0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 25 [Alby]

Author : alby Read All Parts 203

ഇവിടെ വന്നതും."

"ശംഭുസ് എന്നാ പറയുന്നേ....എന്നെ വേണ്ടാന്ന് വക്കാൻ എന്നാ ഉണ്ടായേ?"

"നമ്മൾ തമ്മിൽ ശരിയാവില്ല.അത് തന്നെ കാരണം.തെരുവിൽ വളർന്ന ഞാൻ ഇയാൾക്ക് ചേരില്ല.അത് മനസിലാക്കാൻ വൈകി.ഇനിയും വൈകാതെ അത് തിരുത്തുന്നതാ നല്ലത്.അതുകൊണ്ട് എനിക്ക് വേണ്ടി കാക്കരുത്."

വീണ ഒരു ഞെട്ടലോടെ അല്പം പിന്നിലേക്ക് മാറി.ഗായത്രി അവളെ ചേർത്ത് പിടിച്ചു.സാവിത്രിയും മറ്റും ആകെ പകച്ചുനിൽക്കുകയാണ്.
"എടാ കൊച്ചേ.....ടീച്ചറ് എന്തേലും അവിവേകം പറഞ്ഞെങ്കിൽ അത് ഇവളോട് തീർക്കല്ലേ.ഒരോ നിമിഷവും നിന്നെയും ഓർത്തു കഴിയുന്നവളാ ഇത്."സാവിത്രി എങ്ങനെയൊ പറഞ്ഞൊപ്പിച്ചു.

"വേണ്ട ടീച്ചറേ......ശരിയാവില്ല.അന്ന് പറഞ്ഞതും കേട്ടതുമൊന്നും മനസീന്ന് പോണില്ല.ഇടക്കതിങ്ങനെ തിരട്ടിവരും.എനിക്ക് പിണക്കം ഒന്നും ഉണ്ടായിട്ടല്ല.വേണ്ട ടീച്ചറെ,
ശരിയാവില്ല"

"കൊച്ചെ......നിന്നെ ഓർത്താ ഞാൻ അന്ന് അങ്ങനെയൊക്കെ.നിനക്ക് വിഷമം ആയീന്നറിയാം.പക്ഷെ അപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു ടീച്ചറെ എന്നും വിളിച്ചു നീ വരുന്നത്.
എന്നാൽ എന്റെ പ്രതീക്ഷ തെറ്റി."

"നിർബന്ധിക്കരുത്.....എനിക്ക് കഴിയില്ല.എനിക്ക് പോയെ പറ്റു.
തെരുവിൽ നിന്ന് വന്നതാ.അങ്ങോട്ടു തന്നെയാ പോകുന്നതും.ഇടക്ക് വഴിയിൽ കണ്ടെന്നിരിക്കും.മുന്നിൽ വരാതെ നോക്കാം."

"ഈ കുടുംബവും,നിന്റെ പെണ്ണിനെയും വിട്ട് നിനക്ക് പോണം.
ഈ മാധവൻ ജീവനോടെയുള്ളപ്പൊ അത് നടക്കില്ല.ഇതുവരെ ഞാൻ മിണ്ടാതെ നിന്നത് നിനക്ക് പറയാൻ ഉള്ളത് കഴിയട്ടെ എന്ന് കരുതിയാ."

"തടയരുത് മാഷെ.....എനിക്ക് ധിക്കരിക്കേണ്ടി വരും.ഒരു പ്രാവശ്യം എങ്കിലും ജയിക്കാൻ ഞാൻ ധിക്കരിച്ചുപോകും."

"എവിടെക്കാ.......?"ഇടയിൽ കയറി വീണ ചോദിച്ചു.

"പോണം........"

"പറഞ്ഞതൊക്കെ കേട്ടു.ശരിയാണ്,
ഞാൻ........എന്റെ ശംഭുനെ ഓരോന്ന് പറയുമ്പഴും ഞാൻ നോക്കിനിന്നു.
എന്റെ തെറ്റാ.അതിന് എന്നെ വിട്ടു പോണോ ശംഭുസേ.......ഈയൊരു തവണ എന്നോട്......അല്ലേല് എന്നെ കൂടി കൊണ്ടുപൊക്കൂടെ.ഏത് വഴി വക്കിലായാലും എനിക്കതാ സന്തോഷം."

"ഞാൻ ഇനി ഒറ്റക്കാ.ചന്ത്രോത്തു വീട്ടിലെ പെണ്ണിന് തെരുവിൽ വളർന്ന ഞാൻ ചേരില്ല.അതുകൊണ്ട് ഇതിൽ മാറ്റവുമില്ല."

"എന്റെ പെങ്ങളെ വിട്ടിട്ട് നിനക്കങ്ങനെ പോകാൻ കഴിയുമോ.
ഒരുപാട് അനുഭവിച്ചതാ അവള്.ഇനിയും വേദനിക്കാൻ ഞാൻ സമ്മതിക്കില്ല."പുറത്തേക്ക് പോകാൻ തുനിഞ്ഞ ശംഭുവിനെ വിനോദ് തടഞ്ഞു.അതെ സമയം മാധവനും എന്തിനും തയ്യാറായി മുന്നോട്ട് വന്നു.

"തടയണ്ടാ.......എന്നെ വേണ്ടെങ്കിൽ ശംഭുസ് പൊക്കോട്ടെ.പക്ഷെ പോകുമ്പോ ദാ ഇതുകൂടി അങ്ങ് കൊണ്ട് പോണം."തന്റെ താലിയിൽ മുറുകെപ്പിടിച്ചു അവന് നേരെ നീട്ടിക്കൊണ്ട് വീണ പറഞ്ഞു.

പക്ഷെ അവൾ പറഞ്ഞു നിർത്തിയതും അവരെയൊക്കെ

💬 Comments

View all comments