Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 28 [Alby]
വില്ല്യം അയാളെ നോക്കുന്നുമുണ്ട്.
അയാളുടെ മുഖഭാവത്തിൽ നിന്നും കാര്യങ്ങൾ താൻ വിചാരിച്ചതുപോലെ നടക്കും എന്ന് വില്ല്യം ഉറപ്പിച്ചു.
ഇടക്ക് ആളൊഴിഞ്ഞ സ്ഥലമെത്തിയ നേരം വണ്ടി സൈഡ് ഒതുക്കി വില്ല്യം ഡാഷ് ബോർഡ് തുറന്ന് അതിൽ നിന്നും ഒരു ഹാഫ് ബോട്ടിലും ഗ്ലാസും എടുത്തു.നീറ്റായി ഒരെണ്ണമൊഴിച്ചു അയാൾ കാൺകെ അടിച്ചുതീർത്തു.
"എന്താ ചേട്ടാ...ഒന്ന് പിടിപ്പിക്കുന്നൊ?"
തന്നെ നോക്കി വെള്ളമിറക്കുന്ന അയാളോട് ഒരു ചിരിയോടെ വില്ല്യം തിരക്കി.
"അത് പിന്നെ......ഡ്യുട്ടി......"
"എന്ത് ഡ്യുട്ടി ചേട്ടാ.......രാത്രി മുഴുവൻ ഒറ്റക്ക് ആ കുടുസു മുറിയിലിരിക്കണ്ടെ.ഇടക്കിറങ്ങി
ചുറ്റുപാടും നോക്കുകയും വേണം.
മുഷിച്ചിലുള്ള പണിയല്ലെ ചേട്ടാ.ഒന്ന് മിണ്ടാൻ പോലും ആരും കാണില്ല.
അതുകൊണ്ട് ഇടക്കൊന്ന് ഇങ്ങനെ നല്ലതാ.ഒരുന്മേഷം കിട്ടും"
"അത് പിന്നെ.........വേണ്ട സാറെ"
"ചേട്ടന്റെ മുഖം കണ്ടാലറിഞ്ഞുടെ.
ആ പരട്ട സെക്രട്ടറിയെ പേടിച്ചാണോ?
ജോലിക്കിടയിൽ ഒതുക്കത്തിൽ രണ്ടെണ്ണം അടിക്കാൻ ചേട്ടനെ ഞാൻ പഠിപ്പിച്ചു തരണോ.ആളെ എനിക്ക് അറിഞ്ഞൂടെ?"
അതും പറഞ്ഞു വില്ല്യം അതിൽ ബാക്കിയിരുന്നത് കട്ടിക്കൊഴിച്ച് അയാൾക്ക് കൊടുത്തു.ഒരു മദ്യപാന
പ്രിയനായ അയാൾ വില്ല്യം കൊടുത്ത
ധൈര്യത്തിൽ അത് വാങ്ങി.രണ്ടു തുള്ളി തൊട്ട് പുറത്തെക്ക് കളഞ്ഞ ശേഷം മൂക്ക് പൊത്തി ഒറ്റയിറക്കിൽ അത് തീർത്തു.
"ചേട്ടൻ ആള് കൊള്ളാല്ലോ?"
"ഒന്ന് പോ സാറെ......സാറ് പറയുമ്പോ എങ്ങനാ വേണ്ടാന്ന് വക്കുന്നെ?"
അയാൾ ട്രാക്കിലായെന്ന് മനസിലായ വില്ല്യം വണ്ടി മുന്നോട്ടെടുത്തു.കുറച്ചു ദൂരം പിന്നിട്ടശേഷം അപ്പാർട്ട്മെന്റിന്
അല്പം മാറിയാണ് വില്ല്യം വണ്ടി നിർത്തിയത്."അത് ചേട്ടനെടുത്തോ എന്റെ ഒരു സന്തോഷത്തിന്"
ഇറങ്ങിയ ഉടനെ പൊതി സീറ്റിലേക്ക് വച്ച അയാളെ നോക്കി വില്ല്യം പറഞ്ഞു.
"ആ പറച്ചിലിൽ എന്തോ ഉണ്ടല്ലോ സാറെ?പതിവില്ലാതെ വഴിയിലുള്ള നിപ്പും ഒക്കെക്കൂടി നോക്കുമ്പോൾ ഒരു ചുറ്റിക്കളി മണക്കുന്നുണ്ടല്ലോ?
"ആഹ്.....ചെറിയൊരു ഒളിച്ചുകളി ഉണ്ടെന്ന് കൂട്ടിക്കോ ചേട്ടാ"
"കൊഴപ്പം വല്ലോം ആണോ സാറെ?"
"ഒരു കൊഴപ്പോം ഇല്ല.മിക്കവാറും രാത്രിയുള്ള കാവലല്ലെ.ഇടക്കൊക്കെ ഒരു നേരമ്പോക്കിന് ഇങ്ങനെയൊന്ന് ആവാം.ചേട്ടനത്തിന്റെ തഞ്ചത്തിന് ചെയ്യുന്നുണ്ടെന്നും അറിയാം.ഇന്ന് എന്റെ പേരിൽ സന്തോഷിക്ക് ചേട്ടാ"
"ഈ സാറ് എല്ലാം അറിഞ്ഞു വച്ചോണ്ടാണല്ലെ?"
"എന്നും കാണുന്ന ചേട്ടനെ നമ്മുക്ക് അറിഞ്ഞൂടെ?എന്നാ എല്ലാം പറഞ്ഞ
പോലെ.ഞാൻ നീങ്ങുവാ"
"അതിന് സാറൊന്നും പറഞ്ഞില്ലല്ലോ സാറെ?"
"ഇല്ലല്ലെ........തല്ക്കാലം
💬 Comments
View all comments