0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Author : alby Read All Parts 324

സംശയം പോലും തോന്നിക്കാത്ത മറുപടിയും."

"അതേടോ.ഇരുമ്പിനെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടതുകൊണ്ട് നോക്കിനിന്നതാവാം.അവനെ അറിയുന്നവർക്ക് പെട്ടന്നത് ദഹിക്കില്ല.ഈ പോയ ചന്ദ്രചൂടൻ സ്ഥിരം ഗവണ്മെന്റ് ഹോസ്പിറ്റലിൽ പോകുന്ന വ്യക്തിയാണ്.അല്ലെങ്കിൽ പാർക്കിങിൽ ഫോട്ടോ കാണിച്ച ഉടനെ തിരിച്ചറിയില്ലല്ലോ.ഏതായാലും ആ സൂപ്രണ്ടിനെ വിളിച്ചു മൊഴി ഒന്ന് കൺഫേം ചെയ്തേക്ക്."

അന്ന് പതിവിലും നേരത്തെ രാജീവ്‌ ഓഫീസ് വിട്ടിറങ്ങി.പോകുന്നതിന് മുൻപ് സ്റ്റേഷനിലെ കാര്യങ്ങൾ വിലയിരുത്തി വേണ്ട നിർദ്ദേശങ്ങളും നൽകി.അയാളുടെ പോക്ക് കണ്ട പത്രോസ് ഉള്ളിലൊന്ന് ചിരിച്ചു.
*****
തെങ്ങിൻ പുരയിടത്തിൽ നിന്നും ഇറങ്ങിയ ശംഭു തങ്ങാനൊരിടം കണ്ടെത്തുന്ന തിരക്കിലായിരുന്നു.
ദാഹം തോന്നിയ അവൻ അടുത്ത് കണ്ട ബേക്കറിയിൽ നിന്നും ഫ്രഷ് ലൈം കുടിക്കുന്നതിനിടയിലാണ് അവിചാരിതമായി ചിത്രയെ കാണുന്നതും.തൊട്ടടുത്തുള്ള പലവ്യഞ്ജനക്കടയിൽനിന്നും പഴങ്ങൾ
തിരഞ്ഞെടുക്കുകയാണവൾ.
സാധനം വാങ്ങി പണവും കൊടുത്ത് അവൾ അല്പം മാറി പാർക്ക് ചെയ്തിരുന്ന വാഹനത്തിനടുത്തേക്
നടന്നു.അവൻ കാലിയായ ഗ്ലാസ്‌ തിരികെ നൽകി പൈസയും കൊടുത്തശേഷം ഒന്ന് സൗഹൃദം പുതുക്കാം എന്ന് കരുതി അവളുടെ പിന്നാലെ ചെന്നു.പക്ഷെ അപ്പൊഴേക്കും അവളെയും കൊണ്ട് ആ വാഹനം മുന്നോട്ട് പോയിരുന്നു.
പക്ഷെ അവൾ കണ്ണാടിയിലൂടെ തന്റെ പിറകെ വന്ന ശംഭുവിനെ കണ്ടിരുന്നു.അതവൾ ഡ്രൈവിംഗ് സീറ്റിലിരുന്ന രാജീവിനോട് പറയുകയും ചെയ്തു.അത് കേട്ട രാജീവ്‌ വണ്ടിയൊന്ന് നിർത്തി കണ്ണാടിയിലൂടെ അവനെയൊന്ന് നോക്കിയശേഷം വണ്ടി മുന്നോട്ടെടുത്തു.

എന്നാൽ ശംഭുവിനെ ഞെട്ടിച്ചത് ചിത്ര
രാജീവനൊപ്പം അയാളുടെ ഔദ്യോഗിക വാഹനത്തിന്റെ മുന്നിലിരുന്ന് പോയതാണ്.അതും നോക്കി നിന്ന ശംഭുവിന്റെ തോളിൽ ആരോ കൈവച്ചു.നോക്കുമ്പോൾ സുനന്ദയാണ്."എന്താണ് മാഷെ ഒരു നിപ്പ്,അതും പോലീസ് വണ്ടിനോക്കി?"

"ഹേയ് ഒന്നുമില്ല.......കൂടെയുള്ള ആളെ നല്ല പരിചയമുണ്ട്.അതാ ഞാൻ."

"സംശയിക്കണ്ട അതവള് തന്നെ ചിത്ര
ഇടക്ക് ഇങ്ങനെ കാണാറുണ്ട്.സ്ഥലം എസ് ഐ ആയിട്ടാ ലോഹ്യം. ഒരുതവണ നമ്മുടെ റെസ്റ്റോറന്റിൽ വന്നിരുന്നു.അന്നാ ഇവള് വീണ്ടും എത്തിയെന്നറിഞ്ഞത്.എനിക്ക് മനസിലായെങ്കിലും ആൾക്ക് എന്നെ മനസിലായില്ല."

"അല്ല ഇതിപ്പോ എങ്ങോട്ടാ?"

"ജോലി കഴിഞ്ഞു പോകുവാടാ.
തയ്ച്ചത് വാങ്ങാനാ ഇതുവഴിക്ക്.
അതുകൊണ്ട് നിന്നെയൊന്ന് കാണാൻ കിട്ടി.അല്ല നീയെന്താ ഇവിടെ?"

"ഹേയ് ഒന്ന് വരേണ്ട ആവശ്യം ഉണ്ടായിരുന്നു."

കുറച്ചു സമയം കുശലം പറഞ്ഞു മുന്നോട്ട് നടന്ന സുനന്ദയെ ശംഭു പിന്നിൽ നിന്ന് വിളിച്ചു.മടിച്ചാണ്

💬 Comments

View all comments