0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]

Author : alby Read All Parts 262

അച്ഛന് നിർബന്ധം ഉള്ളതുകൊണ്ട്.എന്റെ മൗനം അമ്മ മുതലെടുത്തു.എന്നെ ഇവിടെപ്പിടിച്ചുനിർത്തി.ബന്ധം മുറിച്ചു കളയാൻ പറ്റും ഒന്നിച്ചു മുന്നോട്ട് പോകാൻ ആണ് പാട് എന്നായിരുന്നു അമ്മയുടെ ന്യായീകരണം.

അന്നേ അങ്ങ് പൊക്കോട്ടെ എന്ന് കരുതിയാൽ മതിയായിരുന്നു.ഇന്ന് ഇങ്ങനെ കാണേണ്ടിവരില്ലായിരുന്നു.

പിന്നെന്താ അങ്ങനെ ചെയ്യാഞ്ഞത്. പക്ഷെ അമ്മ ഒന്ന് മനസിലാക്കണം, ഗോവിന്ദിന് അന്നും ഇന്നും മാറ്റമില്ല. ചെറുപ്പത്തിൽ ദാ ഇവനായിരുന്നു അവന്റെ പേക്കൂത്തിന് ഇര.അത് മനസിലാക്കി ശിക്ഷിച്ചതും ശരി തന്നെ.പക്ഷെ കുറച്ചു നാളത്തേക്ക് അടങ്ങിനിന്നതല്ലാതെ അവൻ മാറി എന്നമ്മക്ക് ഉറപ്പുണ്ടോ.ഇല്ല അവൻ വളരുന്നതോടൊപ്പം അവന്റെ വികല ചിന്തകളും വളർന്നു.അവന് താല്പര്യം സ്ത്രീകളോടല്ല പുരുഷൻമാരോടാ എന്ന് വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ മനസിലായതാ.താലി കയറിയിട്ടും കന്യകയായി നിക്കുന്ന പെണ്ണിന്റെ മനസ്സ് അമ്മക്കറിയുവൊ. നിനക്ക് വിശേഷം ഒന്നുവായില്ലേ എന്ന് പലരും ചോദിച്ചു.ആർക്കാ കുഴപ്പം എന്ന് ഒരിക്കൽ അമ്മയും. ഞാൻ കന്യാമറിയം ഒന്നുമല്ലല്ലോ ദിവ്യ ഗർഭം ഉണ്ടാവാൻ.എല്ലായിടത്തും അവൻ പുരുഷനെ തേടിനടന്നു. കുട്ടികൾ മുതൽ വൃദ്ധര് പോലും അവന്റെ പങ്കാളികളായി.സഹിച്ചു.. ക്ഷമിച്ചു.ഒടുക്കം എന്റെ മാനംപോലും അവൻ പണയം വച്ച സമയത്താ ഇവിടുന്നിറങ്ങിയെ.പക്ഷെ അതിനും കഴിഞ്ഞില്ല.അന്ന് മുതൽ അവനെ നശിപ്പിക്കാനുള്ള വാശിയാ എനിക്ക്‌. ഇപ്പൊ കൂടെ അവനാ ആ വില്ല്യം.ഒരു രാത്രിയിൽ വില്ല്യമിനു കാഴ്ച്ചവക്കാൻ വരെ തുനിഞ്ഞതാ.അങ്ങനെയുള്ള ഒരു നാറിയെ എന്നാ ചെയ്യണം ഞാൻ

"പിന്നെയെന്തിനാ കൂടെനിന്നുകൊണ്ട് തന്നെ.കൊല്ലം നാലഞ്ചായല്ലോ.നിന്റെ ലക്ഷ്യം നേടാൻ ഇത്രയും കാത്തിരിക്കണൊ.ഓഹ്......പെട്ടന്ന് കൊന്നുതള്ളിയാൽ ഇവിടുത്തെ ഓഹരി കിട്ടിയില്ലെലോ......അല്ലെ?" സാവിത്രി ദേഷ്യത്തോടെ പുച്ഛിച്ചു കൊണ്ടാണത് പറഞ്ഞത്.

".......ഓഹരി......."വീണയുടെ മുഖത്തു പുച്ഛമായിരുന്നു അത് പറയുമ്പോൾ.

എന്താടി നിനക്കൊരു പുച്ഛം?

അമ്മയുടെ ആ ചോദ്യത്തിന് അതാ മറുപടി.പിന്നെ ഇവിടുത്തെ സ്വത്ത്‌ ആർക്കുവേണം.എന്റെ വീട്ടിലുള്ള, എന്റെ ഷെയർ മാത്രം തന്നെ കാണും ഇവിടെയുള്ളതിനൊപ്പമൊ അതിനു മേലെയൊ.കൂടാതെ ഞാൻ ജോലി ചെയ്തത് വേറെയും.പിന്നെ ഒറ്റ വെട്ടിന് കൊല്ലാൻ അറിയാഞ്ഞിട്ടല്ല, കഴിയുകയും ചെയ്യും.എന്റെ മനസ്സ് നൊന്തതിന്,എന്റെ മാനത്തിന് ഒക്കെ ചേർത്ത് അനുഭവിപ്പിച്ചിട്ടെ അവനെ പറഞ്ഞുവിടൂ.

അതിനാണോ ഇത്തിരിയില്ലാത്ത ഒരുവനെ കറക്കിയെടുത്തതും,ഒപ്പം അഴിഞ്ഞാടുന്നതും.

കറക്കിയെടുത്തു എങ്കിലേ അത് ആണൊരുത്തനെയാ,അതെന്റെ മിടുക്ക്.ഗോവിന്ദനെ അനുഭവിവിപ്പിച്ച കഥ അറിയണമെങ്കിൽ അവനോട് ചോദിച്ചു നോക്ക്,എങ്ങനെയാരുന്നു അവന്റെ ബാംഗ്ലൂർ ലൈഫ് എന്ന്.

💬 Comments

View all comments