0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]

Author : alby Read All Parts 280

അവകാശമുണ്ട് ഒരുപക്ഷെ നിന്നിൽ കൂടുതൽ.അത് നീ മനസിലാക്കിയാൽ നന്ന്.

സ്വന്തം മകനെക്കാൾ വലുത്.....

ചിലപ്പോൾ ചെയ്തത് തെറ്റിപ്പോകും മോനെ.അതങ്ങനാ.ഇപ്പോൾ നിനക്ക് മനസിലാവില്ല.

അവൻ തിരിഞ്ഞു കൊത്താതെ നോക്കിയാൽ അച്ഛന് കൊള്ളാം.

ആരാ ആട്ടിൻ തോലിട്ട ചെന്നായ എന്ന് നല്ല ബോധ്യം എനിക്കുണ്ട്.നീ അത് മനസിലാക്കി തിരുത്തിയാൽ കൊള്ളാം.

അച്ഛൻ എന്താ കൊള്ളിച്ചു പറയുന്നത്.

എന്റെ മോന് കൊണ്ടോ......എങ്കിൽ പറ വില്ല്യമിന് കഴിഞ്ഞ രാത്രിയിൽ നടന്നതിലെന്താ പങ്ക്.....

അച്ഛൻ തെറ്റിദ്ധരിച്ചു.......

എല്ലാം ശരിയായ ധാരണകളാ.അവന് പങ്കില്ല എങ്കിൽ അവന്റെ പഴ്സ് അവന്റെ കയ്യിൽ തന്നെ കാണണ്ടേ.

കാര്യം കയ്യിൽ നിന്നു പോയെന്ന് ഗോവിന്ദ് മനസിലാക്കി.അതുകൊണ്ട് തന്നെ അവന്റെ ഭാഗം ന്യായീകരിച്ചു. പറയുന്നത് കള്ളം എന്നറിഞ്ഞിട്ടും മാധവൻ മൂളിക്കൊടുക്കുക മാത്രം ചെയ്തു.

അപ്പൊ അവന്റെ കാര്യത്തിൽ ഇനി ചർച്ച വേണ്ട.......ഫോർമാലിറ്റി തീർത്തു അവനെ റിലീസ് ചെയ്തേക്ക്.

അല്ല അച്ഛാ......അങ്ങനെ പെട്ടന്ന്.

"ഞാൻ പറഞ്ഞല്ലോ ഇനി അവന്റെ കാര്യത്തിൽ ഒരു സംസാരം വേണ്ട. ഏത്രയും വേഗം അവൻ കമ്പനിക്ക് പുറത്തിരിക്കണം."ഒരു താക്കീത് നൽകി മാധവൻ അകത്തേക്ക് കയറി.

ആകെ സ്വസ്ഥത കെട്ടിട്ടാണ് ഗോവിന്ദ് മുറിയിലെത്തുന്നത്.വീണയെ അവിടെ പ്രതീക്ഷിച്ചുവെങ്കിലും കാണാഞ്ഞിട്ട് ആ പരിസരം മുഴുവൻ നോക്കി.കണ്ടത് ശംഭുവിന്റെ മുറിയിലും.കിടക്ക തട്ടിവിരിക്കുന്ന വീണയെ അവൻ അരിശത്തൊടെ വിളിച്ചു.

തനിക്ക് മാന്യതയില്ലെ ഗോവിന്ദ്. മറ്റൊരാളുടെ മുറിയിലേക്ക് ഇങ്ങനെയാണോ വരുന്നത്.

നിനക്കെന്താ ഇവിടെ കാര്യം

അത് ഞാൻ അങ്ങോട്ടല്ലേ ചോദിക്കേണ്ടത്.എന്താ കാര്യം.

നീ അതിര് വിടുന്നുണ്ട് വീണ.... നാണമില്ലല്ലോ നിനക്ക് ഇങ്ങനെ അഴിഞ്ഞാടി നടക്കാൻ.

ഞാൻ അഴിഞ്ഞാടുന്നത് എന്റെ ചെക്കനൊപ്പവാ.അതിന് നിനക്കെന്താ.....

"എന്താ ചേച്ചിപ്പെണ്ണെ ഒരു ഒച്ചപ്പാട്" പുറത്ത് ആരെയോ ഫോൺ വിളിച്ചു കഴിഞ്ഞ് അകത്തേക്ക് കയറിയ ശംഭു അത് കേട്ടുകൊണ്ടാണ് വന്നതും ചോദിച്ചതും.

ഒന്നുല്ലടാ.......ഒരു നാറി സദാചാരം പഠിപ്പിക്കാൻ വന്നതാ.

ആാഹ്ഹ് ഇയാൾ ആണോ.ഇവിടെ നിന്ന് കറങ്ങാതെ പോയി ഉറങ്ങാൻ നോക്ക്.ഞങ്ങൾക്ക് ഇത്തിരി സ്വകാര്യം പറയാനുണ്ട്.

എടാ നീ.......ഇവള് എന്റെ ഭാര്യയാണ്. ഞാൻ സംസാരിക്കുന്നത് അവളോടും അതിൽ നിനക്കെന്താ കാര്യം.

നീ താലി കെട്ടി എന്നത് ശരി. അതുകൊണ്ട് മാത്രം ഭാര്യയാകുമൊ. പിന്നെ അതൊക്കെ എന്നെ പൊട്ടിച്ചു.

💬 Comments

View all comments