0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 540
ചിത്ര മിസ്സിങ് ആയതും. "സുര.........അവനെ ഞാൻ"സലിം ദേഷ്യത്തിൽ പറഞ്ഞു. "അറിയാം സലിം.....പക്ഷെ എവിടെ എന്ന് വച്ചാ ഇപ്പൊ.ഇതുവരെ സാറിനെ എങ്ങോട്ട് മാറ്റിയെന്ന് ഒരു തുമ്പുമില്ല"പത്രോസ് പറഞ്ഞു. "ഒന്നുറപ്പ്........അന്നൊരു പെണ്ണിനൊപ്പമാണ് അവന്റെ കയ്യിൽ പെട്ടത്.രാജീവന്റെ സ്വഭാവം വച്ച് അത് സത്യമാവാനാണ് സാധ്യത.അത് ഒരുപക്ഷെ മിസ്സിങ് ആയ ആ ടീച്ചർ ആണെങ്കിലോ?"
"സാധ്യത തള്ളിക്കളയാൻ കഴിയില്ല. അങ്ങനെയാണെങ്കിൽ,ആാ ടീച്ചറ് നമ്മുടെ കയ്യിലെത്തിയാൽ സുരയെ അടപടലം പൂട്ടാം.പക്ഷെ എങ്ങനെ അവരിലേക്ക് എത്തുമെന്നാണ്" "വഴിയുണ്ട് പത്രോസ് സാറെ.......ദാ പോകുന്നതാണ് നമ്മെ അവരിൽ എത്തിക്കുന്ന വഴി.അന്ന് സുരയും ഇയാളെക്കുറിച്ചു പറഞ്ഞു"സ്റ്റേഷൻ ഫയൽ റൂമിൽ കാറ്റലോഗ് ചെയ്തു കൊണ്ടിരുന്ന ദാമോദരനെ കണ്ണു കൊണ്ട് കാണിച്ചുകൊടുത്ത് സലിം പത്രോസിനോട് പറഞ്ഞു.അവർക്ക് മാത്രം കേൾക്കാൻ മാത്രം ശബ്ദത്തിൽ ആണ് പറഞ്ഞതും. "ഇവിടെ ഒരു ഒറ്റുകാരനുണ്ടെങ്കിൽ അത് അയാളാണ്.ഒരു കുരുക്കിട്ട് നോക്ക്,കുടുങ്ങിയാലോ."സലിം കൂട്ടിച്ചേർത്തു" അവർ സംസാരിച്ചുകൊണ്ടിരിക്കെ സ്റ്റേഷനു വെളിയിൽ ഒരു ജീപ്പ് വന്നു നിന്നു.ഓൺ ആയിത്തന്നെ കിടന്ന വണ്ടിയിൽ നിന്നും ഇറങ്ങിയ ചിലർ പാറാവുകാരൻ കാൺകെ ഒരു ചാക്ക് കെട്ട് പടിയിലേക്ക് വച്ചശേഷം വേഗം തന്നെ വണ്ടിയിലേക്ക് ചാടിക്കയറി. എന്താണെന്നറിയാൻ സലിം പുറത്ത് വന്നതും ജീപ്പ് റിവേഴ്സെടുത്തു പുറത്തേക്ക് പാഞ്ഞതും ഒരേ സമയം തന്നെയായിരുന്നു. ചാക്കിലെന്ത്‌ എന്നത് അവരെയൊന്ന് കുഴക്കി.ചാക്കിൽ നിന്നും ചെറിയ ഞരക്കം കേൾക്കുന്നുണ്ട്.അതിന്റെ സൈഡിൽ മുകളിലായി ചെറിയ സുഷിരമുണ്ടായിരുന്നു.ഒപ്പം അതിൽ ചെറിയ നനവ് പടർന്നിരിക്കുന്നത് അവർ കണ്ടു. "ഒന്ന് നോക്കിയാലോ പത്രോസ് സാറെ"സലിം മുൻകൈയ്യെടുത്തു. "അതെ........ഇങ്ങനെ മാറിനിന്നു നോക്കിയിട്ട് കാര്യമില്ലല്ലോ.നീ വാ" പത്രോസും മുന്നോട്ട് വന്നു. ചാക്ക് നിവർത്തുവച്ചതും സലീമിന് ഉള്ളിലെന്തോ അനക്കം പോലെ തോന്നി.ജീവനുള്ള വസ്തുവാണെന്ന് മനസിലായ സലിം ചുരുട്ടിക്കെട്ടിയ മുകൾഭാഗം അഴിച്ചുനോക്കുമ്പോൾ ഞെട്ടിത്തരിച്ചു നിന്നുപോയി.ചോര ഒലിച്ചു വീർത്തുകെട്ടിയ മുഖവുമായി അതിനുള്ളിൽ ചുരുണ്ടു കിടക്കുകയായിരുന്ന രൂപം കണ്ട് പത്രോസും ഒന്ന് പിന്നോട്ടായി. രാജീവന്റെ ചോരയിൽ കുളിച്ച മുഖം കണ്ട് ആദ്യം ആളെ മനസിലായില്ല എങ്കിലും സലിം ആളെ
തിരിച്ചറിഞ്ഞു.രാജീവനെ ചാക്കിൽ നിന്ന് മുഴുവനായി പുറത്തെടുത്തു നോക്കുമ്പോൾ കാണുന്നിടത്തെല്ലാം ചുവന്ന നിറമായിരുന്നു.ജീവൻ ബാക്കി നിന്നിരുന്ന രാജീവനുമായി പോലീസ് ജീപ്പ് ആശുപത്രിയിലേക്ക് കുതിച്ചു.ഡ്രൈവിംഗ് സീറ്റിലിരുന്നു കാലുകൾ ആക്സിലേറ്ററിലേക്ക് അമർത്തി ചവിട്ടുമ്പോൾ

💬 Comments

View all comments