0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 29 [Alby]

Author : alby Read All Parts 457
അറസ്റ്റ്,ശേഷം മാധവനെ സമ്മർദ്ദത്തിലാക്കി തങ്ങളുടെ വഴിയിലെത്തിക്കുക എന്നതായിരുന്നു ലക്ഷ്യം.ഒടുക്കം മർമ്മത്തുള്ള അടിയിൽ മാധവൻ വീഴണം.പിന്നീട് താൻ സ്വപ്നം കണ്ട പോലെ കിട്ടുന്ന പാരിതോഷികങ്ങളും കയ്യിൽ വന്നുകയറുവാൻ പോകുന്ന പെണ്ണുങ്ങളെ വച്ചനുഭവിക്കാം എന്ന ചിന്തയും കുറച്ചൊന്നുമല്ല അയാളെ ഉന്മത്തനാക്കിയത്. പക്ഷെ എവിടെയെങ്കിലും ഒന്ന് പിഴച്ചാൽ തല മണ്ണിൽക്കിടന്നുരുളും എന്ന് നന്നായറിയുന്നതുകൊണ്ടാണ് ഇപ്പോൾ ഇങ്ങനെയൊരു മീറ്റിങ് പോലും. ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷമാണ് രാജീവന്റെ ഫോണിലെക്ക് ആ കാൾ വരുന്നത്. അത് കണ്ടതും ഒരു ചിരിയോടെ അയാളെണീറ്റു വഴിയിലേക്ക് നിന്നു.പിന്നാലെ ഗോവിന്ദും."എനിക്ക് ഒരാളോട് കൂടി ചോദിക്കണം എന്ന് പറഞ്ഞിട്ടില്ലെ ഗോവിന്ദ്.അദ്ദേഹമാണ് വരുന്നത്"ദൂരെനിന്നും കാർ വരുന്നത് കണ്ട് രാജീവ് പറഞ്ഞു. ആ വാഹനം അടുത്തുവരുന്തോറും അവന്റെ ആകാംഷ കൂടിവന്നു.ഒടുവിൽ കാർ വ്യക്തമായി കണ്ടതും ഗോവിന്ദ് അറിയാതെ ഉരുവിട്ടു. ".....അമ്മാവൻ....." അതോടൊപ്പം ഒരുപിടി ചോദ്യങ്ങളും അവന്റെയുള്ളിൽ പൊട്ടിമുളച്ചു. ##### തുടരും ആൽബി..

💬 Comments

View all comments