Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]
ഇവിടെയിട്ട് തീർക്കണം.ഒരല്പം ജീവൻ എങ്കിലും തിരിച്ചുകിട്ടിയാൽ,ഞാൻ വരുന്നത് തന്റെ കുടുംബത്തിന്റെ കടക്കൽ വെട്ടാനുള്ള കോടാലിയും കൊണ്ടാവും"രാജീവ് മാധവന് നേരെ ചീറി.
മാധവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.പെട്ടുനിൽക്കുമ്പോഴും കാണിക്കുന്ന അഹങ്കാരം കണ്ട്
രാജീവനെ ചവിട്ടാൻ ഓങ്ങിയ കമലിനെ മാധവൻ തടഞ്ഞശേഷം കസേര അല്പം മുന്നിലേകിട്ട് ഒന്ന് കൂടി രാജീവനോട് അടുത്തിരുന്നു.
"തന്റെടമുണ്ട്,നല്ല ബുദ്ധിയും.പക്ഷെ വകതിരിവില്ല.സാഹചര്യത്തിനൊത്തു എങ്ങനെ പെരുമാറണമെന്നുമറിയില്ല.
അങ്ങനെയായിരുന്നേൽ നമ്മൾ കണ്ടുമുട്ടുന്നത് ഇങ്ങനെ ആകുമായിരുന്നില്ല"
"തന്നെ ഞാൻ........."രാജീവ് കിടന്നു കുതറി.
"കിടന്നു പിടക്കാതെ രാജീവ്.ഇത് മാധവന്റെ ഇടമാണ്.അതുകൊണ്ട് ഉള്ള ആരോഗ്യം കളയാൻ നിക്കണ്ട.
ഇതുവരെ കളിച്ചതും സ്‌കോർ ചെയ്തതും നീയാണ്.ഞാൻ വെറും കാഴ്ച്ചക്കാരനായി നിന്നു.ഇങ്ങനെ ഒരു കണ്ടുമുട്ടലല്ല പ്രതീക്ഷിച്ചതും.
കാരണം മികച്ച കളിക്കാരൻ ആണ് നീ.പക്ഷെ ജയിക്കാൻ വേണ്ടി കളിക്കുന്നവർക്ക് വേണ്ട മിനിമം ഗുണങ്ങൾ,തന്റെ ചാപല്യങ്ങളെ നിയന്ത്രിച്ചു നിർത്താനുള്ള പക്വത നിനക്കില്ലാതെ പോയി.അപ്പൊൾ മുതൽ ഞാൻ ജയിക്കാൻ തുടങ്ങി.
നീ ഇവൾക്കൊപ്പം ഇവിടെയുമെത്തി""കൂടുതൽ പ്രസംഗിക്കാതെ മാധവാ.
ഇവിടുന്ന് ഞാൻ പുറത്ത് പോകുന്നത് ചത്തിട്ടാവണം.അല്ലെങ്കിൽ ഞാൻ വരും,തന്റെ കാലനായിട്ട്.തനിക്ക് എന്നെയറിയില്ല"
"അറിയാം സാറെ.......നന്നായറിയാം.
ഒപ്പം ഇവളെയും.രഘുരാമാനെ അന്വേഷിച്ചു വന്ന രാജീവൻ ഇവളുടെ
കിടപ്പറയിലെ പങ്കാളിയായത് സഹിതം.പക്ഷെ ഇവളുടെ സാന്നിധ്യം അറിയാൻ ഞാനല്പം വൈകി.അത് അറിഞ്ഞ നിമിഷം തിരിച്ചറിഞ്ഞു ഞാൻ,നിന്റെ ലക്ഷ്യം.തന്റെ ലക്ഷ്യം കാണാനുള്ള വഴിയിൽ കുഴങ്ങിയ നിനക്ക് ഇവളുപകാരിയായി,എന്റെ സ്കൂളിലെ എക്സ് എംപ്ലോയീ ചിത്ര.
ഇവളുടെ വാക്കുകൾ,ഇതേ കാരണം കൊണ്ട് സ്കൂളിൽ നിന്നും മാറേണ്ടി വന്നപ്പോൾ ഇവൾക്കുണ്ടായ നാണക്കേടും പകയും നിന്റെ ലക്ഷ്യം എന്നിലേക്കൊതുക്കി.
അവിചാരിതമായി കിട്ടിയ ഭൈരവൻ എന്ന ആയുധം എന്നിലേക്കുള്ള ദൂരം കുറക്കുകയും ചെയ്തു.അതുവരെ വിജയിച്ചു നിന്ന നിന്നെ നിന്റെ ചാപല്യങ്ങൾ പിന്നോട്ടടിക്കാൻ തുടങ്ങിയതിന്റെ ആദ്യ ലക്ഷണമാണ് രാജീവേ നീയിപ്പോ എന്റെ മുന്നിൽ ഇങ്ങനെയിരിക്കുന്നത്.
നീ വിശ്വസിച്ചത് നേരാ,നിന്റെ ചേട്ടന്റെ മിസ്സിങ്ങിന് പിന്നിൽ ഞാനാ.
അവനിനി തിരിച്ചു വരികയും ഇല്ല.
ഒരിക്കലും ഉണരാത്ത ഉറക്കത്തിലേക്ക് എന്നെ അവൻ പ്രവേശിച്ചുകഴിഞ്ഞു.അതിനെനിക്ക് എന്റെതായ ന്യായവുമുണ്ട്,അവനെ വച്ചു നോക്കുമ്പോൾ തട്ട് താഴ്ത്തി നിർത്താനുള്ള കനത്തില്"
"അറിയാം......രഘു ഇനി വരില്ലെന്നും പിന്നിൽ താനാണെന്നും.പക്ഷെ അവനെ അന്വേഷിച്ചു നടന്ന എനിക്ക് കിട്ടിയത് ചില സൂചനകൾ
💬 Comments
View all comments