Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]
ഒരു തെളിവ് പോലുമില്ല.അതിനുള്ള അയാളുടെ മറുപടിയും താൻ കേട്ടതല്ലേ.പിന്നെ ഒരു വാറണ്ട് പോലുമില്ലാതെ പോയത് നമ്മളാ,മഫ്തിയിൽ.അതും ഒരു ബാറിൽ.യൂണിഫോമിലായിരുന്നേൽ അതെങ്കിലും പറയാമായിരുന്നു. പിന്നെ ഇപ്പൊ വന്നപോലെ കറുത്ത കോട്ടിട്ടവൻമാർ കാര്യം വളച്ചൊടിച്ചു കയ്യിൽ തരുകയും ചെയ്യും.സൊ സോളിഡ് ആയിട്ടുള്ള എന്തെങ്കിലും കിട്ടുന്നത് വരെ കാത്തിരുന്നെ പറ്റു. അന്ന് പത്രോസിന്റെ കണക്കും നമ്മൾ തീർത്തിരിക്കും."ഉറച്ച വാക്കുകളായിരുന്നു രാജീവിന്റെത്. ***** ശംഭു വീടുവിട്ടുപോയിട്ട് ദിവസം രണ്ട് കഴിഞ്ഞു.വീണ അവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെങ്കിലും സ്വിച്ഡ് ഓഫ് എന്ന സന്ദേശമാണ് ലഭിച്ചുകൊണ്ടിരുന്നത്.വിളിച്ചിട്ട് കിട്ടാതെ വീണ്ടും വീണ്ടും അവൾ അവനെ ഡയൽ ചെയ്തുകൊണ്ടിരിക്കുന്നു,എപ്പോൾ എങ്കിലും അവന്റെ ഫോൺ റിങ് ചെയ്യും എന്ന പ്രതീക്ഷയിൽ.പക്ഷെ നിരാശയായിരുന്നു ഫലം.ഭക്ഷണം പോലും പേരിലൊതുങ്ങി.ഗോവിന്ദ് പിറ്റേന്ന് തന്നെ കൊച്ചിക്ക് മടങ്ങിയിരുന്നു,മാധവൻ ശംഭുവിനെ അന്വേഷിക്കുന്ന തിരക്കിലും.ജാനകി മാത്രമാണ് വീണക്ക് മുഖം കൊടുക്കുന്നത്.അവളെ ഫേസ് ചെയ്യാനുള്ള മടികൊണ്ട് മറ്റു രണ്ടു സ്ത്രീ ജനങ്ങൾ അല്പം വലിഞ്ഞുനിന്നു. ***** അന്ന് രാത്രി തറവാട്ടിൽ നിന്നിറങ്ങിയ ശംഭു എങ്ങോട്ടെന്നില്ലാതെ നടന്നു. ഇറങ്ങിയ ഉടനെ വീണയുടെ വിളി വന്നുവെങ്കിലും അവൻ കാൾ കട്ട് ചെയ്തു ഫോൺ സ്വിച്ചോഫ് ചെയ്തു. പിന്നീടവൻ അത് ഓണാക്കിയതുമില്ല.
അവന്റെ പോക്ക് ചെന്ന് നിന്നത് റപ്പായി മാപ്പിളയുടെ മുന്നിൽ.അടിച്ചു സെറ്റ് ആയിട്ടാണ് വരവ് എങ്കിലും പതിവ് തെറ്റിയുള്ള അവന്റെ വരവിൽ പന്തികേട് തോന്നിയ റപ്പായി അവനെയും കുടിയിലേക്ക് കൂട്ടി. മകള് കൊച്ചിയിലായതിനാൽ വെപ്പും കുടിയും ഒന്നുമില്ലാത്തതുകൊണ്ട് തന്നെ അവനന്ന് പട്ടിണി കിടക്കേണ്ട സ്ഥിതിയിലെത്തി.എങ്കിലും മനസ്സ് കലുഷിതമായതുകൊണ്ട് റപ്പായി വാറ്റിവച്ചിരുന്ന വെട്ടിരുമ്പിൽ രണ്ടെണ്ണം നിന്ന നിൽപ്പിൽ കീറിയിട്ട് അവൻ ഒരു മൂലക്കങ്ങു കൂടി.
അങ്ങനെ ഒറ്റക്ക് താമസിച്ചിരുന്ന റപ്പായിക്ക് രണ്ടു ദിവസം കൊണ്ട് ശംഭു കൂട്ടിനുണ്ട്.കിടക്കാൻ ഒരിടം കിട്ടിയത് തത്കാലം അവനൊരു ആശ്വാസമായിരുന്നു.അവന്റെ മുഖം കണ്ട് ആദ്യമൊന്നും റപ്പായി കാര്യം തിരക്കിയില്ലെങ്കിലും അവസാനം റപ്പായി അത് ചോദിച്ചു.അവന്റെ അടക്കി വച്ചിരുന്ന സങ്കടം മുഴുവൻ ആ നിമിഷം പുറത്തുവന്നു.
തന്റെ തോളിൽ ചാഞ്ഞുകിടന്ന് വിങ്ങിപ്പൊട്ടുന്ന ശംഭുവിനെ എന്തു പറഞ്ഞാശ്വസിപ്പിക്കണം എന്നറിയാതെ അയാൾ കുഴങ്ങി. ഒരു പക്ഷെ ഉള്ളിലെ വിഷമങ്ങൾ അവൻ കരഞ്ഞുതീർക്കട്ടെ എന്ന് അയാൾ കരുതിക്കാണും.
💬 Comments
View all comments