Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]
പെടരുത് എന്ന പ്രാർത്ഥനയും.അവൻ ദൂരത്തേക്ക് പോവില്ല എന്നവൾ വിശ്വസിച്ചു.അതു കൊണ്ട് തന്നെ ഫോണിൽ ട്രൈ ചെയ്യുന്നുണ്ട്.അവന്റെ വിഷമം കൊണ്ട് ഓഫ് ചെയ്തതാവും എന്ന് അവൾ കരുതി.തന്റെ ഒരു നിമിഷത്തെ മൗനം അവനെ അത്രയും ഹർട്ട് ചെയ്യും എന്നവൾ നിനച്ചതുമല്ല.
മുറ്റത്തു വിനോദ് കാറുമായി വന്ന് നിൽക്കുമ്പോൾ മാധവൻ കഴിക്കുന്ന തിരക്കിൽ ആണ്.ആരാണെന്ന് നോക്കാൻ ഗോവിന്ദ് പുറത്തേക്ക് പോവുകയും ചെയ്തു.അതെ സമയം ആണ് വീണ താഴേക്ക് വരുന്നതും. "നിനക്കെന്താ ഇവിടെ കാര്യം?"എന്ന് അതെ സമയം ചോദ്യമുയരുകയും ചെയ്തു.
പന്തികേട് തോന്നിയ മാധവൻ ഭക്ഷണം പൂർത്തിയാക്കാതെ എണീറ്റു.അപ്പോൾ ഗോവിന്ദിനെ തട്ടിമാറ്റി വിനോദ് അകത്തേക്ക് വന്നിരുന്നു.കൈ കഴുകി വന്ന മാധവനെ നേരിടാൻ കഴിയാതെ സാവിത്രി നിന്ന് പരുങ്ങി.എല്ലാരും ഉണ്ട്,പക്ഷെ അവൻ മാത്രം...... വന്ന വഴിയേ ഗോവിന്ദിന്റെ മുഖം അടച്ചൊന്നു കൊടുത്തു മാധവൻ. "വീട്ടിൽ വരുന്നവരോട് ഇങ്ങനെയല്ല പെരുമാറുന്നത്"കാര്യം മനസിലായ ഗോവിന്ദ് അമ്മാവന് പിറകിലേക്ക് മാറുകയും ചെയ്തു.
"മോളിത് എങ്ങോട്ടാ?അതും ഈ രാത്രിയില്?എവിടെ അവൻ....ശംഭു?" കയ്യിൽ ബാഗുമായി നിൽക്കുന്ന വീണയെ കണ്ട് മാധവൻ ചോദിച്ചു.
"ഞാൻ പോകുവാ അച്ഛാ....എന്നെ കൂട്ടാനാ ഏട്ടൻ വന്നത്."
"കാരണം?"
"ശംഭു ഇല്ലാത്ത ഈ വീട്ടിൽ ഞാനും വേണ്ട."ആദ്യം ഒന്ന് പതറി എങ്കിലും രണ്ടും കല്പിച്ചവൾ പറഞ്ഞു.
"എന്താ അവന്......എന്താ അവന് ഇവിടെ പ്രശ്നം?"
അതിന് വീണ മറുപടിയൊന്നും നൽകിയില്ല.
"ഇവിടെ എന്താ ഉണ്ടായേ?"മാധവൻ ചോദ്യം ആവർത്തിച്ചു.
സാവിത്രി നിന്ന് പരുങ്ങി.അതുകണ്ട അമ്മാവൻ മുന്നോട്ട് വന്നു."അവനെ പറഞ്ഞു വിട്ടു മാധവാ.....അവനെ പോലെ ഉള്ളവനെയൊക്കെ തറവാട്ടിനുള്ളിൽ കയറ്റിയവരെ പറഞ്ഞാൽ മതിയല്ലോ?പിന്നെ അവൻ പോയതിന് ഇവളെന്തിനാ പെട്ടിയുമെടുത്തിറങ്ങുന്നത്?
"ഡോ.....നിർത്തടോ,കുറെ ആയി ഞാൻ ക്ഷമിക്കുന്നു.ദാ ഇത് നോക്ക് ഇത്തവന്റെ താലിയാ.ഞാൻ അവന്റെ പെണ്ണാ.ഇനിയെന്താ തനിക്ക് അറിയേണ്ടത്.ഇനി എന്റെ ശംഭുവിനെക്കുറിച്ചു മിണ്ടിയാൽ പ്രായം നോക്കില്ല ഞാൻ"
"മാധവാ കണ്ടോ അവളുടെ അഹങ്കാരം.ഭർത്താവിന്റെ മുന്നിൽ പോലും വേറൊരുവനുമായി അഴിഞ്ഞാടുന്നു.അതാ സാവിത്രി അവനോട് ഇറങ്ങാൻ പറഞ്ഞതും."
"അത് പിന്നെ മാഷെ........"എന്തോ പറയാൻ സാവിത്രി മുന്നോട്ട് വന്നതും അന്ന് ആദ്യമായി മാധവന്റെ കൈ സാവിത്രിയുടെ മുഖത്ത് പതിച്ചു. അയാളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.സാവിത്രിയുടെ മുഖത്തു അയാളുടെ കൈവിരലുകൾ പതിഞ്ഞതിന്റെ
💬 Comments
View all comments