0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 533
ഈ തറവാട്ടിനുള്ളിൽ പതിവില്ലാത്ത കാര്യം അമ്മ പോലും അറിയാതെ ഞാൻ സാധിച്ചുതരുന്നതും പോരാ ഇനി നാട് നീളെ കൂട്ടുകൂടി കുടിച്ചു രസിക്കാന്നാ.അത് നടക്കില്ലല്ലോ മോനെ." "ഇടക്ക് ഇങ്ങനെ ഒക്കെ ചിലപ്പോൾ ഉണ്ടാകും." "അത് പറ്റില്ലെന്ന പറഞ്ഞത്.രാവിലെ മുങ്ങിയപ്പോൾ ഞാൻ ഇത് പ്രതീക്ഷിച്ചില്ല.വൈകിട്ട് എത്തുമെന്ന് കരുതി.എന്നിട്ടും കണ്ടില്ല.കുടിച്ചു മറിയാൻ നേരം ഉണ്ട്.ഭാര്യയെയും കൊണ്ട് പുറത്തു പോകാൻ എന്റെ ശംഭുസിന് സമയം ഇല്ല."അല്പം ദേഷ്യം ഉണ്ടായിരുന്നു വീണയുടെ മുഖത്ത്. സാധാരണ വീക്കെൻഡിൽ, തങ്ങളുടെ സ്വകാര്യനിമിഷങ്ങളിൽ ആരും അറിയാതെ വീണയാണവന് മദ്യം വിളമ്പാറ്.ഇന്നത് തെറ്റി,കൂടാതെ കൂട്ടുകൂടി കള്ള് കുടിക്കുന്നതും കുടിച്ചു വണ്ടിയോടിക്കുന്നതും അവൾക്ക് ഇഷ്ട്ടമല്ല താനും.അതു കൊണ്ടാണ് വീണ ഇങ്ങനെയൊരു സെറ്റപ്പ് അവന് ഒരുക്കിനൽകിയത്. അത്രയൊക്കെ പറഞ്ഞിട്ടും ഒരു കുലുക്കവുമില്ലാതെ ശംഭു കിടക്കാൻ തുനിഞ്ഞതും ഇരച്ചുകയറിയ ദേഷ്യം തീർക്കാനായി അവൻ കൊണ്ടുവച്ച കവർ വീണയെടുത്തു നിലത്തേക്ക് എറിഞ്ഞു.അതിൽ നിന്നും പുറത്ത് ചാടിയത് കണ്ട് അവൾ പകച്ചുനിന്നു. "ഇതെന്റെ പെണ്ണിനെ തൊട്ടവന്റെ കയ്യാ.അതാണ് വരാൻ വൈകിയത്.
കഴിച്ചു എന്നുള്ളത് നേരാ......ഒരു കണക്ക് തീർത്തതിന്റെ സന്തോഷം കൊണ്ട്.കയ്യൊക്കെ ആകെയൊരു വേദന,അതാ കഴിച്ചതും.അല്ലാതെ കൂട്ടുകൂടി കുടിച്ചു നടക്കാനുള്ള ഇഷ്ട്ടം കൊണ്ടല്ല,അതിന് താല്പര്യവും ഇല്ല."ഒരു കരച്ചിലോടെ കട്ടിലിൽ ചാരി ഇരുന്ന ശംഭുവിന്റെ നെഞ്ചിലേക്ക് അവൾ വീണു."ഏത്ര പറഞ്ഞാലും കേക്കില്ല.ഒന്ന് പറഞ്ഞിട്ടേ എന്തിനും പോകാവൂ എന്ന് ഏത്ര വട്ടം പറഞ്ഞു. വല്ലതും പറ്റിയാ ഈ വീണക്ക് ആരാ?" "പറഞ്ഞാൽ നീ സമ്മതിക്കില്ല, അല്ലെങ്കിൽ നിന്റെ ചേട്ടന്റെ ആൾക്കാർ എന്റെ പിറകെ കാണും. എന്റെ പെണ്ണിന് വേണ്ടി ആകുമ്പോൾ ഞാൻ ഒറ്റക്ക് മതി.അതാണതിന്റെ ശരി." "കൂടുതൽ ശരിയും ശരികേടും നോക്കണ്ട.ഇനി എന്താ വേണ്ടതെന്ന് എനിക്കറിയാം.ഇനി ശംഭുസിനെ ഒറ്റക്ക് വിട്ടാൽ.......എനിക്ക് പേടിയാ. ഞാൻ സമ്മതിക്കില്ല." "അത് മോള്‌ മാത്രം തീരുമാനിച്ചാൽ മതിയോ?" "മതി........ശംഭുന്റെ കാര്യം തീരുമാനിക്കുന്നത് വീണയാ." "ഏത് നേരത്താണോ ദൈവമെ?" "ശംഭുസെ.......വേണ്ടാ........" "ഈ ദേഷ്യം ഒക്കെ കുറെ കണ്ടതാ" "അധികം ഈ ചെക്കനോട് ദേഷ്യം കാണിക്കാൻ എനിക്ക് പറ്റില്ല.അതാ ശംഭുസിന് ഇത്ര നെഗളിപ്പ്." "അതെനിക്കറിയാല്ലോ.എന്നിട്ടെനിക്ക് മേടിച്ച ഷർട്ട്‌ എന്തിയെ?"അവളെ ഒന്നുകൂടി ഇറുക്കിപ്പിടിച്ചാണ് അവൻ അത് ചോദിച്ചതും. "ആര്.......ആര് വാങ്ങിച്ചു.എന്റെ കൂടെ വരാത്തയാൾക്ക്

💬 Comments

View all comments