Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]
രണ്ടുപേർ.ഒരാളെ കണ്ടാൽ മാന്യൻ എങ്കിൽ മറ്റൊരാൾ ക്രിമിനൽ.എടൊ ഈ സുര ആള് എങ്ങനെ....അവന്റെ കോൺടാക്ട്സ് അങ്ങനെ വല്ലതും.
കൊട്ടേഷൻ തന്നെയാണ് മെയിൻ. അത് കൈയ്യും കാലും വെട്ടുക മുതൽ കൊലപാതകം വരെ പെടും. കൂടുതലും പ്രമാണിമാരും ഉന്നതരും ഇവനെയാണ് സമീപിക്കുക.കാരണം ഇവൻ അവർക്ക് വിശ്വസ്‌തനാ.സൊ അധികം അകത്തും കിടന്നിട്ടില്ല.
തനിക്കീ ഉന്നതരെയൊ മറ്റോ......
കൂടുതലും രാഷ്ട്രീയക്കാരാണ് സർ. പിന്നെ ഒരു മാധവൻ,ഇവിടുത്തെ പേരുകേട്ട പ്രമാണിയാ ഇയാൾ കിള്ളിമംഗലത്തെ.കൂടാതെ ഇവന്റെ കല്പന നിറവേറ്റാൻ എന്തിനും തയ്യാറായി ഒരു ഗ്യാങ് തന്നെയുണ്ട് പിറകിൽ.
അവനെ അങ്ങ് പൊക്കിയാലോ സർ ആ സുരയെ.....
എന്ത് പറഞ്ഞു പൊക്കും.ഈ ദൃശ്യം ഉള്ളത് കൊണ്ടോ.എടൊ അവൻ തികഞ്ഞ ക്രിമിനലാ,നമ്മൾ അവനെ കണ്ടത് പോലെ അവൻ നമ്മളെയും കണ്ടിരിക്കും.ഏത് സമയവും പ്രതീക്ഷിക്കുകയും ചെയ്യും.ഒന്ന് കാത്തെ പറ്റു.ഇപ്പോൾ അവനെ പറക്കാൻ വിട്ടിട്ട് അവന്റെ വഴിയിലൂടെ സഞ്ചരിക്ക്.സമയം വരും അന്ന് അവനെ നമ്മൾ പിഴിഞ്ഞു ചാറെടുക്കും.
മനസിലായി സർ......ഇനി എന്താ അടുത്തത്.
ഏത്രയും വേഗം ഫോറൻസിക് റിപ്പോർട്ട് കിട്ടാനുള്ള നടപടി നോക്കണം.പിന്നെ ഭൈരവൻ അടുത്ത് ജയിലിൽ നിന്നിറങ്ങി എന്നല്ലേ പറഞ്ഞത്,അതിന് ശേഷം അവന്റെ ആക്റ്റിവിറ്റിസിന്റെ മുഴുവൻ ഡീറ്റെയിൽസ് എനിക്ക് വേണം.പുറത്തുവന്ന അവന്റെ സ്പോൺസർ ആര്?അതുൾപ്പടെ എനിക്ക് കിട്ടണം.
"....യെസ് സർ...."ഒരു സല്യൂട്ട് കൊടുത്തശേഷം പത്രോസ് പുറത്തേക്കിറങ്ങി.
"...കിള്ളിമംഗലം മാധവൻ..."ആ പേര് മനസ്സിൽ കുറിച്ചിടുകയായിരുന്നു രാജീവനപ്പോൾ. ***** പിറ്റേന്ന് കൊച്ചിക്ക് തിരിക്കാനുള്ള പുറപ്പാടിലാണ് ഗോവിന്ദ്.കാര്യങ്ങൾ കൈവിട്ടു പോയിരിക്കുന്നു എന്നവന് മനസിലായി.ഈയവസ്ഥയിൽ വില്യം കൂടെയില്ലെങ്കിൽ തന്റെ അവസ്ഥ കൂടുതൽ പരിതാപകരമാവും എന്നവന് അറിയാമായിരുന്നു. അതാണ് തലേന്ന് രാത്രി അയാളെ സംരക്ഷിച്ചുപിടിക്കാൻ ശ്രമിച്ചതും. ഇറങ്ങാൻ തുടങ്ങിയ ഗോവിന്ദിന് മുന്നിലേക്ക് മാധവൻ വന്നുനിന്നു.
ഇന്നലെ പറഞ്ഞത് ഓർമ്മയുണ്ടല്ലോ
വില്ല്യം....അവനാണ് വിഷയമെങ്കിൽ ഞാൻ പറഞ്ഞിരുന്നല്ലോ അച്ഛാ.....
ഒരു വശത്ത് ശരിയായിരിക്കാം. പക്ഷെ വേണ്ട.....അത് കമ്പനിക്ക് ഏത്ര നഷ്ടം ഉണ്ടാക്കിയാലും ശരി.
ഒക്കെ.....പറഞ്ഞു വിടാം.അയാൾ കോർട്ടിൽ പോയാൽ.......ഞാൻ ഒപ്പ് വച്ച എഗ്രിമെന്റ് ആണ് അവന്റെ കയ്യിൽ.കോമ്പൻസേഷൻ ഒക്കെ ആയി നല്ല തുക ചിലവാകും.
മോനെ ഗോവിന്ദ്.....ഞാൻ കാണാത്ത കോർട്ട് ഒന്നുമല്ലല്ലോ.പിന്നെ നീ ഒപ്പ് വച്ച എഗ്രിമെന്റ്......അത് നിങ്ങൾ ഒപ്പിടുമ്പോൾ
💬 Comments
View all comments