0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Author : alby Read All Parts 348

താന്നു തന്നെ നിന്നു.

"ഇനി നിനക്ക് തീരുമാനിക്കാം നിക്കണോ അതോ ഇറങ്ങണോ എന്ന്."ഗോവിന്ദിനെ നോക്കി മാധവൻ പറഞ്ഞു.പക്ഷെ അവൻ എന്തോ മനസ്സിൽ ഉറപ്പിച്ചുകൊണ്ട് മുകളിലേക്ക് പോയി.

"അച്ഛാ..... ഞാൻ....."

"എങ്ങോട്ട് മോളെ......നോക്ക് വിനോദ് ഒന്നും അറിയില്ലായിരുന്നു.പക്ഷെ ഇപ്പോൾ എനിക്കറിയാം.അതിനുള്ള പ്രായശ്ചിത്തം ചെയ്യാൻ എങ്കിലും എന്നെ അനുവദിക്കണം.എനിക്ക് തന്നൂടെ ഇവളെ എന്റെ മോളായിട്ട്, ശംബുന്റെ പെണ്ണായിട്ട്."

"ഇനി ഏട്ടന് പേടിയില്ല മോളെ......നീ ഇവിടെ ഉണ്ടാവണം.അവനെ കൊണ്ട് മുന്നിൽ നിർത്തിത്തരും ഈ ഏട്ടൻ" അതുവരെ എല്ലാം കണ്ടും കേട്ടും നിന്ന വിനോദ് അവളുടെ നെറുകയിൽ തഴുകി എല്ലാവരോടും കണ്ണുകൊണ്ട് യാത്ര ചോദിച്ചശേഷം അവിടം വിട്ടു. ***** പറഞ്ഞത് പോലെ തന്നെ കുരിശു പള്ളിയിലെ ഫുട്ടെജും രാജീവന് മുന്നിലെത്തി.പത്രോസിനൊപ്പം സ്റ്റേഷനിൽ അത് സൂക്ഷ്മതയോടെ പരിശോധിക്കുകയാണ് രാജീവ്‌. ആ സമയങ്ങളിൽ അതുവഴി കടന്നു പോയ വാഹനങ്ങൾ പരിശോധിക്കുന്ന വേളയിൽ ഒരു ജീപ്പ് മാത്രം സംശയമുനയിലായി.പക്ഷെ അതിന്റെ നമ്പരോ മറ്റോ അവർക്ക് വ്യക്തമായിരുന്നില്ല.

"ഈ ഒരു ജീപ്പ്.......തനിക്ക് വല്ല പരിചയവും ഉണ്ടോടോ?"

"ഇല്ല സാറെ.......ഒരു പിടിയും ഇല്ല."

"ഒന്ന് അന്വേഷിക്കടോ........ഈ വണ്ടിയിലുള്ള തിരുമുഖം ആരുടെ ആണെന്ന്."

"സർ അത്......"

"ബുദ്ധിമുട്ടാണെന്നറിയാം,എങ്കിലും ഒന്ന് തിരക്കേടോ."അതും പറഞ്ഞു രാജീവ്‌ അതിന്റെ ഒരു ചിത്രം ക്രോപ് ചെയ്തെടുത്തു."എടൊ ഇതു വച്ച് താൻ പാമ്പുകളിലൊക്കെ ഒന്ന് തിരക്ക്,ആരെങ്കിലും കണ്ടിട്ടുണ്ടാവും ഇങ്ങനെ ഒരു വണ്ടി."ആ ചിത്രം പത്രോസിനെ ഏൽപ്പിച്ചുകൊണ്ട് പറഞ്ഞു.

പത്രോസിന് രാജീവനിൽ മതിപ്പ് കൂടി വരികയാണ്.തന്റെ സർവിസിൽ കണ്ടതിൽ വച്ച് മിടുക്കനായ ഒരു ഓഫീസർ.അങ്ങനെയോരോന്നും ആലോചിച്ചുകൊണ്ട് പുറത്തേക്ക് നടന്ന പത്രോസിനെ രാജീവ്‌ ഒന്ന് തിരികെ വിളിച്ചു.

"എന്താ സാറെ......എന്തു പറ്റി?"

"അല്ല പത്രോസ് സാറെ...... അന്ന് നൈറ്റ്‌ പട്രോളിങ്ങിന് പോയ ആരെങ്കിലും ഇപ്പൊ ഡ്യുട്ടിയിൽ ഉണ്ടോ?"

"നോക്കണം സാറെ"

"എന്നാൽ പെട്ടെന്ന് വേണം.ഉണ്ടേല് വിളിപ്പിക്ക്.ഒപ്പം താനും വേണം."

നിമിഷങ്ങൾക്കുള്ളിൽ രണ്ട് പോലീസ് ഉദ്യോഗസ്‌ഥർ രാജീവന് മുന്നിൽ ഹാജരായി.കൂടെ പത്രോസും.എസ് ഐ അവരോടും ആ ജീപ്പിനെ കുറച്ചു തിരക്കി.

"സാറെ.......അത്.....ഇങ്ങനെയൊരു വണ്ടി.......ആ കാടുപിടിച്ചു കിടക്കുന്ന പറമ്പില്ലേ,ആ ചതുപ്പിനടുത്ത്...... അവിടെ കണ്ടതുപോലെ ഒരോർമ്മ." അതിൽ ഒരാൾ പറഞ്ഞു.

"എന്താ കൃത്യമായി ഓർക്കാൻ.....? "

"സാറെ.......ഒന്നാമത്

💬 Comments

View all comments