Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]
കാണുന്നുണ്ട്.രാജീവൻ സാറ് വന്നേ പിന്നെ അകെ മൊത്തത്തിൽ ഒരു മാറ്റവും വന്നിട്ടുണ്ട്.സാമൂഹിക വിരുദ്ധന്മാര് പലരും ഇന്നകത്താ."
"ഞാനും കേട്ട് ദാമോദരൻ സാറെ കഴിഞ്ഞ ദിവസം വാറ്റ് പിടിച്ചെന്നോ മറ്റോ ഒക്കെ."
"അത് മാത്രോ........ഇപ്പൊ ഹെൽമെറ്റ് ഇല്ലാതെ ഒരുത്തൻ പുറത്തിറങ്ങുന്നുണ്ടോ?എല്ലാം രാജിവൻ സാറ് വന്ന ശേഷവാ.ഇപ്പൊ തന്നെ ഒരു മർഡറിന്റെ പിന്നാലെയാ
ആള്."
"അയാളെക്കൊണ്ടതിന് പറ്റുവോ?"
"പറ്റുവൊന്നോ,പെണ്ണ് വിഷയത്തിൽ അല്പം കമ്പമുണ്ട്.ഇവിടെയടുത്ത്
എവിടെയോ ചുറ്റിക്കളിയുമുണ്ട്.
പക്ഷെ ആള് സമർത്ഥനാ.നോക്ക്,
ഒരു പ്രതീക്ഷയുമില്ലാതെ തുടങ്ങിയ കേസാ.നല്ല പുരോഗതിയുണ്ട്.പല തെളിവുകളും സാറ് കണ്ടെത്തുകയും
ചെയ്തു."
"അങ്ങനെയാണെങ്കിൽ അറസ്റ്റ് ഉടനെ കാണുമല്ലോ."
"ഒന്നും പറയാറായിട്ടില്ല.നീ ആയത് കൊണ്ട് പറയുന്നു എന്നേയുള്ളു.
ഡിപ്പാർട്മെന്റ് കാര്യമാ,അറിയാല്ലോ
നിനക്ക്."
"ആരെയെങ്കിലും സംശയം?"
"എന്തൊ സംശയം തോന്നി സുരയെ ചോദ്യം ചെയ്തിരുന്നു.എടാ നീ അറിയും,ഇരുമ്പൻ സുര.പക്ഷെ കാര്യം ആയിട്ടൊന്നും കിട്ടിയില്ല.രണ്ടു
പെണ്ണുങ്ങൾ ഉൾപ്പെട്ട കേസാ.എന്തോ ഫോൺ കാളുകൾ ഒക്കെ വെരിഫൈ ചെയ്യുകയാ ഇപ്പൊൾ."
"അപ്പൊ ചേട്ടനും അന്വേഷണത്തിന് ഉണ്ടല്ലേ?"
"ഹേയ്,ഇല്ലടാ.നമുക്ക് ഈ പാറാവ് മാത്രമായതുകൊണ്ട് അന്വേഷണം ആയി ബന്ധപ്പെട്ട കാര്യങ്ങളിൽ വല്യ ഇടപെടലും പറ്റില്ല.അതൊക്കെ എസ് ഐ സാറും എ എസ് ഐയും നേരിട്ട് ആണ് കൈകാര്യം ചെയ്യുന്നത്."
ആ കുപ്പി തീരുമ്പോഴേക്കും ശംഭു അറിയാനുള്ളതൊക്കെ അറിഞ്ഞു കഴിഞ്ഞിരുന്നു.അല്ലെങ്കിൽ അയാൾ അറിയാതെ ചില കാര്യങ്ങൾ അവനെ അറിയിച്ചു.സ്ഥിരം മദ്യപാനിയായ ദാമോദരനെ അന്വേഷണത്തിൽ നിന്ന് ഒഴിച്ചുനിർത്തുകയായിരുന്നു.
കേസിന്റെ കാര്യങ്ങൾ രാജീവിലും പത്രോസിലും മാത്രമായി ഒതുങ്ങി നിന്നു.സ്ഥിരം സ്റ്റേഷൻ ഡ്യുട്ടിയുള്ള
ദാമോദരന് അറ്റവും മുറിയുമായി ചില വിവരങ്ങൾ കിട്ടുകയും ചെയ്തു.
ആ പ്രതീക്ഷയിലാണ് ശംഭു അയാളെ സമീപിക്കുന്നതും.
ദാമോദരൻ ഒരു സൈഡിലായതും അയാളുടെ ഭാര്യയോടും പറഞ്ഞ് ശംഭു അവിടെനിന്നിറങ്ങി.
*****
തന്റെ ഫോൺ ചിലക്കുന്നത് കേട്ടാണ് ഉമ്മറത്തായിരുന്ന മാധവൻ ഹാളിലെത്തിയത്.സ്ക്രീനിൽ പേര് കണ്ടതും മാധവൻ കാൾ കട്ട് ചെയ്തു
വീണ്ടും വീണ്ടും അത് ആവർത്തിച്ചപ്പോൾ നീരസത്തോടെ അയാൾ അത് ചെവിയോട് ചേർത്തു.
".....മാഷെ......"
"ഇവിടെ നിന്റെയാരുമില്ല.എന്റെ
വാക്ക് തട്ടി,ഒരു പെണ്ണിന്റെ കണ്ണീരും
കണ്ടില്ലെന്ന് നടിച്ച് ഇവിടുന്നിറങ്ങിയ നീ എന്തിനിപ്പോൾ......"
"എനിക്കൊന്ന് സംസാരിക്കണം"
"എനിക്ക് നിന്നോട് സംസാരിക്കാനില്ല, എങ്കിലോ?"
"മാഷെ......വാശി തീർക്കാനുള്ള സമയം അല്ലിത്.എനിക്ക്
💬 Comments
View all comments