0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 24 [Alby]

Author : alby Read All Parts 345

അത്താഴം കഴിഞ്ഞെണീക്കുന്നു. സാവിത്രിയാവട്ടെ മേശ ക്ലിയർ ചെയ്യുന്ന തിരക്കിലും.മാധവനെ കണ്ടതും അമ്മാവനൊന്ന് പുഞ്ചിരിച്ചു,ശേഷം കഴുകുവാനായി പോവുകയും ചെയ്തു,പിന്നാലെ ഗോവിന്ദും.

"അളിയൻ എപ്പോ വന്നെടി?"

"വൈകിട്ടായി മാഷെ."

"നിനക്കൊന്ന് വിളിച്ചൂടാരുന്നോ? അല്പം കൂടി നേരത്തെ എത്തിയേനെ. ഇപ്പൊ അളിയൻ എന്തു കരുതിക്കാണും.അല്ല പിള്ളേരൊക്കെ എന്തിയെ?"

"അവര് അപ്പുറെ എവിടെയെങ്കിലും കാണും"ഒരു തൃപ്തിയില്ലാത്ത രീതിയിൽ മറുപടി കൊടുത്തശേഷം സാവിത്രി പാത്രങ്ങളുമെടുത്തു അടുക്കളയിലേക്ക് നടന്നു.

ഇതെന്നാ ഇവളുടെ മുഖം ഇങ്ങനെ വീർത്തുകെട്ടി.......ഒന്ന് ചോദിക്കാം എന്ന് കരുതി നിൽക്കുന്ന മാധവന്റെ മുന്നിലേക്ക് അമ്മാവൻ വരികയും ചെയ്തു.പിന്നെ ഹാളിൽ ഇരുന്നായി അവരുടെ വിശേഷം പങ്കിടൽ.ഇടക്ക് തനിക്ക് ചായ കൊണ്ടു തരുമ്പോഴും സാവിത്രിയുടെ മുഖം ഇരുണ്ടിരിക്കുന്നത് മാധവൻ ശ്രദ്ധിച്ചിരുന്നു.

ഇതെ സമയം മുകളിൽ തന്റെ ബാഗ് പാക്ക് ചെയ്യുകയായിരുന്നു വീണ. ഗായത്രി അവളെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ അവൾക്കു വഴങ്ങാൻ കൂട്ടാക്കാതെ വീണ തന്റെ ജോലി തുടരുകയാണ്.

"എന്റെ ചേച്ചിയല്ലേ.ഒന്ന് കേൾക്ക് ചേച്ചി.....ഞാൻ തന്നെ അവനെ ഇങ്ങ് വിളിച്ചിട്ട് വരാം."

"ഇനി ഒരക്ഷരം മിണ്ടരുത് ഗായത്രി. നിന്റെ അമ്മയും,ആ നാറിയും ചേർന്ന് ഇറങ്ങാൻ പറഞ്ഞപ്പോൾ നിന്റെ നാവ് പൊങ്ങിയില്ലല്ലോ.അവൻ എവിടെയൊ,അതാണെന്റെ വീട്."

"ചേച്ചി......അറിയാല്ലോ കാര്യങ്ങൾ ഒക്കെ.അവനെ ഓർത്തിട്ടാ അമ്മ അങ്ങനെയൊക്കെ.ഞാൻ വിളിച്ചിട്ട് വരാം അവനെ.ഇന്നൊരു രാത്രി എന്റെ ചേച്ചി ഒന്നടങ്ങ്."

"ഇല്ലടീ...പറ്റില്ല.നീയൊ ഇവിടുള്ളവരോ വിളിച്ചാലും ഇനി അവനീ പടി ചവിട്ടാൻ ഞാൻ സമ്മതിക്കില്ല.നിന്റെ തറവാടിന് ഉള്ളത് പോലെ എന്റെ ശംഭുനും ഉണ്ട് അഭിമാനവും അന്തസുമൊക്കെ.എനിക്കറിയാം ഇനി എന്ത് വേണമെന്ന്."

"ഇങ്ങനെ വാശി പിടിക്കല്ലെ ചേച്ചി.... ചേച്ചിയുടെ പ്രശ്നങ്ങൾക്കൊപ്പം അവൻ ആരാണെന്ന് അമ്മവീട്ടില് അറിഞ്ഞാൽ......"

"എന്താ,അവനെ അങ്ങ് തീർക്കുവൊ. ഇല്ലടീ.....അവന്റെ ദേഹത്ത് ഒരു പോറൽ വീഴാൻ ഞാൻ സമ്മതിക്കില്ല. ഇനി എന്താ വേണ്ടതെന്നും എനിക്കറിയാം.ഞാൻ ഒന്നുകൂടി പറയാം നീ പേടിക്കുന്ന നിന്റെ അമ്മാവന്മാരെ കൊണ്ട് കൂട്ടിയാൽ കൂടില്ല എന്റെ ശംഭുവിന്റെ നിഴലിനെ സ്പർശിക്കാൻ.ഈ പറയുന്നത് ചന്ദ്രോത്തു വീട്ടിലെ വാമദേവന്റെ മകൾ വീണയാ.സംശയമുണ്ടോ നിനക്ക്."

ഗായത്രിയുടെ വാക്കുകൾക്ക് ചെവി നൽകാതെ വീണ ബാഗും എടുത്തിറങ്ങി.അവൾ തന്റെ ഏട്ടനെ വിളിച്ചറിയിച്ചിരുന്നു,തനിക്കായി വണ്ടി അയക്കാൻ.കാര്യം തിരക്കിയെങ്കിലും വീട്ടിലെത്തിയിട്ട് പറയാം എന്നായിരുന്നു നിലപാട്.ഒപ്പം ശംഭു ആപത്തിൽ

💬 Comments

View all comments