0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]

Author : alby Read All Parts 327

പറയാൻ ഉള്ളതൊന്ന് കേൾക്കണം"

"ആരാ ശംഭു വാശി കാണിക്കുന്നത്.
ശരിയാണ്,സാവിത്രി അങ്ങനെയൊരു സാഹചര്യത്തിൽ പറഞ്ഞുപോയി.അതിലവൾക്ക് വിഷമവുമുണ്ട്.പക്ഷെ ഞാൻ നിന്നെ തിരികെ വിളിച്ചിട്ടും നിനക്ക് ഇവിടെ പറ്റുന്നില്ല.എന്നിട്ട് നീ തന്നെ പറയണം വാശി തീർക്കരുതെന്ന്.നിന്നെ മാത്രം
മനസ്സിലിട്ട് നീറിപ്പുകയുന്ന പെണ്ണുണ്ട് ഈ വീട്ടിൽ.ഒരുപാട് അനുഭവിച്ചതാ,
നിന്നിലൂടെ നല്ലൊരു ജീവിതം സ്വപ്നം കണ്ടവളാ.എല്ലാം അറിഞ്ഞപ്പോൾ ഏറ്റവും കൂടുതൽ സന്തോഷിച്ചതും നിന്റെ മാഷ് തന്നാ.പക്ഷെ നീ......"

"മാഷെ......ഇപ്പൊ പറഞ്ഞതുപോലും എന്റെ മാഷ് എന്നാ.അതുമതി എനിക്ക്.പക്ഷെ പുറത്ത് നടക്കുന്നത് പലതും നമ്മുടെ നല്ലതിനല്ലെന്ന് മാത്രം മാഷ് മനസിലാക്കുക,ഒന്ന് കരുതിയിരിക്കുക.ഞാൻ വക്കുവാ മാഷെ."

കൂടുതൽ പറഞ്ഞിട്ടും കാര്യമില്ലെന്ന് മനസ്സിലായ ശംഭു ഫോൺ കട്ട് ചെയ്തു.അപ്പോഴും അവന്റെ മനസ്സ് അസ്വസ്ഥമായിരുന്നു.രാജീവനൊപ്പം
ചിത്രയെ കണ്ടതുമുതൽ അവന്റെ മനസ്സിൽ മറ്റുചില സംശയങ്ങളും തോന്നിത്തുടങ്ങിയിരുന്നു.ഒപ്പം പി.സി.
ദാമോദരനിൽ നിന്നറിഞ്ഞ
കാര്യങ്ങളും കൂടെയായപ്പോൾ പ്രശ്നങ്ങൾ കൂടുതൽ വഷളാവുന്നു എന്നവന് തോന്നി.അതാണ് ഒട്ടും വൈകാതെ മാധവനെ വിളിച്ചതും.
എന്തെങ്കിലും ചെയ്തേ പറ്റു എന്നവൻ ഉറപ്പിച്ചു.ആദ്യം ഇരുമ്പിനെ
കാണണം,അതും മനസ്സിലുറപ്പിച്ച്
അവൻ സുരയെ തിരഞ്ഞിറങ്ങി.

അപ്പുറെ മാധവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല.ശംഭു വീട് വിട്ടത് മുതൽ മൂകമാണവിടം.വീണയുടെ മുഖം കാണുമ്പോഴാണ് മാധവൻ നിസ്സഹായനാവുന്നതും,കാരണം അവളെ എന്തുപറഞ്ഞ്
ആശ്വസിപ്പിക്കണം എന്നറിയാത്തത്
തന്നെ.മറ്റുള്ളവരുടെ സ്ഥിതിയും വ്യത്യസ്ഥമല്ല.ഒരു നിമിഷം പറ്റിയ പിഴവോർത്തു സാവിത്രിയും നീറിപ്പുകഞ്ഞു.പക്ഷെ മാധവന്റെ കാതുകളിൽ ശംഭു അവസാനം പറഞ്ഞ വാക്കുകൾ മുഴങ്ങിക്കൊണ്ടിരുന്നു.കാരണം ചില സൂചനകൾ അയാൾക്കും കിട്ടിയിരുന്നു,ഒപ്പം സുരയെ ചോദ്യം ചെയ്തതുകൂടിയായപ്പോൾ മാധവനും കരുതൽ തുടങ്ങിയിരുന്നു.
പക്ഷെ ആരെയും ഒന്നും അറിയിച്ചില്ല എന്ന് മാത്രം.
*****
'കാര്യങ്ങൾ കൈവിട്ടു പോവുകയാണ്
വില്ല്യം.ഒരു ചോദ്യം പോലുമില്ലാതെ എം ഡി സ്ഥാനത്തുനിന്നും തൂക്കി വെളിയിലിട്ടു.കാര്യം തിരക്കിയപ്പോൾ നമ്മൾ എക്സ്പോർട്ടിങ് പ്രോഡക്റ്റ്
ഡ്യൂപ്ലിക്കേറ്റ് ചെയ്തു ലോക്കൽ മാർക്കറ്റിൽ ഇറക്കിയതിന്റെ രേഖ മുഴുവൻ ആ മേരി മുന്നിലേക്കിട്ടു.ദാ ഇപ്പൊ ചെട്ടിയാരും വിളിതുടങ്ങി."

"അങ്ങനെ അതും തീരുമാനമായി അല്ലെ ഗോവിന്ദ്.ഡ്യൂപ്ലിക്കേഷൻ വഴി പലിശയെങ്കിലും അടഞ്ഞുകൊണ്ടിരുന്നതാ."

"ഇനിയെന്താവും എന്നാലോചിച്ചിട്ട് ഇരുപ്പും ഉറക്കുന്നില്ല."

"ഇനി തുനിഞ്ഞിറങ്ങണം ഗോവിന്ദ്.
ഒന്നും നഷ്ട്ടപ്പെടാനില്ലാത്ത നമ്മുക്ക്
ആരെയും ബോധിപ്പിക്കേണ്ടകാര്യവും
ഇല്ല.ഇതുവരെ കണ്ട പല മുഖങ്ങളും മുന്നിൽ വരും,അവിടെ പതറിയാൽ പിന്നെ നമ്മളില്ല."

"എവിടെ

💬 Comments

View all comments