Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]
അന്നുവരെ പാചകം ഇല്ലാതിരുന്ന വീട്ടിൽ ശംഭു ചെറിയ രീതിയിൽ വച്ചുണ്ടാക്കാൻ തുടങ്ങിയിരുന്നു. അവന്റെ വക നാടൻ ഭക്ഷണവും റപ്പായിയുടെ വക കശുവിൻമാങ്ങ വാറ്റിയതും കൂടിയായപ്പോൾ അവരുടെ ദിനരാത്രങ്ങൾ കൊഴുത്തു തുടങ്ങി.തോട്ടിലും ചേറിലും നിന്ന് ലഭിക്കുന്ന മൽസ്യങ്ങൾ അവരുടെ സഭക്ക് കൊഴുപ്പ് കൂട്ടി.അങ്ങനെ മദ്യത്തിന്റെ ലഹരിയിൽ തനിക്ക് നേരിട്ട അവഗണനയും അപമാനവും ശംഭു മറക്കാൻ ശ്രമിച്ചുകൊണ്ടിരുന്നു ഇറങ്ങിപ്പോകാനുള്ള സാവിത്രിയുടെ കല്പനയെക്കാൾ വീണയുടെ മൗനം ആയിരുന്നു അവനെ വേദനിപ്പിച്ചത്.
"അങ്ങനെ അവളും തള്ളിപ്പറഞ്ഞു അല്ലേടാ?"രാത്രിയിൽ നിലാവെളിച്ചത്തിൽ റപ്പായിയുടെ വീടിനോടു ചേർന്നുള്ള തോട്ടിറമ്പിൽ വാറ്റു നുണഞ്ഞിറക്കുമ്പോൾ അയാൾ ശംഭുവിനോട് ചോദിച്ചു.
"മനസിലായില്ല"
"അവള്.....മാധവന്റെ മരുമോള്...... ഛെ.......തെറ്റി..... നീ താലി കെട്ടിയ പെണ്ണ്,അവളുപോലും കൂടെ നിന്നില്ല അല്ലെ?"
"ഈ റപ്പായിചേട്ടൻ ഇതെന്തൊക്കെയ പറയുന്നേ.വല്ല വെളിവും ഉണ്ടോ?"
"മോനെ ശംഭു......റപ്പായി കുടിച്ചു വെളിവില്ലാതെ നടക്കുന്നവനാ. കാരണം നിനക്കുമറിയാം.നിന്റെ പ്രായേ ഉണ്ടാരുന്നുള്ളു.വഴങ്ങാതെ വന്നപ്പോ അവൻ.......നീയും അനുഭവിച്ചു ഒരുപാട്.അന്ന് എന്റെ മോനെ കാണാഞ്ഞിട്ട് തിരക്കാത്ത സ്ഥലം ഇല്ല.ഒടുക്കം ആരോ പറഞ്ഞു മാധവന്റെ തെങ്ങും പറമ്പിൽ ചെക്കനെ കണ്ടെന്ന്. അവിടെയും തിരക്കി.പക്ഷെ കിട്ടിയത് തെക്കേ പാടത്തു നിന്ന് ചത്തു മലച്ച എന്റെ കുഞ്ഞിന്റെ ശരീരം.അന്ന് വീണതാ എന്റെ ഭാര്യ.കുറെ നാൾ കിടന്ന് അവളും പോയി.അവശേഷിച്ചത് ഞാനും എന്റെ മേരിപ്പെണ്ണും മാത്രം. അന്ന് തുടങ്ങിയ കൂടിയാ.പക്ഷെ റപ്പായി പറയുന്ന സത്യങ്ങൾക്ക് ആരും ചെവികൊടുക്കാറില്ല.കുടിച്ചു വെളിവില്ലാതെ നടക്കുന്നവനെ ആര് കേൾക്കാൻ.എനിക്കറിയാം നീയും ആ കുട്ടിയും തമ്മിലുള്ള ബന്ധം. അവള് പോലും ഒരു നിമിഷം നിന്നെ തള്ളിപ്പറഞ്ഞത് കൊണ്ടാണ് ഇപ്പൊ നീ എന്റെ മുന്നിൽ ഇരിക്കുന്നതും."
"റപ്പായിചേട്ടാ......"
"ശംഭു.....അതിന്റെ സാഹചര്യം കൊണ്ടാവും അങ്ങനെയൊക്കെ. മാധവൻ നിന്നെ തിരക്കുന്നുമുണ്ട്. വൈകിട്ട് വഴിയിൽ കണ്ടപ്പോൾ ചോദിച്ചു,നിന്നെ കണ്ടിരുന്നോ എന്ന്? എന്തൊക്കെയോ പറഞ്ഞു ഞാൻ പോരുകയും ചെയ്തു.നിനക്ക് തിരിച്ചു ചെന്നൂടെടാ.....നിന്റെ താലി വീണ പെണ്ണിനെ ഓർത്തെങ്കിലും. ആ ചെകുത്താനിൽ നിന്നൊരു മോചനം നിന്നിലൂടെ ആഗ്രഹിച്ചവളാ, കൈവിട്ട് കളയല്ലേടാ."
"മനസിലാവും റപ്പായിചേട്ടാ.....ഇനി ഞാൻ ആ വീട്ടിലേക്കില്ല.എന്റെ എന്ന് പറയാൻ അവിടെ ആരും തന്നെയില്ല. ഉള്ള ബന്ധങ്ങളൊക്കെ അന്ന് രാത്രി അവസാനിച്ചു.ഇനി തിരിച്ചൊരു പോക്ക്.......അതേക്കുറിച്ചു ഞാൻ ചിന്തിച്ചിട്ടേയില്ല."
"എടാ......ആ കൊച്ചു വല്ല
💬 Comments
View all comments