0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]

Author : alby Read All Parts 293

ശംഭുവിന്റെ ഒളിയമ്പുകൾ 23

Shambuvinte Oliyambukal Part 23 | Author : Alby | Previous Parts

ദിവസം നാല് പിന്നിട്ടിരിക്കുന്നു.എസ് ഐ രാജീവ്‌ തിരക്കുപിടിച്ച അന്വേഷണത്തിലാണ്.കാരണം ഇടയിൽ പത്രോസിന്റെ നാവിൽനിന്ന് മാധവന്റെ പേര് വീണത് തന്നെ. അയാൾക്കെതിരെ ആകെ കിട്ടിയ തെളിവ് എന്തെന്ന് വച്ചാൽ സുര സി സി ടി വി ഇൽ കുടുങ്ങിയത് തന്നെയാണ്.എവിടെ എങ്ങനെ തുടങ്ങുമെന്നാലോചിച്ചുകൊണ്ടിരുന്ന രാജീവന്റെ മുന്നിലേക്കാണ് എ എസ് ഐ പത്രോസ് എത്തുന്നത്.

"എന്തായാടോ കാര്യങ്ങൾ?"

"സർ ഫോറെൻസിക് റിപ്പോർട്ട്‌....."

"ആഹ്.....അത് കിട്ടിയോ?"

പത്രോസ് കൊടുത്ത റിപ്പോർട്ട്‌ വാങ്ങി മറിച്ചു നോക്കുന്തൊറും രാജീവന്റെ കണ്ണുകൾ വിടർന്നുവന്നു.

"എന്താ സർ പെട്ടെന്നൊരു സന്തോഷം?"അത് കണ്ടതും പത്രോസ് ചോദിച്ചു.

"എടൊ......അതെങ്ങനാ ഇപ്പോൾ പറയുക.കൂടിപ്പോയാലൊരു വിരലടയാളം,ഏറിപ്പോയാൽ ഒരു ബ്ലഡ്‌ സ്റ്റെയിൻ.അത്രേ ഞാൻ കരുതിയുള്ളൂ. ദാ ഇപ്പൊ നോക്കിയെ ഒരാളുടെ ജാതകം തന്നെ കിട്ടിയിരിക്കുന്നു.പക്ഷെ അതൊരു ആണല്ല.....മറിച്ച് അതൊരു സ്ത്രീ ആണെന്ന് മാത്രം"

"സർ എനിക്കങ്ങോട്ട്......."

"എടൊ.....നമ്മൾ അയച്ച ഡ്രെസ്സിൽ നിന്നും പ്രധാനമായും കിട്ടിയത് മൂന്ന് കാര്യങ്ങളാ.ഒന്നാമത് രണ്ടു ഗ്രൂപ്പിൽ ഉള്ള രക്തത്തിന്റെ സാന്നിധ്യം.ഒന്ന് ഭൈരവന്റെയാണ്.മറ്റൊന്ന് ഒരു നെഗറ്റീവ് ഗ്രൂപ്പ്‌,വെട്ടിയ ആളുടെയോ അല്ലെങ്കിൽ സഹായിയുടെയോ ആവാം.ഒന്നുറപ്പ് ഭൈരവൻ വീഴുന്നതിന് മുൻപ് ഒരു പിടിവലി നടന്നിട്ടുണ്ട്.രണ്ടാമത് പ്രതീക്ഷിച്ചതു പോലെ ഒരു വിരലടയാളം.മൂന്നാമത് ഒരു ലോങ്ങ്‌ ഹെയർ.....അതൊരു പെണ്ണിന്റെ ആവാൻ ആണ് സാധ്യത"

"സർ അതത്ര ഉറപ്പിച്ചു പറയാൻ?"

"പത്രോസ് സാറെ റിപ്പോർട്ട്‌ പ്രകാരം അതിന് സാമാന്യം നീളമുണ്ട്. സാധാരണ ആണുങ്ങൾ നീട്ടത്തിൽ വളർത്തുമെങ്കിലും അല്ലെന്നാണ് അവരുടെ നിഗമനം.ഇനി ഡി എൻ എ ഫിംഗർപ്രിന്റിംഗ് റിസൾട്ട്‌ കൂടെ കിട്ടിയാൽ അത് ഉറപ്പിക്കാം"

"പക്ഷെ സർ......ഇപ്പോൾ പറഞ്ഞത് പോലെയെങ്കിൽ സുര.......?അവൻ എങ്ങനെ?അവനീ പെണ്ണ് വിഷയം ഒന്നും ഉള്ളയാളല്ല സാറെ,ഭൈരവൻ നേരെ തിരിച്ചും"

"അതാടോ ഇപ്പോൾ കുഴക്കുന്നത്. എന്തൊ പൊരുത്തക്കെടുകൾ തോന്നുന്നു അല്ലെ?ഭൈരവൻ-പിന്നെ ഒരു പെണ്ണ്-സുര ഒന്നും അങ്ങോട്ട് കണക്ട് ആവുന്നില്ല.കണ്ടുപിടിക്കണം."

"അങ്ങനെയൊരു പെണ്ണുണ്ടെങ്കിൽ സുരയെ കണക്ട് ചെയ്യുക ബുദ്ധിമുട്ട് ആവും സർ."

"അതാടോ ഞാനും ആലോചിക്കുന്നത്.രണ്ട് ക്രിമിനൽസ് പക്ഷെ പെണ്ണ് വിഷയം മാത്രം വേറിട്ടു നിർത്തുന്നവർ.അങ്ങനെയൊരു കാര്യത്തിന് അവര് തമ്മിൽ

💬 Comments

View all comments