0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Author : alby Read All Parts 330

ആണല്ലേ?"

"അങ്ങനെ വേണം കരുതാൻ.രഘു അവനെക്കുറിച്ചാവണം അവന് അറിയേണ്ടതും.ചിത്ര,അവൾ രഘുവിലേക്കുള്ള വഴിയാണെങ്കിൽ ഭൈരവന്റെ കേസ് നമ്മിലേക്കുള്ള ദൂരം കുറച്ചുകൊടുത്തു."

"ശംഭു......നീ സൂക്ഷിക്കണം.മാഷിനെ കാര്യങ്ങൾ ഞാൻ ധരിപ്പിച്ചൊളാം.
ഇനി ഏത് സമയവും അവൻ നമ്മിലേക്കെത്താം."

"അതെ ഇരുമ്പേ,സൂത്രശാലിയായ കുറുക്കനാണവൻ.നമ്മുടെ ശ്രമം മുഴുവൻ പാഴാകുമോ എന്നാ ഇപ്പൊ?"

"ഇല്ലടാ....നിന്റെ പെണ്ണിനും ചേച്ചിക്കും
ഒന്നും വരില്ല,അവരിലേക്ക് അവൻ എത്തില്ല.അന്ന് ചതുപ്പിൽ താത്താൻ പറ്റിയില്ല.അവിടെയാ നമുക്ക് പിഴച്ചതും.അതിൽ പിടിച്ചവൻ കയറി.
മിടുക്കനാണവൻ,ഇപ്പഴാ കളം ചൂട് പിടിച്ചതും.ഇത്രയും ദിവസം അവന്റെ ഊഴമായിരുന്നു.ഇനി നമ്മുടെതാണ്.
രാജീവന്റെ കഷ്ട്ടപ്പാടൊക്കെ ഇനി വെറുതെയാകും."

"ഇപ്പൊ മനസൊന്ന് തണുത്തത്.ഇനി ഒന്നുറങ്ങണം വല്ലോം ഇരുപ്പുണ്ടേൽ ഒഴിക്ക് ഇരുമ്പേ."

പിന്നീട്,സുരയും ശംഭുവും മദ്യത്തോട് കൂട്ട് കൂടുകയായിരുന്നു.പിറ്റേന്ന് പോകുമ്പോഴും ശംഭുവിനോടൊന്ന് കരുതിയിരിക്കാൻ പ്രത്യേകം പറഞ്ഞു
വിടുകയും ചെയ്തു.അവിടെനിന്നും
മടങ്ങുകയായിരുന്ന ശംഭുവിന് മുന്നിലായി ആ പോലീസ് ജീപ്പ് ചവിട്ടി.
ഒരു വെടക്ക് ചിരിയോടെയാണ് പത്രോസ് അവനരികിലേക്ക് വന്നതും
ദാമോദരനെ കണ്ടതിന് ശേഷം അവനിത് പ്രതീക്ഷിച്ചതുതന്നെയാണ്.

"എന്നാ മോനെ പോകുവല്ലേ?"
അവന്റെ തോളിൽ കൈവച്ചുകൊണ്ടാണ് പത്രോസ് ചോദിച്ചത്.

"എന്താണ് സാറെ കാര്യം?"

"അപ്പൊ കാര്യം അറിഞ്ഞാലേ സാറ് വരൂ.വന്നു കേറെടാ പന്ന %&$%&"
പത്രോസ് നല്ല ഫോമിലായിരുന്നു.

"സാറെ അങ്ങാടിയാണ്.എനിക്ക്
ഇവിടെ കുറച്ചധികം ജോലിയുമുണ്ട്.
ഒരു കാര്യവുമില്ലാതെ കൂടെ വരാനും ബുദ്ധിമുട്ടാണ്."അവന്റെ കോളറിൽ ഇരുന്ന പത്രോസിന്റെ കൈ തട്ടിമാറ്റി അവൻ പറഞ്ഞു.

"ചള്ള് ചെക്കാ.....പോലീസിന്റെ കൈ തട്ടാൻ മാത്രമായോ നീ.കേട്ടോടൊ പി സി....ഇവൻ കാര്യമറിഞ്ഞാലേ കൂടെ വരൂന്ന്"

"എന്നാ അറിയിച്ചു കൊടുത്തേക്ക് സാറെ.പിന്നിൽ നിന്ന പി സി പറഞ്ഞു'

അപ്പോഴേക്കും പോലീസുകാരവനെ വളഞ്ഞുകഴിഞ്ഞിരുന്നു
അതിലൊരാൾ അവനെ ജീപ്പിന്റെ മേലേക്ക് തള്ളിയിട്ടു.ബോണറ്റിൽ മുഖമടിച്ചുവീണ ശംഭുവിന്റെ കൈ പിന്നിലേക്ക് കെട്ടി പത്രോസ് വിലങ്ങു വച്ചതും ഒരുമിച്ചായിരുന്നു.
"എടാ കൊച്ചനേ ഇത്രയൊക്കെ ഉള്ളൂ.
ചുണ്ടൊന്ന് മുറിഞ്ഞിട്ടുണ്ട്,സാരമില്ല."
പത്രോസ് അവന്റെ മുഖമൊന്നു നോക്കിയിട്ട് പറഞ്ഞു.ഒപ്പം തന്നെ അവനെ ജീപ്പിന്റെ പിന്നിലേക്ക് കയറ്റി
സ്റ്റേഷനിലേക്ക് വിട്ടു.

രാജീവനും പത്രോസും ചേർന്നാണ് അവനെ ചോദ്യം ചെയ്യാൻ തുടങ്ങിയത്.കസേരയിൽ കൈകൾ പിന്നിലേക്ക് ബന്ധിച്ച ശംഭുവിന് അഭിമുഖമായി രാജീവ്‌ ഇരിക്കുന്നു.
അയാൾക്ക് ഇടതുവശത്തായി പത്രോസും.

"അപ്പൊ ശംഭു.....വളച്ചുകെട്ടില്ലാതെ ചോദിക്കാം.നിനക്കിയാളെ അറിയുമോ?"സുരയുടെ

💬 Comments

View all comments