Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 23 [Alby]
കോർക്കാനുള്ള ചാൻസ് ഇല്ല.പിന്നെ സുര ആർക്കെങ്കിലും വേണ്ടിയവനെ തീർത്തത് ആണെങ്കിൽ അങ്ങനെ ഒരുവൾ ഇടക്ക് വരേണ്ട കാര്യവുമില്ല."
"ഒരു കാര്യം സർ......റിപ്പോർട്ടിൽ ആയുധത്തെക്കുറിച്ച് വല്ലതും?"
"വാ വട്ടമുള്ള എന്തെങ്കിലും ആവാൻ ആണ് സാധ്യതയെന്ന് പറയുന്നുണ്ട്. മഴുവൊ കൈക്കോട്ടോ പോലെ എന്തെങ്കിലും.ഇതൊരു കോംപ്ലിക്കെറ്റെഡ് കേസ് ആടോ. പ്രത്യക്ഷത്തിൽ നിസാരമെന്ന് തൊന്നുമെങ്കിലും,ഇതിൽ എങ്ങനെ എന്ന് ധാരാണയുണ്ട്.പക്ഷെ ആര്? എന്തിന്?എവിടെ വച്ച്?കണ്ടെത്തണം പത്രോസേ."
"ആകെ കുഴയുമല്ലോ സർ"
"നമ്മുക്ക് നോക്കാം പത്രോസ് സാറെ. കുഴഞ്ഞുമറിഞ്ഞ ഏത്ര കേസിന് നമ്മൾ തുമ്പ് കണ്ടെത്തിയിരിക്കുന്നു. താനിപ്പോ വണ്ടിയെടുക്ക്.നമ്മുക്ക് ആ ഭൈരവനെ കിട്ടിയ ഇടം വരെ പോയി നോക്കാം." ***** പുറകുവശം പാതി കെട്ടിയ വെളുത്ത ബൊലേറോ കുതിച്ചുപായുന്നു. രാജീവ് റാം അപ്പോഴും എന്തൊ ചിന്തയിലാണ്.പത്രോസ് ഡ്രൈവിംഗ് സീറ്റിലും."എടൊ ആ കിള്ളിമംഗലം മാധവൻ ആളെങ്ങനെ?"എന്തൊ ഓർത്തെന്നപോലെ രാജീവ് ചോദിച്ചു.
"ആള് മാന്യനാ സാറെ....ബിസിനസ് അല്ലെ,അപ്പോൾ സുരയെപ്പോലെ ഉള്ള ആരേലുമായിട്ട് ബന്ധം കാണും. ഒരു തരത്തിൽ നോക്കിയാൽ ഈ രാഷ്ട്രീയക്കാരും ബിസിനസുകാരും ഗുണ്ടകളും ഒരു ത്രികോണത്തിന്റെ ഓരോ മൂലകളാ.അവർ പരസ്പരം സഹായിച്ചുകൊണ്ടിരിക്കും.പക്ഷെ ഈ കേസിൽ മാധവന് പങ്കുണ്ടാവാൻ വഴിയില്ല.കാരണം ഭൈരവൻ അയാളുടെ വിഷയമല്ല.അവനെ കൊന്നു തള്ളിയിട്ട് ഒന്നും കിട്ടാനുമില്ല. ആകെ സംശയിക്കാവുന്നത് സുരയെ ആണ്.പക്ഷെ മാധവനും ഇരുമ്പും തമ്മിൽ ചില ഇടപാടുകൾ ഉണ്ടെന്ന് കരുതി അയാൾക്ക് ഇതിൽ പങ്കുണ്ട് എന്നതിന്,അയാളിലേക്ക് ലീഡ് ചെയ്യുന്ന ഒരു തുമ്പെങ്കിലും കിട്ടാതെ ഒന്നും ഉറപ്പിക്കുക വയ്യ സർ.പേരിന് നമ്മൾ സംശയിക്കുന്ന ആളുകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്താം എന്നല്ലാതെ വേറൊന്നും തത്കാലം പറ്റില്ല സർ."
"അതേടോ.....ആ സംശയം അങ്ങനെ നിൽക്കട്ടെ.വഴിയിൽ മാധവൻ എന്ന പേര് വീണ്ടും കേൾക്കാൻ ഇടവന്നാൽ അന്ന് നോക്കാം."
"അതു തന്നെയാണ് ഞാനും പറഞ്ഞു വരുന്നത് സർ.ഇപ്പോൾ എങ്ങനെ എന്ന് ധാരണയുണ്ട്.ആര്? എന്തിന്?എവിടെ വച്ച്?എന്നത് വല്ലാതെ കുഴക്കുന്നുണ്ട് സർ."
"ബേജാറ് വേണ്ട പത്രോസേ...അതിന് ആദ്യം വേണ്ടത് ജയിലിൽ നിന്നും ഇറങ്ങിയ ഭൈരവൻ സഞ്ചരിച്ച വഴിയിലൂടെ നമ്മളും സഞ്ചരിക്കണം. ഇത്തിരി മെനക്കേട് ആണ്.അവിടെ എവിടെയോ ഈ കേസിന്റെ ചുരുൾ അഴിക്കാനുള്ള താക്കോലിരിപ്പുണ്ട്."
ഓരോന്ന് പറഞ്ഞും വിശകലനം ചെയ്തും അവർ മാലിന്യകൂമ്പാരത്തിലെത്തി.അവിടെ പതിവ് ജോലികൾ നടക്കുന്നുണ്ട്.
💬 Comments
View all comments