Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]
കൊണ്ട് കടന്നുപോകാൻ തുനിഞ്ഞ
അയാളുടെ നെഞ്ചിൽ കൈവച്ചു സുര അയാളെ തടഞ്ഞു.
"പൊലയാടി മോനെ.......പോലീസിനെ തടയുന്നൊടാ.......?"അയാൾ കൈ തട്ടിമാറ്റിയതും സുരയുടെ കൈ
അയാളുടെ പെടലിയിൽ ഊക്കോടെ
പതിഞ്ഞു.ആ പോലീസ് ഏമാന്റെ തല ഒരു വശത്തേക്ക് തിരിഞ്ഞു.
കണ്ണ് മിഴിഞ്ഞുനിന്നു.തന്റെ മേലേക്ക് വീണ അയാളെ ഒരുന്തിന് താഴേക്കിട്ട് സുര മറ്റുള്ളവരെ ഒന്ന് നോക്കി.
ഒരു ഞെട്ടലോടെ അതുകണ്ട മറ്റൊരു പോലീസുകാരൻ ഉടനെ തന്നെ കൂജ നിറയെ വെള്ളം നിറച്ചു നൽകി.സലിം അപ്പോഴും അതെ ഇരുപ്പിൽ തന്നെ യാതൊരു കൂസലും ഇല്ലാതെ പുക ഊതിവിടുകയാണ്.അയാൾക്ക് ശ്രദ്ധ
കൊടുക്കാതെ സുര ഉള്ളിലേക്ക് നടന്നു.
കുറച്ചു വെള്ളം കുടഞ്ഞതും ശംഭു ഒന്നനങ്ങി.സാവധാനം അവനെ അയാൾ ഉയർത്തി,പക്ഷെ അവൻ വേദനകൊണ്ട് പുളയുന്നുണ്ട്.ഒരു വിധത്തിൽ അവന് അല്പം വെള്ളവും കൊടുത്ത് സുര ശംഭുവിനെയും തോളിലെടുത്തു പുറത്തേക്ക് നടന്നു.
"അവിടെ നിക്കെടാ പന്ന........മോനെ"
സ്റ്റേഷന് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങിയ സുരയെ സലിം ഒരു വാക്കു
കൊണ്ട് തടഞ്ഞു.
"സാറെ.......ഇവിടെ പുതിയതാണല്ലേ.
നാളെ ദാമോദരൻ സാറ് വരുമ്പോൾ ഒന്ന് ചോദിച്ചാൽ മതി.സുര ആരാന്ന് പറഞ്ഞു തരും."സുര വീണ്ടും മുന്നോട്ട് നടന്നു.
"അങ്ങനെയങ്ങു പോയാലോ സുരേ.
ഇത്രയും സാഹസം കാട്ടിയ സ്ഥിതിക്ക് ഒന്നിരുന്നിട്ട് പോ.....ഞാനൊന്ന് അളക്കട്ടെ."
"എന്നെ അളക്കാൻ താനായിട്ടില്ല സാറെ.അതിന് തുനിഞ്ഞ ഒരുവനും
ജയിക്കാൻ ഞാൻ സമ്മതിച്ചിട്ടുമില്ല.
പിന്നെ ഞാനിപ്പോൾ പോകുന്നത് എന്നോട് നിക്കാൻ പറഞ്ഞ സാറിനെ എന്റെ തോളിൽ കിടക്കുന്ന ഇവനിലും കെട്ട കോലത്തിലാക്കാൻ അറിയാഞ്ഞിട്ടല്ല.അത് ഞാൻ ഒറ്റക്ക് ചെയ്യുകയും ചെയ്യും.പക്ഷെ ഇപ്പൊ വിടുന്നത് ഇവന് വേണ്ടിയാ,ഇവനെ കെട്ടിയിട്ട് ചെയ്തത് മുഴുവൻ തന്നെ അഴിച്ചുവിട്ടിട്ട് ഇവൻ ചെയ്യും.അത് ഞാൻ കണ്ടിരിക്കും.ഇനിയുള്ള ദിനം സാറ് ഓരോന്നും എണ്ണിവച്ചോ.നമ്മൾ കണ്ടുമുട്ടുന്ന ദിവസവത്തിനായുള്ള കാത്തിരിപ്പും തുടങ്ങിവച്ചോ."
"മോനെ സുരേ......കുറെ കണ്ടതാ നിന്നെ പോലുള്ള കുറെയെണ്ണത്തെ.
ഞാൻ ആരാണെന്നും നീ എവിടെ നിന്നാ ചിലക്കുന്നത് എന്നും ഓർത്ത് മതി നിന്റെ കോപ്പിലെ പ്രസംഗം"
"ഇടിയൻ സലിമിന്റെ ചരിത്രവും ഭൂമി ശാസ്ത്രവും അറിഞ്ഞുതന്നെയാ പറഞ്ഞതും.തന്റെയൊക്കെ തോന്ന്യാസം നടക്കുന്ന സർക്കാർ വക ആപ്പിസിനുള്ളിൽ നിന്നാ ഞാൻ ചിലക്കുന്നതും.ഇങ്ങോട്ട് കേറിവന്നത് ഒരു പോറല് പോലും ഏൽക്കാതെ തിരിച്ചുപോകാന്നുള്ള ഉറപ്പുള്ളത്
💬 Comments
View all comments