0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 27 [Alby]

Author : alby Read All Parts 523
തന്നെ അന്ന് വൈകിട്ട് വരെ അത്യാവശ്യം വേണ്ട ചികിത്സ നൽകി അവനെ ഡിസ്ചാർജ് ചെയ്യുകയായിരുന്നു.സുര തന്നെ ആയിരുന്നു ശംഭുവിന് കൂട്ട് നിന്നതും, അന്ന് വൈകിട്ടോടെ ശംഭുവിനെ സുനന്ദയുടെ വീട്ടിലെത്തിച്ചതും. വന്നപാടെ സുനന്ദ കൊടുത്ത കഞ്ഞിയും കുടിച്ചു കിടന്നതാണവൻ. ക്ഷീണം കൊണ്ട് ഉറങ്ങിപ്പോയ ശംഭു പിറ്റേന്ന് വൈകിയാണ് ഉറക്കം വിട്ട് ഉണരുന്നതും.അവനുണരുന്നതും കാത്ത് സുനന്ദ കൂട്ടായുണ്ട്.അവൻ എണീറ്റയുടനെ അവൾ നൽകിയ ചായയും കുടിച്ചു കട്ടിലിൽ ചാരി ഇരിക്കുന്ന സമയമാണ് ഭദ്രകാളിയെ പോലെ വീണ അങ്ങോട്ടെത്തിയതും. അവളുടെ കണ്ണുകളിലെ തീക്ഷ്ണത
അത് നേരിടാനാവാതെ ശംഭു മുഖം മാറ്റിക്കളഞ്ഞു."നേരെ നോക്ക് ശംഭുസെ...."അവൾ ദേഷ്യത്തിൽ തന്നെയാണ്.എന്നാൽ അവൻ ഒന്നും മിണ്ടാതെ ചായ ഊതി കുടിച്ചുകൊണ്ടിരുന്നു.അവൻ തന്നെ അവഗണിക്കുന്നതു കണ്ടു ദേഷ്യം കൂടിയ അവൾ ചായക്കപ്പ് തട്ടിമാറ്റി. കപ്പ് തെറിച്ചു നിലത്തേക്ക് വീണതിന് ഒപ്പം ചൂട് ചായ അവന്റെ ദേഹത്തു വീണു.അത് നൽകിയ പൊള്ളലിന്റെ വേദനയിൽ അവന്റെ വായിൽ നിന്ന് ശബ്ദം പുറപ്പെട്ടു. "നന്നായെ ഉള്ളൂ.വല്യ ജാഡ കാണിച്ചാ ഇതല്ല ഇതിനപ്പുറവും നടന്നുന്ന് വരും" അവൾ സ്വയം പറഞ്ഞു. ചൂട് ചായ ദേഹത്തു വീഴുന്നത് കണ്ട സുനന്ദ പെട്ടന്ന് തന്നെ നനഞ്ഞൊട്ടിയ ഷർട്ടിന്റെ ബട്ടണുകൾ തുറന്നിട്ടു. മേശയിൽ വച്ചിരുന്ന വെള്ളമെടുത്തു അവിടെ കിടന്ന തുണിയിൽ നനച്ച ശേഷം അവന്റെ വയറിന് ഭാഗത്തായി ഒപ്പിക്കൊടുത്തു.തണുത്ത വെള്ളത്തിന്റെ സ്പർശനം അവന് ആ ചൂട് നൽകിയ വേദനക്ക് ആശ്വാസം നൽകി.വലിയ പൊള്ളൽ ഒന്നുമല്ലെങ്കിലും ചായ വീണ ഭാഗം ഒന്ന് ചുവന്നിരുന്നു.സുനന്ദയുടെ പ്രവർത്തി വീണയുടെ ദേഷ്യം കൂടാനെ ഉപകരിച്ചുള്ളൂ.അവളവന് ദേഹം തുടച്ചുകൊടുക്കുന്നത് ഇഷ്ട്ടപ്പെടാഞ്ഞ വീണ അവളെ വലിച്ചു പിന്നലെക്ക് തള്ളി. "അല്ലെ.......ചായ തട്ടി ചെക്കന്റെ മേത്തു വീഴ്ത്തിയതും പോരാ ഇപ്പൊ എന്റെ മേലേക്ക് കേറുന്നോ.അതു കൊള്ളാല്ലോ."സുനന്ദയും തന്നെ പിടിച്ചു തള്ളിയ കലിപ്പിൽ വീണക്ക് നേരെ ശബ്ദമുയർത്തി. ചായ വീണു,അതിന്.തല്ലിച്ചതച്ചത്ര വേദനയൊന്നും കാണില്ല.അതുമവൻ സഹിക്കും.എന്നുവച്ച് അതിന്റെ പേരിൽ ഇവനോട് ഒട്ടാൻ നിന്നാൽ അതാരായാലും ശരി ഞാൻ ഇങ്ങനെയൊക്കെ പെരുമാറൂ.വേണ്ടി വന്നാൽ ഒന്ന് താരനും വീണ മടിക്കില്ല അതെ........ഇത്‌ എന്റെ വീടാണ്. ഈ പേടിപ്പീരൊക്കെ സ്വന്തം വീട്ടില് മതി.പിന്നെ ഇവനെ നോക്കുന്നത് ഞാനാ,ചിലപ്പോൾ തുടച്ചുകൊടുത്തു

💬 Comments

View all comments