0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 517
മഹിന്ദ്ര താർ പിന്തുടരുന്നു. "നിങ്ങൾ.........ഞാൻ സമ്മതിച്ചതല്ലേ?" "പോലീസുകാരന്റെ സമ്മതമല്ലെ. ചെക്കൻ ഞങ്ങളുടെ കയ്യിലെത്തട്ടെ. എന്നിട്ടാവാം എന്തും"സുര പറഞ്ഞു. "സാറെ.......ഒരു ഫോൺ കാൾ തന്റെ ജീവനും മാനവും തിരിച്ചു കിട്ടും.ഇനി സാറ് വിളിച്ചില്ലെങ്കിലും അവനെ പുറത്തിറക്കും അതിനി സ്റ്റേഷൻ കത്തിച്ചിട്ടായാലും ശരി.തീരുമാനിക്ക് ജീവിക്കണോ അതോ ചാവണോ എന്ന്." താൻ പെട്ടു ഏന്ന് മനസിലായ രാജീവ്‌ തന്റെ ഫോൺ പോക്കറ്റിൽ പരതി. വീഴ്ച്ചയിൽ അത് പൊട്ടിയിരുന്നു. കമാൽ തന്റെ ഫോൺ നീട്ടി.അതിൽ നിന്നും രാജീവ്‌ സ്റ്റേഷനിൽ വിളിച്ചു ശംഭുവിനെ ഇറക്കിവിടാനുള്ള നിർദേശങ്ങൾ നൽകുകയും ചെയ്തു ഫോൺ കട്ട് ആയ ഉടനെ ജീപ്പ് നിന്നു പിന്നിലായി വന്ന താറിൽ നിന്നും ഇറങ്ങിയ ഒരു തടിമാടൻ ഡ്രൈവിംഗ് സീറ്റിലേക്ക് കയറി. "കമാലേ......രണ്ടിനെയും നമ്മുടെ താവളത്തിൽ എത്തിക്ക്.ബാക്കി ഞാൻ വന്നിട്ടാവാം." "ശരി അണ്ണാ......" "ചെല്ല്......ഇറക്കിക്കൊണ്ട് പോര്. സലിം അവനെ ചണ്ടിയാക്കിയിട്ടുണ്ട്. ഒപ്പം കിട്ടാനുള്ളത് അവന്റെ വായിൽ നിന്ന് വീണും കാണും" "തെറ്റി രാജീവേ......മൂന്നാം മുറയിൽ വെന്തു നീറിയാലും വാ തുറക്കില്ല ശംഭു." "എന്താ ഇത്ര ഉറപ്പ്‌....കൊച്ചു പയ്യൻ.... ആദ്യ അടിയിൽ തന്നെ മുഴുവൻ ശർദിച്ചുകാണും" "സാറെ......അതിന് സാറിന്റെ തന്ത അല്ല അവന്റെ തന്ത.നല്ലൊന്നാന്തരം കമ്യുണിസ്റ്റ് ആയിരുന്നു മരിക്കുന്ന വരെയും.പിന്നെ അവന് കിട്ടിയ അടി മുഴുവൻ പലിശ സഹിതം തിരിച്ചു കിട്ടും എന്ന ഓർമ്മകൂടി വേണം."
"അണ്ണാ.....ചെന്നയുടനെ ഇവനുള്ള സൽക്കാരം തുടങ്ങട്ടെ?" "നാലാള് ചുറ്റുമുള്ളതിന്റെ ബലത്തിൽ നീ ചെയ്യുന്നത് ഞാനിപ്പൊ സഹിക്കും. ഒരിക്കൽ നിന്നെയും എന്റെ കയ്യിൽ കിട്ടും.അന്ന് നിന്നെ ഞാൻ അനുഭവിപ്പിക്കും"കമാലിന്റെ ചോദ്യം ഇഷ്ട്ടപ്പെടാതെ രാജീവ്‌ പറഞ്ഞു. അതിന് രാജീവന്റെ മുഖത്തൊരെണ്ണം കൊടുക്കുകയാണ് കമാൽ ചെയ്തത് "കമാലെ......"സുരയൊന്ന് നീട്ടിവിളിച്ചു "നീ ചെല്ല്........തത്കാലം കാവല് മതി. ബാക്കിയൊക്കെ ഞാൻ വന്നിട്ട്.ദാ..... ഒരുത്തിയുടെ ഇരിപ്പ് കണ്ടില്ലേ,ഒന്നും ചൊവ്വനെ മൂടിപ്പൊതിഞ്ഞു വക്കാണ്ട് ഇന്നാ കണ്ടോന്നും പറഞ്ഞു മുഴുവൻ കാണാൻ പാകത്തിനുള്ള ഉടുപ്പും ഇട്ട് കൊണ്ട്......" "അത് പിന്നെ സാറിനെ നന്നായി സൽക്കരിക്കണ്ടെ അണ്ണാ......." "അതാണ്‌ പറഞ്ഞു വരുന്നതും.ഒന്ന് ശ്രദ്ധിച്ചോണം.ഈയൊരു കോലം കണ്ടാൽ ചെക്കൻമാർക്ക് ആക്രാന്തം തോന്നാൻ അത് മതി.അതുകൊണ്ട് നീ അവിടെത്തന്നെ കാണണം." "ശരി അണ്ണാ........" അധികം സമയം കളയാതെ

💬 Comments

View all comments