Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]
ശംഭുവിന്റെ ഒളിയമ്പുകൾ 19
Shambuvinte Oliyambukal Part 19 Author : Alby
Previous Parts
ഗായത്രിവന്ന് വീണയെ പിടിച്ചു."ചേച്ചി ഇങ്ങ് വാ"അവൾ വിളിച്ചു.
"മ്മ്ച്ചും....ഞാൻ വരില്ല.എന്നെ വിടല്ലേ ശംഭുസെ."അവൾ അവന്റെ നെഞ്ചിൽ അള്ളിപ്പിടിച്ചിരുന്നു.
"ദേ ചേച്ചി...അമ്മ നോക്കുന്നു" വീണ്ടും ഗായത്രി പറഞ്ഞു.പക്ഷെ വീണ മറുപടി ഒന്നും നൽകാതെ അതെ നിൽപ്പ് തുടർന്നു.അവളുടെ പിടുത്തം മുറുകിയതല്ലാതെ അവളെ മാറ്റാൻ ഗായത്രിക്ക് കഴിഞ്ഞില്ല. അതെ സമയം ശംഭുവിന്റെ മുഖത്തെ ഞെട്ടലും ഗായത്രി കണ്ടു.
".....ചേച്ചിപ്പെണ്ണെ....."അവൻ വിളിച്ചു.
എന്തോ...........
ദേ ടീച്ചറ് നോക്കിനിക്കുന്നു.വേഗം ചെന്ന് ഉടുപ്പ് മാറീട്ടു വന്നെ.
ശംഭുസും വാ.എനിക്ക് പേടിയാ. ഞാൻ പറഞ്ഞതല്ലേ എന്നെ ഒറ്റക്കിട്ട് പോവല്ലെന്ന്.
അവനൊന്നും മിണ്ടിയില്ല.സാവിത്രി ഒക്കെ നോക്കി ശ്രദ്ധിക്കുന്നുണ്ട്.ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടി എന്നുള്ള ഭാവം ആ മുഖത്തുണ്ട്. അപ്പോൾ ഗായത്രി സാവിത്രിയുടെ അടുത്തെത്തിയിരുന്നു."അമ്മെ ഞാൻ എല്ലാം പറയാം,പക്ഷെ ഇപ്പൊ"
മിണ്ടരുതെന്നവൾ ആംഗ്യം കാണിച്ചു. സാവിത്രി നോക്കി നിൽക്കുകയാണ് വീണയുടെ ചേഷ്ട്ടകൾ.അവരുടെ അടുപ്പമവൾ നോക്കിനിന്നു കാണുകയാണ്,മനസിലാക്കുകയാണ്അപ്പോഴും അതിന്റെ കാരണങ്ങൾ എന്തെന്നുള്ള ചോദ്യം അവളുടെ മനസ്സിലുയർന്നു.എവിടെയാണ് പിഴച്ചത്.താനോ മാഷോ അറിയാത്ത ചില കഥകൾ കൂടിയുണ്ടെന്ന് അവൾക്ക് ബോധ്യമായി.
"ചേച്ചിപ്പെണ്ണേ.... പേടിച്ചോ ഒരുപാട്?"
"...മ്മ്മ്..."വീണയൊന്ന് മൂളുക മാത്രം ചെയ്തു.വീണ്ടും മൗനമായിരുന്നു അവിടെ.അവളുടെ എല്ലാം മറന്നുള്ള നിൽപ്പ് കണ്ട് സാവിത്രിയും.ഗായത്രി ആകെ പരിഭ്രമിച്ചു നിൽക്കുകയാണ്. സാവിത്രിയുടെ മൗനമാണ് അവളുടെ ആശങ്കക്ക് കാരണവും.സാവിത്രി സംയമനം പാലിച്ചു നിൽക്കുന്നുണ്ട്, എങ്കിലും വൈകിയാണെങ്കിലും അവളുടെ പ്രതികരണം എന്താകും എന്നതാണ് ഗായത്രിയെ ചിന്താകുല യാക്കുന്നതും.
അവളുടേതായ ലോകത്താണ് വീണ, ചുറ്റുമുള്ളത് അവൾ ശ്രദ്ധിക്കുന്നതെ ഇല്ല.സാവിത്രിയുടെ സാന്നിധ്യം തന്റെ പുരുഷന്റെ നെഞ്ചിടിപ്പ് കൂട്ടുന്നത് പോലും അവൾ ഗൗനിക്കുന്നില്ല. അവളുടെ ലോകം ശംഭുവിലെക്ക് ചുരുങ്ങിയിരിക്കുന്നു.മൗനം വഴിമാറി കൊടുത്തപ്പോൾ അവൾ വീണ്ടും പറഞ്ഞുതുടങ്ങി.
ശംഭുസെ.... അവിടെ....... അവിടെ നിലവറയില്...
അവിടെന്താ.....?
ഒരുത്തൻ.....എന്നെ പിടിക്കാൻ വന്നു. പൂട്ടി ഇട്ടേക്കുവാ.അവനാ ഇതൊക്കെ വലിച്ചുകീറിയെ.
ഒത്തിരി ഉപദ്രവിച്ചോ അവൻ?
"ഇല്ല ശംഭുസെ,അപ്പോഴേക്കും രക്ഷ പെടാൻ പറ്റി.പക്ഷെ ഗായത്രിക്ക്.....
"എന്താ ഗായത്രിക്ക്,ഒന്നുല്ല.നോക്ക് ടീച്ചറുടെ കൂടെ നിക്കുന്നു.അങ്ങോട്ട് ചെല്ല് ചേച്ചിപ്പെണ്ണെ.ചെന്ന് ഉടുപ്പ് മാറിയിട്ട് ചേച്ചിയുടെ മുറിവൊക്കെ ഒന്ന് തുടച്ചുകൊടുക്ക്.ഞാനൊന്ന് നോക്കിയേച്ചു വരാം" അവൾ
💬 Comments
View all comments