Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]
ബ്ലഡ് ട്രാൻസ്ഫ്യൂസ് ചെയ്യാനുള്ള ഒരുക്കങ്ങളും അവിടെ നടക്കുന്നു.
ഭൈരവന്റെ അതുവരെ കിട്ടിയ റിപ്പോർട്ട് ഒക്കെ നോക്കിക്കൊണ്ട് ഐ സി യു എച് ഒ ഡിയും കൺസൾട്ടന്റ് ഫിസിഷ്യനും മുന്നോട്ട് ചികിത്സ എങ്ങനെയാവണം എന്ന് ചർച്ച ചെയ്ത് സ്റ്റാഫിന് വേണ്ടുന്ന നിർദ്ദേശങ്ങൾ നൽകുന്നുമുണ്ട്. ***** ഊണ് തയ്യാറാക്കുന്ന തിരക്കിലാണ് വീണയും ഗായത്രിയും.കമാൽ ഏർപ്പെടുത്തിയ ജോലിക്കാർ വളരെ വേഗത്തിൽ തന്നെ കാര്യങ്ങൾ നീക്കുന്നുണ്ട്.ശംഭു അപ്പോഴും മുകളിൽ തന്നെയാണ്.താഴെവന്നാൽ സാവിത്രിയെ എങ്ങനെ അഭിമുഖീകരിക്കും എന്നത് അവനെ കുഴക്കിക്കൊണ്ടിരുന്നു.സാവിത്രി അപ്പോഴും മുറിവിട്ട് പുറത്ത് വന്നിരുന്നുമില്ല.
എന്നാലും ചേച്ചിയിപ്പോ എത്ര കൂൾ ആയാണ് നടക്കുന്നത്.അതവൾ വീണയോട് ചോദിക്കുകയും ചെയ്തു.
"അതോ........എന്റെ ശംഭു ഉള്ളപ്പോ എനിക്ക് ആരെയും പേടിയില്ല.അതാ അതിന്റെ കാരണം"വീണ ചിരിച്ചു കൊണ്ട് തന്നെ മറുപടി നൽകി.
എന്നാലും എനിക്കത് ഓർത്തിട്ട് തന്നെ തല കറങ്ങുന്നു.
വേണ്ടാത്തത് ചിന്തിക്കാതെ പെണ്ണെ. അത് കഴിഞ്ഞില്ലേ.വെറുതെ ഓരോന്ന് ആലോചിച്ചു നിക്കാതെ ആ സാമ്പാർ ഒന്ന് താളിച്ചേ.
ഓഹ് ചെയ്തോളാവെ.....
"വേഗന്നാവട്ടെ......ഞാനീ വെള്ളം ആ പണിക്കാർക്ക് കൊടുത്തിട്ട് വരാം"
അവിടെ നിക്ക് ചേച്ചി.ഞാൻ കൊണ്ട് കൊടുത്തോളാം.പിന്നെ ഇപ്പഴാ ഓർത്തത് ആ കമാല് രാവിലെ വന്നപ്പോൾ ഒരു പഴ്സ് തന്നിരുന്നു.
"പഴ്സൊ..... ആരുടെ?" ആശ്ചചര്യത്തോടെയാണ് വീണയത് ചോദിച്ചത്.
അത് പറയാൻ കൂടെയാ ഞാൻ മേലേക്ക് വന്നത്.അമ്മയെ കണ്ട ആ മൂഡിൽ അത് വിട്ടുപോയി.കൂടാതെ മുറിയിൽ പ്രേമിക്കുവല്ലാരുന്നൊ രണ്ടുംകൂടി.
ഡീ....ഡീ.....കിട്ടിയ അവസരം നോക്കി എനിക്കിട്ട് താങ്ങാതെ കാര്യം പറ.
വില്ല്യമിന്റെ പഴ്സ് എങ്ങനെയാ നമ്മുടെ മുറ്റത്തു വന്നെ.രാത്രി വൃത്തി ആക്കുന്ന സമയത്തു കിട്ടിയെന്ന അയാള് പറഞ്ഞത്.
നീയെന്താ പറഞ്ഞുവരുന്നത്.അവൻ ആണോ ഇനി.......
അതെ ചേച്ചി......ഇന്നലെ രാത്രി അവനും ഉണ്ടായിരുന്നിരിക്കണം, കൂടെ ചേട്ടനും.
പിന്നെ എന്തിന് അവർ പുറത്ത് തന്നെ നിന്നു.
അതാണ് ചേച്ചി ഒരു പിടിയും കിട്ടാത്തത്.എന്തായാലും അവന്മാർ അറിഞ്ഞുകൊണ്ടുള്ള ഏർപ്പാടാ ഇത്.
"വില്ല്യം........ അവനെ ഞാൻ....."അത് പറയുമ്പോഴുള്ള വീണയുടെ മുഖഭാവം കണ്ട് ഗായത്രി ഭയന്നു. വല്ലാത്ത തീക്ഷ്ണതയോടെ ഒരു വെറിപിടിച്ചുള്ള നിൽപ്പ്.
ചേച്ചി..........
ആ വിളിയിൽ വീണ ഒന്നയഞ്ഞു.
"നീയീ വെള്ളം അങ്ങ് കൊടുത്തിട്ട് വാ ഞാൻ ഇതൊക്കെ ഒന്ന് എടുത്ത്
💬 Comments
View all comments