0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 20 [Alby]

Author : alby Read All Parts 262

എന്റെ കാൽച്ചുവട്ടിൽ കിടന്ന പട്ടിയുടെ കഥയവൻ പറഞ്ഞുതരും.

ഇവിടെയെത്തിയപ്പോൾ നടക്കാതെ വന്നുവല്ലെ.അതാവും ഇങ്ങനെ ഒരു കൂട്ട് കണ്ടുപിടിച്ചതും ഗോവിന്ദിന് മുന്നിൽ കിടന്നാടുന്നതും.

കൂട്ട് കൂടിയെങ്കിലെ,അതിവനൊപ്പം ജീവിക്കാം എന്നുറപ്പിച്ചിട്ടു തന്നെയാ. പിന്നെ ഗോവിന്ദിന് മുന്നിൽ കിടന്ന് ആടാൻ പോകുന്നതേയുള്ളൂ.അവൻ ഇനിയും അനുഭവിക്കും അല്ലെങ്കിൽ ഇനിയും അനുഭവിപ്പിക്കും വീണ......

അവരുടെ തർക്കം മുറുകുമ്പോഴും ശംഭു നിസഹായനായി നോക്കിനിൽക്കുന്നു.അതിനെ അപ്പോൾ പറ്റുമായിരുന്നുള്ളൂ.പക്ഷെ അല്പം തെറ്റിയത് സാവിത്രിക്കാണ്. ഗോവിന്ദിനെക്കുറിച്ചറിഞ്ഞ ശേഷം അവനോട് തോന്നിയ വെറുപ്പിൽ മനസ്സുകൊണ്ട് വീണയുടെ പക്ഷം പിടിക്കാൻ മനസ്സ് വെമ്പുന്നുവെങ്കിലും ശംഭുവും വീണയും തമ്മിലുള്ള ബന്ധമവൾക്ക് ദഹിക്കാതെ കിടക്കുന്നു.അവൻ നല്ല നിലയിൽ താൻ കണ്ടെത്തുന്ന പെൺ കുട്ടിക്കൊപ്പം കഴിയുന്നതവളുടെ സ്വപ്‌നമായിരുന്നു.അത് തകർന്ന ദേഷ്യവും ഇത് പുറത്തറിയുമ്പോഴുള്ള പുകിലുകളും ഓർത്ത് സാവിത്രി അസ്വസ്ഥയായിരുന്നു.കൂടാതെ മൂർച്ചയുള്ള മറുപടികളുമായി വീണ തന്നോട് എതിരിടുമെന്നും സാവിത്രി കരുതിയതല്ല.

"എന്റെ കുഞ്ഞിനെ നീ ചതിക്കില്ല എന്ന് എന്താ ഉറപ്പ്"ഒരു മൗനത്തിന് ശേഷം എടുത്തടിച്ചതുപോലെയാണ് സാവിത്രിയത് ചോദിച്ചത്.അവളത് അറിഞ്ഞുകൊണ്ട് ചോദിച്ചതുമല്ല. ശംഭുവിനോടുള്ള വത്സല്യവും,വീണ ഗോവിന്ദിനെ എന്ത് ചെയ്യുമെന്ന് ഊഹമുള്ളതുകൊണ്ടും പെട്ടന്ന് വായിൽ നിന്ന് വീണതാണത്.

അപ്പൊ സമ്മതിക്കുന്നു സ്വന്തം ചോര ആണെന്ന്.നോക്ക് ഈ താലി സത്യം, നെറുകയിലെ കുങ്കുമം സത്യം ഞാൻ മനസറിഞ്ഞു കൂടെ ജീവിച്ചതിവന്റെ കൂടാ.എന്റെ അവസാന ശ്വാസം വരെ ഇവന്റെ നെഞ്ചിൽ തലചായ്ക്കും ഈ വീണ.അതാ അതിന്റെ ഉറപ്പ്...

വീണ രണ്ടും കല്പ്പിച്ചു തന്നെയാണ്. സാവിത്രിക്കത് മനസിലായി.എന്നാൽ അവൾക്കത് അംഗീകരിക്കാൻ കഴിയുന്നില്ല താനും."ഇതെങ്ങാനും മാഷ് അറിഞ്ഞാൽ.....നിനക്ക് ഞാൻ പറഞ്ഞു തരണ്ടല്ലോ"ഒപ്പം സാവിത്രി കൂട്ടിച്ചേർത്തു.

മാഷിനെ അറിയിക്കും,അതിന് സമയമാകുമ്പോൾ.എനിക്കുറപ്പുണ്ട്, അച്ഛൻ അംഗീകരിക്കും.

അവസാന ശ്വാസം വരെ ആത്മവിശ്വാസം നല്ലതാ.എന്റെ കുഞ്ഞിനെ കറക്കിയെടുത്തതും പോരാ,അതും നാടറിഞ്ഞു താലി കെട്ടിയ ഒരുത്തൻ നിക്കുമ്പോൾ.

താലി കെട്ടിയതുകൊണ്ട് ഭർത്താവ് ആകില്ല.അതിന് ഭാര്യയെ അറിയണം, അവളുടെ ഇഷ്ട്ടങ്ങളറിയണം. അവളുടെ ആഗ്രഹത്തിനൊത്തു ജീവിക്കാൻ അവളെ അനുവദിക്കുന്ന ആളാവണം.എന്നാലേ അയാൾ നല്ല ഭർത്താവാകൂ.

നിന്റെ കാര്യം കാണാൻ ഇത്ര ചീപ്പായ വഴിതേടിയ നീ വലിയ വർത്താനം പറയരുത്.മഷിങ്‌ വരട്ടെ പറയുന്നുണ്ട് ഞാൻ.

എന്ത്‌ പറയും.....ഗോവിന്ദ് എന്നെ കൂട്ടി കൊടുത്തെന്നോ.അതോ ഞാൻ ഇവന്റെ ഭാര്യയായി ജീവിക്കുന്നതോ. രണ്ടായാലും തത്കാലം

💬 Comments

View all comments