0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Author : alby Read All Parts 347

അടയാളം എടുത്തു കാണാം.കലിപ്പടങ്ങാതെ വീണ്ടും കയ്യോങ്ങിയ മാധവന്റെ കയ്യിൽ ഗായത്രി പിടുത്തമിട്ടിരുന്നു.

"എന്നെ തടയാൻ മാത്രം നീ വളർന്നോടി..........."മിച്ചമുള്ളത് ഗായത്രിയുടെ മുഖത്താണ് മാധവൻ തീർത്തത്.

"നീ......നീ......പറയാതെ ഈ വീട് വിട്ടു പോകില്ല അവൻ,അതെനിക്കും തോന്നിയിരുന്നു.അവന് എന്തെങ്കിലും പറ്റിയാൽ..... "മാധവൻ സാവിത്രിക്ക് നേരെ ചീറി.

"....മാധവാ....."ഇത് കണ്ടുനിന്നിരുന്ന അമ്മാവൻ വിളിച്ചു."നിന്റെ ശക്തി പ്രകടനം സ്ത്രീ ജനങ്ങളുടെ നേരെ അല്ല.അത് ആണുങ്ങളുടെ നേർക്ക് കാണിക്ക്."

"അളിയാ......എന്നെ ഒന്നിനും വല്ലാതെ നിർബന്ധിക്കരുത്.അത് അളിയന്റെ നല്ലതിനാവില്ല.അങ്ങോട്ട്‌ വരാറില്ല, ശരിതന്നെ.പക്ഷെ നടക്കുന്നതൊന്നും അറിയുന്നില്ല എന്ന് കരുതരുത്."

"ഇതെന്റെ അനിയത്തിയും,ഗായത്രി അവളുടെ മകളുമാണ്."

"ശരിതന്നെ,പക്ഷെ ഇന്നിവൾ എന്റെ ഭാര്യയും ഗായത്രി മകളും ആണ്. എന്റെ കുടുംബം.ഇവിടെ എന്ത്‌ നടക്കണം എന്ന് തീരുമാനിക്കുന്നതും ഈ മാധവനാണ്.ഇവളെ എന്നെ ഏൽപ്പിച്ചതുമുതൽ ഇവളിൽ എനിക്ക്‌ അവകാശം അല്പം കൂടും,നിങ്ങളുടെ നിഷേധിച്ചുകൊണ്ട് പറയുന്നതല്ല. കാരണം എന്റെ കുഞ്ഞിന്റെ അമ്മ ആണിവൾ.അതുകൊണ്ട് ഇവിടെ നിന്ന് പറയുന്ന ഓരോവാക്കും ചെയുന്ന ഓരോ പ്രവർത്തിയും നോക്കിയും കണ്ടും വേണം.ഞാൻ പറഞ്ഞത് മനസിലായല്ലോ അളിയന്. അതുകൊണ്ട് എന്നെ ഒന്നിനും പ്രേരിപ്പിക്കരുത്,അത് ചിലർക്ക് നല്ലതിനാവില്ല."

"എന്ന് കരുതി കണ്ണിൽ കണ്ടവനെ ഒക്കെ തറവാട്ടിൽ കയറ്റി താമസിപ്പിക്കുക.....തറവാട്ടിന്റെ വില കളഞ്ഞുകുളിക്കരുത്."

"എങ്കിൽ ആദ്യം ഇറങ്ങേണ്ടത് ശംഭു അല്ല......അളിയന്റെ മറ പിടിച്ചു നിൽക്കുന്നല്ലോ ഒരുവൻ....അവനാ"

"താനെന്താ മാധവാ ഇങ്ങനെ പിച്ചും പേയും പറയുന്നത്?"അയാൾ ചോദിച്ചു.

"നല്ല ബോധത്തോടെയാ പറയുന്നത്. പെങ്ങളോട് തന്നെ ചോദിക്ക് ഇവൻ ഞങ്ങൾക്കുണ്ടായത് തന്നെയാണോ എന്ന്.അപ്പൊ അറിയാം കാര്യങ്ങൾ."

"മാധവാ....."

"ഞാൻ പറഞ്ഞു......ഇവിടെ എന്ത് നടക്കണം എന്ന് തീരുമാനിക്കുന്നത് ഞാനാണ്......ഈ മാധവൻ. അതുകൊണ്ട് വീണ്ടും പറയുന്നു. ശംഭു ഇവിടെത്തന്നെ കാണും,ഇവളും എതിർപ്പുള്ളവർക്ക് ഈ പടിയറങ്ങാം"

"നീയങ് വളർന്നു എന്ന തോന്നൽ നിന്റെ നല്ലതിനല്ല മാധവാ.ഞാൻ ഇറങ്ങുന്നു,അതാണല്ലോ നീ മുനവച്ച് പറയുന്നതും."

"ഞാൻ പറഞ്ഞു തുടങ്ങിയാൽ കീഴാറ്റൂർ വീട്ടുകാർക്കതൊരു കുറച്ചിലാവും അളിയാ,അതുകൊണ്ട് നിർബന്ധിക്കരുത്.പിന്നെ ഇവിടെ നിൽക്കുന്നതും നിൽക്കാത്തതും അവിടുത്തെ ഇഷ്ട്ടം.രണ്ടായാലും ഞാൻ തടയില്ല."

തന്റെ അഭിമാനത്തിന് ക്ഷതമേറ്റ അയാൾ അപ്പോൾ തന്നെ അവിടം വിട്ടിറങ്ങി.ഗോവിന്ദ് ആകെ ഞെട്ടി തല കുനിച്ചു നിൽക്കുകയാണ്.താൻ അനാഥനാണ് എന്നുള്ള തിരിച്ചറിവ്‌ നൽകിയ അപമാനത്തിൽ അവന്റെ ശിരസ്സ്

💬 Comments

View all comments