0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]

Author : alby Read All Parts 277

ശംഭുവിന്റെ ഒളിയമ്പുകൾ 22

Shambuvinte Oliyambukal Part 22 | Author : Alby | Previous Parts

സമയം സന്ധ്യ കഴിഞ്ഞു.മാധവൻ ഉമ്മറത്തു തന്നെയുണ്ട്.കമാൽ അയച്ച പണിക്കാർ എല്ലാം പഴയത് പോലെ ആക്കിയിരുന്നു.അപ്പോഴും മാധവന്റെ മനസ്സ് ചോദ്യങ്ങൾക്കുള്ള ഉത്തരം തേടുകയായിരുന്നു.

വീട്ടിലെത്തി സാവിത്രി വിളമ്പിയ ഭക്ഷണവും കഴിച്ചു അല്പം വിശ്രമിച്ച ശേഷമാണ് ആ ഇരിപ്പ്.വന്നയുടനെ ഒന്നും ചോദിക്കേണ്ട എന്ന് കരുതി. അപ്പോഴേക്കും മറ്റുള്ളവരും ഉമ്മറത്ത് എത്തിയിരുന്നു.വീണയുടെ കയ്യിൽ എല്ലാവർക്കുമുള്ള ചായയുമുണ്ട്. അവൾ ആദ്യം തന്നെ മാഷിന് കൊടുക്കുകയും ചെയ്തു.ഒരു പുഞ്ചിരിയോടെ അത് വാങ്ങുമ്പോഴും അയാളുടെയുള്ളിൽ അവളോടുള്ള സഹതാപമായിരുന്നു,തന്റെ വീട്ടിൽ വന്നു കയറിയ പെണ്ണിന് നേരിട്ട അപമാനമോർത്തു തന്നോടുതന്നെ ഉള്ള പുച്ഛമായിരുന്നു.

മക്കളിന്നലെ ഒരുപാട് പേടിച്ചു അല്ലെ" അയാൾ ചോദിച്ചു.

"മ്മ്മ്"അവളൊന്ന് മൂളുക മാത്രം ചെയ്തു.

ഇനി പേടിക്കണ്ട കേട്ടൊ.....ഇനി നിങ്ങളുടെയൊ....ഈ വീടിന്റെ പരിസരത്തുപോലും ഒരുവനും വരാതെ നോക്കിക്കൊള്ളാം.അത് ഈ അച്ഛൻ നൽകുന്ന വാക്ക്.

"അതൊക്കെ കഴിഞ്ഞില്ലേ അച്ഛാ. പിന്നെ എന്തിനാ ഇങ്ങനെയൊക്കെ" അയാളുടെ വേവലാതി മനസിലാക്കി അവൾ പറഞ്ഞു.

അതല്ല മോളെ.....ഇതെത്രയാന്നു കരുതിയാ കണ്ണടക്കുക.ഇതിപ്പോൾ മോള്‌ ധൈര്യം കാണിച്ചതുകൊണ്ട് ഗായത്രിക്ക് കൂടി രക്ഷ കിട്ടി.

"മാധവേട്ടാ ആരാന്ന് വല്ലതും...." സാവിത്രിയാണ് അങ്ങനെ ചോദിച്ചത്

ഇന്നലെ വന്നതും വീണതും വാടകക്ക് എടുത്തവനാ.ഇതിന് പിറകിൽ ആരുടെയൊക്കെയൊ ഗൂഡലക്ഷ്യം ഉള്ളതുപോലെ.

"അതിനിത്ര ആലോചിക്കാൻ ഒന്നും ഇല്ലച്ചാ"ഗായത്രി തന്റെ കയ്യിൽ കരുതിയ പഴ്സ് മാധവന് നേരെ നീട്ടി.

എന്താ ഇത്.........

ഇന്നലെ ക്ലീൻ ചെയ്യാൻ വന്നവർക്ക് മുറ്റത്തുനിന്നും കിട്ടിയതാണ്.ജാനകി അമ്മ വൈകിട്ട് മുറ്റം തൂക്കുന്ന സമയം പോലും ഇങ്ങനെയൊന്ന് കിട്ടിയിട്ടില്ല.

എന്താണെന്നറിയാൻ മാധവൻ അത് തുറന്നു നോക്കി.അതിലിരുന്ന പാൻ കാർഡും ഡ്രൈവിംഗ് ലൈസെൻസും മറ്റ് ക്രെഡിറ്റ്‌ കാർഡുകളും കണ്ട് അയാളുടെ മുഖം വലിഞ്ഞു മുറുകി.

"അച്ഛാ ഇന്നലെ വൈകിട്ട് പോലും മുറ്റത്തുനിന്ന് കിട്ടാത്ത സാധനം ഇന്നലെ രാത്രി അച്ഛനയച്ച ആൾക്കാരുടെ കയ്യിൽ എങ്ങനെ കിട്ടി.ഇതിൽ എന്തോ കളിയുണ്ട്."

"വില്ല്യം....... അവനെ ഞാൻ....." മാധവൻ മുരണ്ടു.ഇതൊക്കെ കേട്ട് ശംഭു ദേഷ്യത്തിൽ പല്ല് കടിച്ചുകൊണ്ട് മുഷ്ടി ബലത്തിൽ കൂട്ടിപ്പിടിച്ചു തിരുമ്മി.അവൻ ദേഷ്യത്തിൽ നിന്ന് വിറച്ചു.

ശംഭുവിന്റെ

💬 Comments

View all comments