Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 22 [Alby]
നീ ലീഗലി കമ്പനിയുടെ ആരുമല്ല,പേരിന് ഈ വീട്ടിലെ ഒരംഗം മാത്രം.അപ്പൊ ഞാൻ ഒപ്പിടാതെ അത് നിലനിൽക്കുവൊ.
കമ്പനി മാനേജിങ് ഡയറക്ടർ എന്ന പദവിയിൽ ഇരിക്കുമ്പോൾ അത് ഞാൻ പുതുക്കിയിട്ടുണ്ട്,ഒപ്പം രജിസ്റ്റർ ചെയ്തു ഡോക്യുമെന്റ് ആക്കുകയും ചെയ്തു.
അപ്പൊ വിചാരിച്ചത് പോലെയല്ല. എന്നാൽ കേട്ടൊ,അതങ്ങ് ക്യാൻസൽ ചെയ്തേര്.ഏത്രയും വേഗം അവനെ പുറത്ത് കളയാമോ അത്രയും നിനക്കും അവനും നല്ലത്. അതല്ല അവൻ എഗ്രിമെന്റ് പൊക്കിപ്പിടിച്ചുകൊണ്ട് മാധവന് എതിരെ നിന്നാൽ.........അവന്റെ ഇടവകപ്പള്ളിയിൽ മണി ഒറ്റയും പെട്ടയും അടിക്കും.പറഞ്ഞേക്ക് അവനോട്......
മാധവന്റെ വാക്കിനു മുന്നിൽ പതറി മുറ്റത്തെക്കിറങ്ങിയ അവൻ കാറിൽ കയറുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കി മുകളിൽ ബാൽക്കണിയിൽ തന്നെ നോക്കിനിൽക്കുന്ന വീണയെ അവൻ കണ്ടു.കൂടെ ശംഭുവും.പരിഹാസം നിറഞ്ഞ ചിരിയായിരുന്നു വീണയുടെ മുഖത്ത്,ഒപ്പം ഗോവിന്ദിനെ ദഹിപ്പിക്കാൻ ഉള്ള അഗ്നിയായിരുന്നു ആ കണ്ണുകളിൽ.ഗോവിന്ദ് കാൺകെ അവൾ ശംഭുവിന്റെ ചുണ്ടുകൾ ആവേശത്തോടെ നുകർന്നു.അവന്റെ കാർ ദൂരേക്ക് മറയുമ്പോഴും അവർ ആ ചുംബനത്തിൽ മതിമറന്നു നിൽക്കുകയായിരുന്നു.
"നാണമില്ലാത്ത ജന്തുക്കൾ.പരിസരം ഏതാന്ന് പോലും നോക്കാതെ ഉമ്മ വച്ചോണ്ടിരുന്നൊളും"ശംഭുവിനെ മാധവൻ തിരക്കുന്നത് പറയാൻ മുകളിലെത്തിയ ഗായത്രി ചുംബന രംഗങ്ങൾ കണ്ട് സ്വയം പറഞ്ഞത് അല്പം ഉച്ചത്തിലായിപ്പോയി.
അത് കേട്ട് നോക്കുമ്പോൾ ബാൽക്കണിയിലേക്കുള്ള ഡോറിൽ ചാരി എതിർവശം തിരിഞ്ഞു നിൽക്കുന്ന ഗായത്രിയെ കണ്ടതും വീണയൊന്ന് ചമ്മി.ആകെ മൊത്തം കൈവിട്ടുപോയെന്ന് പിടികിട്ടിയ ശംഭു പതിയെ വലിയാൻ ശ്രമിച്ചു.
"നിക്കടാ അവിടെ"ഗായത്രി മുരണ്ടു.
"ഞാൻ എന്റെ പെണ്ണിനെ ചിലപ്പോൾ ഉമ്മവച്ചുന്നൊക്കെയിരിക്കും.എപ്പോ നോക്കിയാലും പിന്നാലെ വന്നോളും ഞങ്ങൾ എന്നാ ചെയ്യുന്നുന്നറിയാൻ" ചമ്മൽ മാറ്റാനായി അല്പം പതിഞ്ഞ ശബ്ദത്തിൽ അവൻ പറഞ്ഞൊപ്പിച്ചു
ഓഹ്...ഒരു അയ്യോ പാവം.നിക്കുന്നത് കണ്ടില്ലേ......
എടീ....നീ എന്റെ കെട്ടിയോനെ നിന്ന് ചൊറിയാതെ വന്ന കാര്യം പറ.
നന്നായി.......കെട്ടിയോൾക്ക് പിടിച്ചില്ല അല്ലെ.
അതിനിപ്പോ എന്നാ....ഞങ്ങള് ഭാര്യേം ഭർത്താവും സ്വകാര്യമായി എന്തേലും പറയുമ്പോൾ നീയെന്തിനാ ഇടയിൽ കേറുന്നേ.
അത് റൂമിൽ മതി......നാട്ടുകാരെ കാണിച്ചോണ്ട് വേണ്ട.
"ഈ ചേച്ചിക്ക് അസൂയയാ..."
മോനെ ആങ്ങളെ........കെട്ട്യോൾ നിക്കുന്നു എന്ന് കരുതി മുതലാക്കല്ലെ...അവന്റെയൊരു ചേച്ചി.......നിന്നെ താഴെ അച്ഛൻ തിരക്കുന്നുണ്ട്,വേഗം ചെല്ല്.
ആം........എന്നിട്ട് അത് പറഞ്ഞില്ല.ഉമ്മ വച്ച കണക്ക് നോക്കിക്കൊണ്ടിരുന്നൊളും
നിന്ന് ചിലക്കാതെ ചെല്ലെടാ.....
💬 Comments
View all comments