Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
ഊതിയെ"
അയാൾ എസ് ഐക്ക് സമീപം നിന്ന് ഊതി.
"രാവിലെയും വിട്ടു അല്ലെ?"
"അതെ സർ.......ഇങ്ങോട്ട് പോന്നപ്പോൾ ഒരു ധൈര്യത്തിന്"
"പതിവ് ഓൾഡ് മങ്ക് അല്ലെ.എന്നിട്ടിത് മുന്തിയ വിസ്കിയുടെയാണല്ലോ കിട്ടുന്നത്"
"സാറെ അത്......."
"എന്താണ് സാറെ........ഇങ്ങ് പോരട്ടെ"
"ഇന്നലെ ആ മരിച്ച സാറ് തന്നതാ"
"എന്തിന്?"
"അത് ഇന്നലെ എന്നെ വഴിക്കു കാത്തു നിന്ന് തന്നതാ.രാത്രിയിൽ ആ സാറു പുറത്ത് പോയി വരുമ്പൊ കൂടെ ഒരു പെണ്ണും ഉണ്ടായിരുന്നു.
പർദ്ദയായിരുന്നു വേഷം.ഏകദേശം പത്തുമണിയായിട്ടുണ്ട്.സെക്രട്ടറിയെ പേടിച്ചു എൻട്രി ചെയ്യാതിരിക്കാൻ വേണ്ടിയായിരുന്നു കുപ്പി തന്നതും."
"എന്നിട്ട് ആ പെണ്ണ്........?"
"ഒരു രണ്ടുമണി ആയിക്കാണും സാറെ.അതെ വേഷത്തിൽ എന്റെ മുന്നിലൂടെ പുറത്തേക്ക് പോയി.
അങ്ങോട്ട് പോയപ്പോൾ എന്നെ ഒന്ന് നോക്കിയിരുന്നു.പക്ഷെ തിരിച്ചു പോകുമ്പോൾ കണ്ട ഭാവം നടിച്ചില്ല.
ഞാൻ പിറകെ ചെന്നു നോക്കി.
റൈറ്റിലേക്ക് തിരിഞ്ഞു കഷ്ട്ടി ഒരു അൻപത് മാറിയാൽ ഒരു ഇലട്രിക് പോസ്റ്റ് ഉണ്ട്.അവിടെയൊരു കാർ ഉണ്ടായിരുന്നു.അവളതിൽ കയറി പോകുന്നത് ഞാൻ കണ്ടു സാറെ"
"അപ്പോൾ താൻ മുഖം കണ്ടില്ല?"
"ഇല്ല സാറേ.......ഞാൻ പറഞ്ഞല്ലോ"
"ആ പെണ്ണിന്റെ ഒരു..........എങ്ങനെ ഇരിക്കും ഏകദേശം"
"സാറെന്താ ഉദ്ദേശിച്ചത്.ഞാൻ മുഖം കണ്ടില്ല സാറെ."
"അതല്ലടൊ.പൊക്കോം വണ്ണോമൊക്കെ എങ്ങനെയെന്ന്?"
"സാറിന്റെ ഉയരം കാണും.പക്ഷെ തടി അല്പം കൂടുതലാ"
"അപ്പോ 5'8.ആ കാറിന്റെ നമ്പർ വല്ലതും?"
"ഞാൻ അത്രക്ക് അടുത്തോട്ടു പോയില്ല സാറെ.ഒരു നീല നിറത്തിൽ ഉള്ള കാർ ആയിരുന്നു.സെറ്റപ്പ് കേസ്
വല്ലതും ആണെന്ന് കരുതി അതപ്പോൾ വിടുകയും ചെയ്തു."
"താനിതിൽ ഒരൊപ്പിട്ടിട്ട് പൊക്കോ.
എന്തേലും ഉണ്ടെങ്കിൽ ഞാൻ വിളിപ്പിക്കാം."
അനുവാദം കിട്ടിയതും അയാൾ വേഗം പുറത്തേക്ക് നടന്നു.പോകുന്ന വഴിയിൽ സെക്രട്ടറിയെ ഒന്ന് പാളി നോക്കുകയും ചെയ്തു
അടുത്തത് ഗോവിന്ദിന്റെ ഊഴമെത്തി.
"താനിന്നലെ എവിടെയായിരുന്നു.
ഇവിടെയിങ്ങനെയൊന്ന് നടന്നിട്ട് രാവിലെയും കണ്ടില്ലല്ലോ?"
ആമുഖമായി എസ് ഐ ചോദിച്ചു.
"ഞാൻ പുറത്തായിരുന്നു സാറെ.ഒരു ഫ്രണ്ടിനെ കാണാൻ......രാവിലെ വരുമ്പൊഴാണ് വിവരമറിയുന്നത്."
"ഇത് തന്റെ വീടല്ലേ?മരിച്ചയാളും താനും തമ്മിൽ?"
"അത് വില്ല്യം.ഗോവൻ ബേസ്ഡ് മലയാളി.എന്റെ കൂട്ടുകാരനാണ് സർ.
കഴിഞ്ഞ നാല് വർഷമായിട്ട് അറിയാം
ഒന്നിച്ചു ജോലി ചെയ്തിരുന്നവരാണ് ഞങ്ങൾ"
"അയാളുടെ അടുത്ത ബന്ധുക്കളെ
💬 Comments
View all comments