Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]
ഫോട്ടോ അവന് മുന്നിലേക്ക് കാട്ടിയിട്ട് രാജീവ് ചോദിച്ചു.
"ഇത്.......ഇത് സുരയല്ലെ.ഇടക്ക് മാഷിനെക്കാണാൻ വരാറുണ്ട്.
അങ്ങനെയാ പരിചയം."
"അല്ല ഇരുമ്പന്തിനാ നിന്റെ മാഷിനെ കാണുന്നത്.അവര് തമ്മിൽ എന്താ ഇടപാട്?"
"ഇരുമ്പൊ......അതെന്നാ സാറെ?"
ശംഭു മറുചോദ്യം ചോദിച്ചത് രാജീവന് അത്ര ബോധിച്ചില്ല.അയാളൊന്ന് പല്ല് ഞെരിച്ചു."ഓഹ്.....സോറി സുര.
അവന് മാധവനുമായിട്ടെന്താ ഇടപാട്'
"സുരക്കങ്ങനെ പ്രത്യേകിച്ച് ഇടപാട് ഒന്നുംതന്നെയില്ല.മാഷ് എന്തോ ഒരു കോൺട്രാക്ട് പിടിച്ചുകൊടുത്തിട്ടുണ്ട് അതിന്റെ കാര്യത്തിന് ഇടക്ക് വന്നു പോവാറുമുണ്ട്."
"മ്മ്മ്....ശരി,പക്ഷെ നിങ്ങള് തമ്മിൽ വെറും പരിചയം അല്ലല്ലോ ശംഭു.
ഇടക്ക് നിങ്ങൾ സംസാരിക്കാറുണ്ട്, ഫോണിലൂടെ.അവസാനം കുറച്ചു ദിവസം മുന്നേ ഒരു പുലർച്ചെയും."
"ഇടക്കെന്നെ വിളിക്കാറുണ്ട് സർ.
മാഷ് സ്ഥലത്തില്ലാത്ത സമയം എന്തേലും ആവശ്യമുണ്ടേൽ എന്നെ വിളിക്കാറാണ് പതിവ്."
"സമ്മതിക്കുന്നു,പക്ഷെ ഈ പുലർച്ചെയുള്ള കാൾ അതെന്തിനാ ശംഭു.എന്റെ അറിവിൽ അവൻ ഒന്നാന്തരം ക്രിമിനലാണ്.അങ്ങനെ ഉള്ള ഒരുവനുമായി എന്താ ഇടപാട്?"
"സാറെ......എന്റെ അറിവിൽ അയാൾ
ഹോസ്പിറ്റൽ വേസ്റ്റ് ഡിസ്പോസൽ കോൺട്രാക്ട് പിടിച്ചു ചെയ്യുന്നയാൾ ആണ്.അത് കൊടുത്തത് മാഷും.
അതിന്റെ കാര്യത്തിന് ഇടക്ക് സംസാരിക്കാറുമുണ്ട്.അതിനെന്താ സർ പ്രശ്നം.പിന്നെ പുലർച്ചെ വിളിച്ചു കാണും,അന്നൊരു ദൂരയാത്ര കഴിഞ്ഞു വന്നപ്പോൾ ആ സമയം ആയിരുന്നു.വരുന്ന വഴിക്ക് ചെറിയ ആക്‌സിഡന്റ്,വണ്ടിയുടെ ബ്രേക്ക് പോയി പോസ്റ്റിൽ ഇടിച്ചു.പിന്നെ സുരയെ വിളിച്ചാണ് വീട്ടിലെത്തിയത്"
"ഓക്കേ,ഈ നമ്പർ വല്ല പരിചയവും ഉണ്ടോന്ന് നോക്കിയേ?"രാജീവ് മറ്റൊരു നമ്പർ അവനെ കാണിച്ചു.
അത് സുരയുടെ വ്യാജ നമ്പർ ആയിരുന്നു.
"ഓർമ്മയില്ല സർ....."അവൻ മറുപടി നൽകി.
"എടൊ പത്രോസേ......താനിവന്റെ ഫോണിൽ ആ നമ്പർ ഒന്ന് ഡയല് ചെയ്യേടോ"
രാജീവൻ പറഞ്ഞതും കസ്റ്റടിയിൽ വച്ച ശംഭുവിന്റെ ഫോണിൽ ആ നമ്പർ ഡയൽ ചെയ്തു കാൾ ബട്ടൺ അമർത്തി.അതിൽ തെളിഞ്ഞുവന്ന
പേര് കണ്ടതും രാജീവന്റെ കാൽ ശംഭുവിന്റെ വലതുനെഞ്ചിൽ പതിഞ്ഞു.അവൻ കസേരയടക്കം അല്പം ദൂരേക്ക് തെറിച്ചുവീണു.കലി പൂണ്ട രാജീവ് അവനെ കസേരയോടെ എടുത്തുയർത്തി.
"പോലീസുകാരെന്നാ ഉണ്ണാക്കന്മാര് ആണെന്നാണോ നിന്റെ വിചാരം?"
രാജീവ് അവന്റെ കഴുത്തിനു പിടിച്ചു ഞെരിച്ചുകൊണ്ട് ചോദിച്ചു.
കഴുത്തിലെ പിടുത്തം വിട്ടതും ശംഭു ഒന്ന് ചുമച്ചു."എടൊ പത്രോസേ മര്യാദക്ക് ചോദിച്ചിട്ട് ഇവൻ പൊട്ടൻ കളിക്കുവാ.ഞാൻ ഇപ്പൊ പോകുവാ.
താനൊരു കാര്യം ചെയ്യ്,ആ
💬 Comments
View all comments