Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 26 [Alby]
തുടങ്ങും എന്നാണ് ഞാൻ ആലോചിക്കുന്നത്."
"ആദ്യം നീ താലി കെട്ടിയ പെണ്ണിനെ വിളിച്ചിറക്കുക, അതാണ് വേണ്ടത്."
"നടക്കുന്ന കാര്യം പറയ് വില്ല്യം."
"നടക്കണം,ഇല്ലെങ്കിൽ നടത്തണം.
ഇനിയുള്ള കളികളിൽ നമ്മളുദ്ദേശിക്കുന്നത് നടന്നില്ലെങ്കിൽ
കൈവിട്ടുപോകും.അത് നമ്മുടെ നാശത്തിലേ ചെന്ന് നിക്കൂ."
"എല്ലാം നിനക്ക് അറിയുന്നതല്ലെ വില്ല്യം.നീയുദ്ദേശിക്കുന്നത് പോലെ അവൾ വരുമെന്ന് തോന്നുന്നുണ്ടോ?"
"അറിയാം.പക്ഷെ നടന്നെ പറ്റൂ.
എങ്കിലേ നമ്മുടെ മുന്നോട്ടുള്ള വഴി സുഗമമാകൂ.കാര്യം നീ പറഞ്ഞത് ശരിയാ,മറ്റവന്റെ കൂടെയെന്നല്ല വേറെയാരുടെ കൂടെ പൊറുത്താലും അവൾ നിന്നെ അംഗീകരിക്കില്ല.
പക്ഷെ ഇവിടെ നമ്മുക്ക് എന്ത് വില കൊടുത്തും അവളെ ഒപ്പം കൂട്ടിയെ പറ്റൂ."
"നീ എന്താ പറഞ്ഞുവരുന്നത്?"
"നോക്ക് ഗോവിന്ദ്,ഇപ്പൊ നമ്മൾ രണ്ടാളും വെറും ഒട്ടക്കാലണയാ.ഇട്ട് മൂടാനുള്ള കടം മാത്രം കയ്യിലുണ്ട്.
ചെട്ടിയാർ ഏത് നിമിഷവും പണി
തരാം.അത് തടയണമെങ്കിൽ വീണയെപ്പോലെ ഒരാൾ കൂടെവേണം'
"അല്ല......നീ ഇന്നലെ ആരെയോ കാണാൻ പോയിട്ട് എന്തായി.അയാൾ ഒപ്പമുണ്ടെങ്കിൽ ഒന്ന് പിടിച്ചുനിക്കാൻ പറ്റില്ലേ?"
"അവിടെയാണ് ഗോവിന്ദ് പ്രശ്നം.
നിന്റെ ഇപ്പോഴത്തെ അവസ്ഥയറിഞ
അയാൾ കാല് മാറി.മാധവന്റെ ദത്തുപുത്രൻ മാത്രമാണ് നീയെന്നത് അയാളെ പിന്നോട്ട് വലിച്ചു.ശംഭു,
അവനെ എങ്ങനെയും ഒഴിവാക്കുക എന്നതായിരുന്നു ലക്ഷ്യം.പക്ഷെ നീ തറവാട്ടിൽ പോയി വന്നതിൽ പിന്നെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു.നിന്റെ
കഥകളറിഞ്ഞതിൽ പിന്നെയാണ് അയാളുടെ മനസ്സ് മാറിയതും."
".....അയാളെങ്ങനെയിതൊക്കെ?....."
"അതെ ഗോവിന്ദ്,നേരിട്ട് ഇറങ്ങുന്നില്ല
എന്നേയുള്ളു.പക്ഷെ അയാൾ എല്ലാം മിനിറ്റ് വച്ചറിയുന്നുണ്ട്.ശംഭുവിനെ എന്തിന് എന്നെനിക്കറിയില്ല.പക്ഷെ സത്യം അതാണ്.മാധവനില്ലാത്ത സമയം നോക്കി വീട്ടിൽ അതിക്രമം നടത്തിയത് പോലും ശംഭുവിനെ തീർത്തു വീണയെ കടത്താൻ വേണ്ടി ആയിരുന്നു.പക്ഷെ അന്നത് നടന്നില്ല,
അതുകൊണ്ടാണ് പിന്നീട് നമ്മളെ തേടി വന്നതും."
"എനിക്കൊന്നും മനസിലാകുന്നില്ല വില്ല്യം.ഞാൻ ദത്തുപുത്രനായിരിക്കാം
പക്ഷെ അയാളുടെയും നമ്മുടെയും ലക്ഷ്യങ്ങൾ ഒരേ ദിശയിലല്ലെ?ആ സ്ഥിതിക്ക് ഒന്നിച്ചുനിൽക്കുന്നതാണ് നല്ലതും.ശംഭുവിന്റെ കാര്യം എന്തും ആവട്ടെ,പക്ഷെ വീണ......അവളെ എന്തിന്?"
"അതിനെക്കുറിച്ചെനിക്കും ധാരണ ഇല്ല ഗോവിന്ദ്.ഞങ്ങളുടെ പദ്ധതി പ്രകാരമാണ് നിന്നെ തറവാട്ടിലേക്ക് വിട്ടതും,അമ്മാവനെ ക്ഷണിക്കാൻ പറഞ്ഞതും.ശംഭുവിനെ പുറത്ത് കിട്ടണം അതായിരുന്നു ഉദ്ദേശം.അത് നടന്നു കിട്ടി.പിന്നെ വീണയോടുള്ള നിന്റെ പക മുതലെടുക്കാനാണ് അയാൾ ശ്രമിച്ചത്.നിന്നിലൂടെയവളെ അയാൾക്കരികിലെത്തിക്കാം എന്ന് കരുതിക്കാണും.പക്ഷെ നീയിപ്പോൾ തറവാടിന് പുറത്തല്ലെ,അയാൾക്ക്
തറവാട്ടിനുള്ളിൽ നിൽക്കുന്ന ഗോവിന്ദിനെയായിരുന്നു
💬 Comments
View all comments