പിയ ഗായത്രിയെ പിടിച്ചുമാറ്റി ഊക്കൊടെ കരണത്തൊന്ന് കൊടുക്കുകയാണ് ഭൈരവനാദ്യം ചെയ്തത്.കിട്ടിയ അടിയിൽ താഴേക്ക് വേച്ചുവീണ ഗായത്രിയുടെ അടുത്തേക്ക് ഓടി എത്തി വീണ.അവളെ പിടിച്ചെണീപ്പിക്കാൻ നോക്കവേ ഭൈരവൻ വീണയെ കടന്നുപിടിച്ചു.
"എനിക്ക് നീ മതി.ഇവളെ ഞാൻ എന്റെ പിള്ളേർക്ക് ഇട്ടുകൊടുക്കും. ഇവളിന്ന് അവർക്കുള്ള അത്താഴമാണ്.നീയെനിക്കും...."
വീണ കിടന്നു കുതറി.ഇതിനിടയിൽ എണീറ്റ ഗായത്രി അയാളെ തടയാൻ ശ്രമിച്ചു.പക്ഷെ അയാളുടെ തള്ളിൽ അവൾ തലയടിച്ചു വീണു.അവളുടെ നെറ്റി മുറിഞ്ഞു ചോര പൊടിഞ്ഞു തുടങ്ങിയിരുന്നു.അപ്പോഴും വേദന കാര്യമാക്കാതെ അവൾ വീണയെ രക്ഷിക്കാൻ വഴിതേടി.വീഴ്ച്ചയിൽ കയ്യിൽ തടഞ്ഞ മരക്കഷ്ണമെടുത്ത് അവൾ അയാളെ ആക്രമിച്ചു.ദേഷ്യം ഇരച്ചുകയറിയ ഭൈരവൻ അവളുടെ മുടിക്കുത്തിൽ പിടിച്ചു ഭിത്തിയിൽ തലയിടുപ്പിച്ചശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞു.
ഗായത്രിയുടെ അടുത്തേക്ക് ഓടാൻ ശ്രമിച്ച വീണയെ ഭൈരവൻ തടഞ്ഞു. അപ്പോഴേക്കും ശിങ്കിടികൾ അങ്ങോട്ടേക്കെത്തിയിരുന്നു. "ദാ കിടക്കുന്നു നിങ്ങൾക്കുള്ള വിഭവം.കൊണ്ടുപോയി തിന്ന്." അവരെ കണ്ടതും ഗായത്രിയെ ചൂണ്ടിക്കാട്ടി ഭൈരവൻ പറഞ്ഞു.
ഗായത്രിയെയും കൊണ്ട് അവർ പടി കയറിപ്പോകുമ്പോൾ അവൾ ഭൈരവന്റെ കൈക്കുള്ളിൽ ഞെരിയുകയായിരുന്നു.അയാൾ ആർത്തിമൂത്തവളുടെ ഗൗൺ വലിച്ചു കീറി.രക്ഷപെടാനുള്ള അവസാന ശ്രമം പോലെ അവൾ അയാളുടെ കയ്യിൽ കടിച്ചു.വേദനയിൽ പുളഞ്ഞ ഭൈരവനെ കടന്ന് പോകാൻ ശ്രമിച്ച സമയം ഭൈരവൻ അവളുടെ മുടിയിൽ പിടുത്തമിട്ടിരുന്നു.
പൊലയാടി മോളെ....ഈ ഭൈരവന്റെ കയ്യിൽ നിന്ന് രക്ഷപെടാം എന്ന് കരുതിയൊ.ഞാൻ ഒന്നാഗ്രഹിച്ചാൽ അത് നടത്തിയിരിക്കും.
"നായെ..... നിനക്ക് എന്നെ റേപ്പ് ചെയ്യാൻ കഴിയുമായിരിക്കും.പക്ഷെ നീ വിചാരിച്ചത് നടക്കണം എങ്കിൽ അത് ഞാൻ തന്നെ വിചാരിക്കണം" അവൾ അവന്റെ മുഖത്തേക്ക് തുപ്പി.
കലി പൂണ്ട ഭൈരവന്റെ കൈ അവളുടെ മുഖത്തു പതിച്ചു. നിലത്തേക്ക് വീണ അവൾക്ക് ഒരു മഴുവിൽ പിടുത്തം കിട്ടിയിരുന്നു. അയാൾ അവൾക്കരുകിലേക്ക് നടന്നടുത്തു.എങ്ങനെയും രക്ഷപെടണം എന്ന് ഉറപ്പിച്ച അവൾ അയാളുടെ തുടയിൽ മഴു കൊണ്ട് വെട്ടി.വേദനയാൽ നിലത്തേക്ക് ഇരുന്നുപോയ ഭൈരവന്റെ തലയിൽ അതിന്റെ പ്രഹരമേൽക്കാൻ
💬 Comments
View all comments