0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Author : alby Read All Parts 325

എങ്കിലും അവൻ കാര്യം പറഞ്ഞു.
കാരണം അവളുടെ വീടിനോട് ചേർന്നുതന്നെ ഒരു ഒറ്റമുറിക്കെട്ടിടം ഉണ്ടായിരുന്നു.തത്കാലം തല ചായ്ക്കാൻ അതെങ്കിലും കിട്ടിയാൽ കൊള്ളാമെന്ന് അവനും തോന്നി.
അവന്റെ ചോദ്യത്തിലെ പന്തികേട് തിരിച്ചറിഞ്ഞു എങ്കിലും ആ സമയം അവളത് ചോദിച്ചില്ല.പിന്നീടാവാം എന്ന് കരുതി.അവളോടൊപ്പം വീട്ടിലേക്ക് പോകുമ്പോളും ചിത്രയെ രാജീവനൊപ്പം കണ്ടതായിരുന്നു അവന്റെ മനസ്സിൽ.സുര രാജീവനെ കുറച്ചു പറഞ്ഞിരുന്നു എങ്കിലും ഇത് അവൻ പ്രതീക്ഷിച്ചതല്ല.ഇടക്ക് സുനന്ദ ഓരോന്ന് ചോദിക്കുന്നുണ്ട്, പക്ഷെ അലക്ഷ്യമായാണ് അവൻ മറുപടി നൽകിയത്.

രാത്രിയിൽ ചിത്രയുടെ വീട്ടുമുറ്റത്തു വയലിലേക്ക് നോക്കിനിന്നുകൊണ്ട്
കാര്യമായ ആലോചനയിലാണ് ശംഭു.
അടുക്കളയിലെ പണിയും ഒതുക്കി സുനന്ദയും അങ്ങോട്ടെത്തി.

"എന്താടാ ഇത്ര വലിയ ആലോചന?"

"ഞാന് ആ ചിത്രയുടെ കാര്യം ഒന്ന് ആലോചിച്ചു നിന്നതാ."

"നല്ല ബെസ്റ്റ് മുതലാ.കൂടുതൽ മഞ്ഞു കൊള്ളാതെ കിടക്കാൻ നോക്ക് നീ."

"കിടന്നോളാം,ഇയാള് ചെല്ല്.ഞാനല്പം വൈകും."

ഒന്ന് മൂളുക മാത്രം ചെയ്ത് സുനന്ദ അകത്തേക്ക് കയറി.ശംഭുവിനോടു കാര്യം തിരക്കിയെങ്കിലും പിന്നെ സംസാരിക്കാം എന്നുപറഞ്ഞവൻ ഒഴിഞ്ഞു.രാത്രി വൈകി ഉറങ്ങാൻ കിടന്നപ്പോഴും അവന്റെ ചിന്ത ചിത്രയിൽ ഉടക്കിനിന്നു.
*****
പിറ്റേന്ന് രാവിലെ ഒരു മിലിട്ടറിയും ഒപ്പിച്ചാണ് ശംഭു ദാമോദരനെ കാണാൻ ചെല്ലുന്നത്.രാജീവന്റെ സ്റ്റേഷനിൽ പി.സി.ആണയാൾ.ശംഭു ചില്ലറ സഹായങ്ങളൊക്കെ ചെയ്തു കൊടുത്തിരുന്നതുകൊണ്ട് അയാൾക്ക് അവനോട് അടുപ്പം ഉണ്ടായിരുന്നു.അവനവിടെ എത്തുമ്പോൾ ദാമോദരൻ രാത്രി പാറാവ് കഴിഞ്ഞെത്തിയിട്ടേയുള്ളൂ.

"എടാ നീയോ......ഞാനും വിചാരിച്ചു ഈ സമയത്തിതാരെന്ന്."കാളിങ് ബെൽ കേട്ട് പുറത്തേക്ക് വന്ന ദാമോദരൻ പറഞ്ഞു.

"കുറച്ചായില്ലെ ചേട്ടാ ഒന്ന് കണ്ടിട്ട്.
അങ്ങനെ ഓർത്തപ്പോ
ഒന്നിറങ്ങി,അത്രെയുള്ളൂ.അല്ല ചേച്ചി
എന്തിയെ?"

"അവള് അപ്പുറെ എവിടെയൊ ഉണ്ട്.
നീ വാ അകത്തേക്കിരിക്ക്."

സംസാരിച്ചിരിക്കുന്നതിനിടയിൽ ശംഭു കുപ്പി മുന്നിലേക്ക് വച്ചു.
പൊതുവെ മദ്യത്തോടൊരിഷ്ട്ടമുള്ള ദാമോദരൻ ഉടനെ തന്നെ ബാക്കി കാര്യങ്ങൾ ശരിയാക്കി.അയാളുടെ ഭാര്യ വരുമ്പോഴേക്കും അവർ മദ്യം നുണഞ്ഞുതുടങ്ങിയിരുന്നു.തന്റെ ഭർത്താവിന്റെ ശീലം അറിയുന്നത് കൊണ്ടും,കൂട്ടിന് ശംഭുവായത് കൊണ്ടും അവളതങ്ങു കണ്ണടച്ചു.
പതിയെ ഒന്ന് മൂടായി വന്നപ്പോഴാണ് ശംഭു രാജീവനെക്കുറിച്ച് ചോദിക്കുന്നതും.

"മിടുക്കനാ......കഴിവും ഉണ്ട്.പക്ഷെ പെണ്ണ് അയാൾക്കൊരു വീക്നെസാ."

"അതിപ്പോ അർക്കണേലും അല്പം ബലഹീനതയൊക്കെ ഇല്ലേ ചേട്ടാ.
കൊള്ളാവുന്നയാളായത് കൊണ്ട് ഇനിയിപ്പോ കേസൊക്കെ വേഗം തെളിയുവല്ലോ?"

"അതിന്റെ ലക്ഷണങ്ങളൊക്കെ

💬 Comments

View all comments