0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 19 [Alby]

Author : alby Read All Parts 422

പൂർത്തിയാക്കുന്നതിന് മുന്നെ അവൻ പറഞ്ഞു.അവന്റെ മുന്നിലവൾ ഒരു പൂച്ചയെപ്പോലെ അനുസരണയുള്ളവളായി.അവന്റെ സാന്നിധ്യത്തിൽ അവളുടെ ഭയം വിട്ടകന്നിരുന്നു.അവൻ കൂടെയുള്ള സമയം താൻ സുരക്ഷിതയാണെന്ന ബോധ്യത്തോടെ അവൾ ഗായത്രിക്ക് അരികിലേക്ക് നീങ്ങി.

തന്റെ ചുറ്റുപാടിനെക്കുറിച്ച് ബോധ്യം വന്ന വീണ സാവിത്രിയെ കണ്ട് ഞെട്ടി അവൾക്ക് മുഖം കൊടുക്കാൻ വീണ ഭയന്നു.ആ മുഖത്തവൾ നൂറായിരം ചോദ്യങ്ങൾ വായിച്ചെടുത്തു.

അമ്മെ ഞാൻ........

"ഇപ്പൊചെല്ല്,ചെന്ന് വേഷംമാറ്. പിന്നെയാവാം ചോദ്യവും പറച്ചിലും ഒക്കെ." സാവിത്രി ഗൗരവത്തിൽ തന്നെയാണ് പറഞ്ഞതും.പിടിക്കപ്പെട്ടു എന്നവൾ മനസിലാക്കി.നേരിടുക തന്നെയെന്ന് ഉറപ്പിച്ച വീണ സാവിത്രിക്ക് മുഖം കൊടുക്കാതെ അവിടെനിന്നും പിൻവാങ്ങി.സാവിത്രിയുടെ മുഖത്തു നോക്കാൻ വയ്യാതെ ശംഭുവും. ***** നിലവറ തുറന്ന് ശംഭു അകത്തേക്ക് കയറി.ഭൈരവൻ അപ്പോഴും നിലത്ത് കിടക്കുകയാണ്.നിരങ്ങി എണീക്കാൻ നോക്കുന്നുണ്ടെങ്കിലും തുടയിലെ ആഴത്തിലുള്ള മുറിവ് കാരണം ഭൈരവന് കാലുറപ്പിച്ചു നിൽക്കാൻ സാധിക്കാതെ വേച്ചു വീണുപോവുകയായിരുന്നു.ചോര നല്ല രീതിയിൽ വാർന്നുപോയിട്ടുണ്ട്. അതിന്റെ തളർച്ചയും അയാൾക്കുണ്ട് രക്തം നിലവറക്കുള്ളിൽ കട്ടപിടിച്ചു തുടങ്ങിയിരിക്കുന്നു.കാലനക്കുന്നത് കാരണം മുറിവിൽ നിന്നുള്ള ചോര നിന്നിട്ടില്ല.തലയിലേറ്റ അടിയിൽ മുറിവുണ്ടെങ്കിലും ഗുരുതരമല്ല.ആ മുറിവിൽ നിന്നും ചോര മുഖത്തുകൂടി ഒളിച്ചിറങ്ങിയിട്ടുണ്ട്.നെറ്റിയിലേറ്റ മുറിവിന് ചുറ്റും രക്തം കട്ടപിടിച്ച അവസ്ഥയിലാണ്.പക്ഷെ തുടയിലെ വെട്ട് ചിലപ്പോൾ മരണത്തിന് തന്നെ കാരണമായേക്കാം എന്നവന് തോന്നി

ദേഷ്യം ഇരച്ചുകയറിയ ശംഭു അയാളുടെ മുറിവിൽ ആഞ്ഞു ചവിട്ടി വേദനയാൽ അയാൾ അലറിവിളിച്ചു.

"നായെ..... നീ കൈവച്ചത് എന്റെ പെണ്ണിനെയാ.നിന്റെ മരണം ഞാൻ ഉറപ്പ് വരുത്തിയിരിക്കും"ഭൈരവന്റെ നെഞ്ചിൽ ചവിട്ടിനിന്ന് അവൻ പറഞ്ഞു.അയാൾ അവന്റെ കാലിൽ പിടിച്ചുകിടക്കുകയാണ്.ശക്തിയിൽ തന്റെ നെഞ്ചിലമർന്ന കാല് മാറ്റാൻ അയാൾ ശ്രമിക്കുന്നുമുണ്ട്.

അതെ നിപ്പിൽ നിന്നുകൊണ്ട് തന്നെ ശംഭു തന്റെ ഫോണിൽ കോൺടാക്ട് തിരയുകയാണ്.ഉദ്ദേശിച്ചയാളുടെ പേര് കണ്ടതും അതിലവൻ വിരൽ അമർത്തി.സ്‌ക്രീനിലപ്പോൾ ആ പേര് തെളിഞ്ഞു."ഇരുമ്പൻ സുര"

ആദ്യത്തെ ഒരു തവണ ബെൽ പോയിട്ടും അപ്പുറെ അനക്കമൊന്നും ഉണ്ടായിരുന്നില്ല.അവൻ വിളിച്ചു കൊണ്ടെയിരുന്നു.

"ഏത് പരനാറിയാടാ ഈ പാതിരക്ക് മനുഷ്യനെ ഉറങ്ങാനും വിടില്ല"

നിർത്താതെയുള്ള ഫോൺ ശബ്ദം ഉറക്കം കളഞ്ഞപ്പോൾ,വിളിക്കുന്നത് ആരെന്ന് പോലും നോക്കാതെ പച്ച തെറി വിളിച്ചുകൊണ്ടാണ് സുര ഫോണെടുത്തത്.

ശംഭുവാ.......ഉറക്കം കളഞ്ഞു എന്നറിയാം.പക്ഷെ ഇരുമ്പിന്റെ സഹായം വേണ്ട സമയത്ത് വിളിച്ചല്ലേ പറ്റു.

💬 Comments

View all comments