Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]
കടലാസുകൾ തയ്യാറാക്കുന്നു.ഭൈരവനെ എത്തിച്ച ഡ്രൈവേഴ്സ് അവരോട് കാര്യങ്ങൾ വിശദീകരിക്കുന്നുണ്ട്.മുറിവ് വച്ചു കെട്ടി ഡോക്ടർ എത്തിയപ്പോഴേക്കും ഫയലും എം എൽ സിയുടെ ബുക്കും പോലീസ് ഇൻഫർമേഷനുള്ള കടലാസുകളും തയ്യാറായിരുന്നു.
"സിസ്റ്ററെ ഐഡന്റിറ്റിഫിക്കേഷൻ മാർക്ക് നോട്ട് ചെയ്തിട്ട് വിരലടയാളം എടുത്ത് വാ"അവിടെ നിന്ന നഴ്സിന് ഒരു ടാസ്ക് കൂടി കൊടുത്തിട്ട് ഡോക്ടർ വന്നവരോട് കാര്യങ്ങൾ സംസാരിക്കാൻ തുടങ്ങി.
നിങ്ങൾ ഇയാളുടെ.....
"ഞങ്ങൾ നഗരസഭയിലെ ജോലിക്കാരാണ് സർ.ഇയാളെ വേസ്റ്റ് കൂമ്പാരത്തിന്റെ അടുത്തുനിന്നാണ് കിട്ടിയത്.ഉടനെ ഇങ്ങോട്ടെക്ക് എത്തിക്കുകയായിരുന്നു"തുടർന്ന് അവർ ഭൈരവനെ കിട്ടിയ സാഹചര്യം വ്യക്തമാക്കി.
സീ..........തലയിലെ മുറിവ് സാരമല്ല. പക്ഷെ തുടയിൽ ആഴത്തിൽ വെട്ട് കൊണ്ടിട്ടുണ്ട്.അതുമൂലമുള്ള ബ്ലഡ് ലോസ്സ്,അതിച്ചിരി പ്രശ്നമാണ്.
എങ്ങനെയുണ്ട് സർ ഇപ്പോൾ
ഒന്നും പറയാൻ പറ്റില്ല.അയാളുടെ അവസ്ഥ വളരെ മോശമാണ്.രക്ഷ പെടാനുള്ള സാധ്യത വളരെ കുറവ്. ശ്രമിച്ചുനോക്കാം എന്നേയുള്ളു.ഇനി രക്ഷപെട്ടാലും ഇടത് കാല് നോക്കണ്ട ഒറ്റ നോട്ടത്തിൽ അത് മുറിച്ചുമറ്റേണ്ട സ്ഥിതിയാണ്.ഇപ്പോൾ എന്തായാലും ഇന്റെന്സിവ് കെയറിലേക്ക് മാറ്റും.
സർ എന്തെങ്കിലും പ്രശനം?
നിങ്ങക്ക് ഇയാളെ എവിടുന്ന് കിട്ടിന്നാ പറഞ്ഞത്.
നഗരസഭയുടെ വേസ്റ്റ് കൂമ്പാരത്തിൽ നിന്ന്.ആക്രി പെറുക്കുന്ന ചെക്കനാ ആദ്യം കണ്ടത്.ഞങ്ങൾ എത്തിച്ചു എന്ന് മാത്രേയുള്ളൂ.
പേടിക്കണ്ടടൊ....ആരെങ്കിലും വെട്ടി പരിക്കേൽപ്പിച്ചിട്ട് അവിടെ കൊണ്ട് ചെന്നിട്ടതാവും.കേസ് ഇതായത് കൊണ്ട് ഞങ്ങൾക്ക് പോലീസിൽ അറിയിച്ചേ പറ്റു.അവര് തിരക്കുമ്പോ ഉള്ളതങ്ങു പറഞ്ഞാൽ മതി.ഇതിൽ വേറെ ടെൻഷൻ പിടിക്കാനുള്ള ഒന്നും തന്നെയില്ല.
ശരി സാറെ.....എന്നാ ഞങ്ങളങ്ങോട്ട്. ഇനിയിവിടെ നിക്കണോ സാറെ.
ഡ്യുട്ടിയിൽ ആണല്ലേ......നടക്കട്ടെ. പോകുന്നതിന് മുന്നേ നിങ്ങളുടെ കോൺടാക്ട് റിസപ്ഷനിൽ കൊടുത്തേക്ക്.
ബ്ലഡ് ബാങ്കിൽ ബ്ലഡ് ലഭിക്കാനുള്ള വ്യവസ്ഥയും ചെയ്തിട്ടാണ് അവർ മടങ്ങിയത്.ഒപ്പം ഡോക്ടർ പറഞ്ഞ പോലെ കോൺടാക്ട് ഡീറ്റെയിൽസ് കൊടുക്കുകയും ചെയ്തു.
അതെ സമയം തന്നെ സിസ്റ്റേഴ്സ് ഭൈരവനെ ഷിഫ്റ്റ് ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.പോർട്ടബിൾ മോണിറ്റർ ഘടിപ്പിച്ചു തലയുടെയും കാലിന്റെയും സ്കാനിംഗ് കൂടി നടത്തിയിട്ടാണ് ഭൈരവനെ ഐ സി യൂ വിഭാഗത്തിൽ എത്തിച്ചത്.
അവിടെ കിടത്തുമ്പോഴും അയാളുടെ ബോധം വന്നിരുന്നില്ല.മോണിറ്ററിൽ അയാളുടെ ഹൃദയമിടിപ്പും ശ്വാസ ഗതിയും തെളിഞ്ഞുനിൽക്കുന്നു. ബി പി കൂടാത്തതിനാൽ അതിനായി പ്രത്യേകം മരുന്നുകൾ ഇൻഫ്യുഷൻ പമ്പിൽ കൂടെ കടത്തിവിടുന്നുണ്ട്. ഒപ്പം ഫ്ലൂയിഡ് റീപ്ലേസ്മെന്റും.അതെ സമയം തന്നെ
💬 Comments
View all comments