Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]
ഞാൻ അയാളെ ഒന്ന് കാണുന്നുണ്ട്.
എന്നിട്ട് പറയാം ഇനി എന്താകുമെന്ന്."
*****
തന്റെ ഓഫീസിൽ അതുവരെ കിട്ടിയ തെളിവുകൾ വിശകലനം ചെയ്യുന്ന തിരക്കിലാണ് എസ് ഐ രാജീവ്.
ഒപ്പം പത്രോസും മറ്റു രണ്ട് പോലീസ് കോൺസ്റ്റബിൾസും ഉണ്ട്.മൂവരും രാജീവന്റെ വിശ്വസ്‌തർ.കണ്ണിന്റെ ചെറിയ പരിക്ക് സാരമാക്കാതെ പത്രോസ് നാലാം നാൾ തന്നെ ജോലിക്ക് കയറിയിരുന്നു.രാജീവ് അവധിയെടുക്കാൻ നിർബന്ധിച്ചു എങ്കിലും അയാൾ വിസമ്മതിച്ചു.
"ഒരു ചെറിയ പൊള്ളലേ ഉള്ളൂ സാറെ, അതങ്ങ് മാറിക്കോളും.പക്ഷെ ഈ
സമയം സാറിന്റെയൊപ്പം വേണം"
അതായിരുന്നു അയാളുടെ ന്യായം.
അതിന് രാജീവ് വഴങ്ങുകയായിരുന്നു
"പത്രോസ് സാറെ....എന്ത് പറയുന്നു?"
"സാറെ.....ചുരുക്കിപ്പറഞ്ഞാൽ.കാര്യം
ഭൈരവൻ എന്ന വലിയൊരു ശല്യം ഒഴിഞ്ഞുകിട്ടി.പക്ഷെ അവൻ ജീവിച്ചിരുന്നതിനെക്കാൾ വലിയ തലവേദനയാണ് അവന്റെ മരണം അന്വേഷിക്കാൻ."
"അതേടോ.അവന്റെ മരണം ശരിക്കും തലവേദന തന്നെയാണ്.ഇതുവരെ നടന്നത് വച്ച് നോക്കിയാൽ അവനെ ആരോ വെട്ടി മാലിന്യക്കൂമ്പാരത്തിൽ കൊണ്ടിടുന്നു.അവിടെ വന്ന ഡ്രൈവർമാരിൽ ചിലർ അയാളെ ആശുപത്രിയിലെത്തിക്കുന്നു.ശേഷം മരണം സംഭവിക്കുന്നു."
"അതെ സർ.സംശയം തോന്നിയ രണ്ട് പേർ,അതിൽ സുരയെ ചോദ്യം ചെയ്തിട്ട് കൈ പൊള്ളിയതല്ലാതെ അനുകൂലമായി ഒന്നും കിട്ടിയില്ല.ഇനി
മറ്റേ ആളെ എങ്ങനെ കണ്ടുപിടിക്കും എന്നാ ഞാൻ ചിന്തിക്കുന്നത്.കിട്ടിയാ തന്നെ കാര്യമായി എന്തെങ്കിലും തുമ്പ് കിട്ടും എന്ന പ്രതീക്ഷയുമില്ല."രാജീവ് നിർത്തിയതിൽ നിന്നും പത്രോസ് തുടർന്നുകൊണ്ട് പറഞ്ഞു.
"അയാളെ കണ്ടെത്താൻ ഇത്തിരി മെനക്കെടണം.പക്ഷെ ആളെ കിട്ടും.
എന്നിട്ടല്ലെ പത്രോസ് സാറെ തുമ്പ് കിട്ടുവോ ഇല്ലയോ എന്നൊക്കെ തീരുമാനിക്കുന്നത്.ഒരു കാര്യം ചെയ്യ്, ഒരു പി സിയെ വിട്ട് അന്വേഷിക്ക്.
അവിടെ പാർക്കിങിലും കാന്റീനിലും ഒക്കെ ഒന്ന് തിരക്ക്.അയാളുടെ ഫോട്ടോ ആരെങ്കിലും തിരിച്ചറിഞ്ഞാൽ?അങ്ങനെ ഒരാൾ ഏതായാലും നടന്നു വരില്ല.പാർക്കിങ് ഏരിയയിൽ വണ്ടികളുടെ എൻട്രി രജിസ്റ്റർ ഉണ്ടെങ്കിൽ അത് സി സി ചെയ്യണം.എന്തെങ്കിലും ചെറിയ ക്ലൂ അയാളിൽ നിന്ന് കിട്ടാതിരിക്കില്ല പത്രോസ് സാറെ,എന്റെ മനസ്സങ്ങനെ പറയുന്നു."
"ഏർപ്പാട് ചെയ്യാം സർ.പക്ഷെ എന്നാലും ഇല്ലേ ഇനിയും കുറെ നൂലാ മാലകൾ."
"അതാണ് എന്നെ കുഴക്കുന്നതും.
ആര്?എന്തിന്?എങ്ങനെ?എവിടെ വച്ച്?ഇതിനൊന്നും കൃത്യമായ ഉത്തരം നമ്മുടെ കയ്യിലില്ല.ഉള്ളത് കുറച്ചു സംശയങ്ങളും ഊഹങ്ങളും മാത്രം.ആകെയൊരു ആശ്വാസം ഫോറെൻസിക് റിപ്പോർട്ട് കയ്യിൽ ഉള്ളതാണ്.നമ്മുടെ സംശയങ്ങളെ അതുമായി ബന്ധിപ്പിക്കുന്ന
💬 Comments
View all comments