Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]
ഒന്നും കിട്ടിയിട്ടില്ലതാനും, എന്തിന് അവനെ വെട്ടിയ ആയുധത്തെക്കുറിച്ച് ധാരണ
കിട്ടി എന്നല്ലാതെ കൃത്യമായി അത് കണ്ടെത്താൻ പോലും നമ്മുക്ക് കഴിഞ്ഞിട്ടില്ല."
"സാറെ ഞാൻ എന്റെ ചില സംശയം പറയട്ടെ?"പത്രോസ് ചോദിച്ചു.
"പറയെടോ,എന്തെങ്കിലും പുതിയത് ആയി സ്ട്രൈക്ക് ചെയ്താലോ?ഇനി നമ്മൾ വിട്ടുപോയത് കൂട്ടിചേർക്കുകയുമാവാം."രാജീവ് അയാളെ പ്രോത്സാഹിപ്പിച്ചു.
"സാറെ......ഫോറൻസിക് റിപ്പോർട്ട് പ്രകാരം ഭൈരവന്റെ വസ്ത്രത്തിൽ നിന്ന് മറ്റൊരു ബ്ലഡ് ഗ്രൂപ്പ് കൂടി കണ്ടെത്തിയിട്ടുണ്ട്,അതും എ ബി നെഗറ്റീവ് ഗണത്തിൽ പെട്ടത്.വളരെ കുറച്ചു പേർക്കേ ആ ഗണത്തിലുള്ള രക്തമുള്ളു."
"മ്മ്മ്മ്മ് ശരിയാണ്.ഭൈരവന്റെ ഒ പോസിറ്റീവ് ഗ്രൂപ്പിൽ പെട്ടതും."രാജീവ്
അയാളുടെ വാദം ശരിവച്ചു.
"കൂടാതെ അതിൽ നിന്ന് കിട്ടിയ ഫിംഗർ പ്രിന്റ്സ്.അതിൽ സ്ത്രീയുടെ എന്ന് പറയാവുന്ന രണ്ട് വ്യത്യസ്ത വിരലടയാളം കിട്ടിയിരിക്കുന്നു.പിന്നെ
ഉള്ളവയിൽ ഭൈരവന്റെയും കൂടാതെ
ഒന്ന് രണ്ടു പുരുഷൻമാരുടെയുമുണ്ട്.
സർ ഞാൻ പറഞ്ഞു വരുന്നത് രണ്ട് സ്ത്രീകളുടെ സാന്നിധ്യം ഇതിലുണ്ട്. ഡി എൻ എ മാപ്പിങ്ങും ഇത് ശരി വക്കുന്നു.മുടിയിൽ നിന്നും,രക്തക്കറ
വേർതിരിച്ചതിൽ നിന്നും കണ്ടെടുത്ത ഡി എൻ എ വ്യക്തമാക്കുന്നത് രണ്ട്
സ്ത്രീകളുടെ സാന്നിധ്യമാണ്."
"അതാണ് നമ്മുക്ക് പിടിതരാതെ വഴുതിക്കളിക്കുന്ന ചോദ്യം.ഇതിൽ രണ്ട് സ്ത്രീകൾ ഉൾപ്പെട്ടിരിക്കുന്നു.
ഫോറൻസിക് റിപ്പോർട്ട് അത് ശരി വക്കുന്നുമുണ്ട്.സീൻ ഏകദേശം വ്യക്തമാണ് പത്രോസേ.പുറത്ത് വന്ന
ഭൈരവന്റെ കണ്ണിൽ അവരിലാരോ കുടുങ്ങിയിട്ടുണ്ട്.ഭ്രാന്ത് മൂത്ത അയാൾ അവളെ കണ്ടെത്തിയിട്ടും ഉണ്ട്.ഇതിൽ രണ്ടാമത്തെ സ്ത്രീ രക്ഷിക്കാൻ ഇടയിൽ കയറിയത് ആവണം.അതിനിടയിൽ ഭൈരവൻ വീഴുകയും ചെയ്തു."
"ഭൈരവന്റെ സ്വഭാവം അനുസരിച്ചു സർ പറഞ്ഞ തിയറി ശരിയാവാൻ സാധ്യതയുണ്ട്.പക്ഷെ ചോദ്യങ്ങൾ ഇനിയും ബാക്കിയാണ്.അവർക്ക് ഒറ്റക്ക് ഭൈരവനെ മാലിന്യത്തിനിടക്ക് കൊണ്ടുതള്ളാൻ കഴിയില്ല.പിന്നെ ആര്?സ്ത്രീകളുടെ സൈക്കോളജി
വച്ച് അധികം മറച്ചുപിടിക്കാനവർക്ക് കഴിയില്ല.കൂടത്തായി ജോളി എന്റെ വാദത്തിന് അപവാദമാണ് എങ്കിലും."
"അതേടോ....ആരോടോ അവരിതു പറഞ്ഞു,ആ രാത്രിയിൽ തന്നെ.എന്ന് വേണം കരുതാൻ.അതവർക്ക് അത്ര വേണ്ടപ്പെട്ടയാളും ആയിരിക്കും."
"നമ്മൾ റൂട്ട് മാറിപ്പോകുന്നുണ്ടോ സർ
ഇതിപ്പോൾ ആരാ എന്ന് പോലും അറിയാത്ത പുതിയൊരു വ്യക്തി ഇടയിൽ വന്നുകയറുമ്പോൾ......"
"റൂട്ട് മാറിയിട്ടൊന്നുമില്ല പത്രോസേ.
താൻ അവസാനം പറഞ്ഞു നിർത്തിയ പോയിന്റിൽ നിന്ന് ഞാൻ
ഒരു സാധ്യത തിരഞ്ഞതാ."
"സർ മനസിലായില്ല?"
"എടൊ.......താൻ പറഞ്ഞതുപോലെ പെണ്ണാണ്.അവർ
💬 Comments
View all comments