0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 532
കാതിനോട് ചേർത്തു. "രാജീവേ......നിനക്ക് ആള് മാറി.ഒരു മുന്നറിയിപ്പ് തന്നതാ,അത് സ്വയം അനുഭവിച്ചത് നീയും.എന്നിട്ടും നീ പിന്മാറാൻ തയ്യാറല്ല.ഇപ്പൊ അവസാനമായിട്ട് ഒന്നുകൂടി.സഖാവ് കൃഷ്ണപിള്ള ജങ്ഷനിൽ നിന്നും ഇടത്തേക്ക് തിരിയുന്ന റോഡിലെ തണൽ മരത്തിന്റെ കൊമ്പിൽ നിന്റെ അളിയൻ തൂങ്ങിയാടുന്നുണ്ട്.വന്നു കൊണ്ട് പൊയ്ക്കോ.ഇപ്പൊ ഒരാൾക്ക് കാഴ്ച്ചവക്കാൻ അളിയന്റെ കൈ ഞാനിങ്ങെടുത്തിട്ടുണ്ട്,ഇനിയും എന്റെ വഴിയേ വന്നാൽ....................... നിന്റെ തലയാവും ഞാൻ കൊണ്ടു പോവുക."അത്രമാത്രം പറഞ്ഞ് ഫോണും വലിച്ചെറിഞ്ഞു കളഞ്ഞ ശംഭു തന്റെ ബുള്ളറ്റ് സ്റ്റാർട്ട്‌ ചെയ്തു. മുഴങ്ങുന്ന ശബ്ദത്തോടെ അത് അവനെയും കൊണ്ട് മുന്നോട്ട് കുതിച്ചു. ***** ശംഭു വീട്ടിലെത്തിയപ്പോൾ വൈകി. സമയം രണ്ട് കഴിഞ്ഞിരുന്നു.വീണ അപ്പോഴും ഉറക്കമിളച്ചിരിപ്പുണ്ട്. അവൻ വൈകുന്നതിൽ ഗർവിച്ച സാവിത്രിയെ ഒരുവിധം സമാധാനിപ്പിച്ചാണ് ഉറങ്ങാൻ വിട്ടത് മുറിയിൽ എത്തിയതും കയ്യിലെ കവർ മേശമേൽ വച്ചശേഷം ശംഭു കുളിക്കാൻ കയറി.ബാൽക്കണിയിൽ ഇരുന്ന് അവൻ വരുന്നതു കണ്ട വീണ പരിഭവം മുഖത്ത് കാട്ടിയാണ് വാതിൽ തുറന്നുകൊടുത്തതും.തന്നെ ഒന്ന് ഗൗനിക്കുക പോലും ചെയ്യാതെ കുളിക്കാൻ കയറിയപ്പോൾ അതല്പം കൂടി. കുളി കഴിഞ്ഞു വരുമ്പോഴും അവൾ മുഖം വീർപ്പിച്ചു നിൽക്കുകയാണ്. അവൻ ഒന്ന് ചിരിക്കുക മാത്രം ചെയ്തു.അധികനേരം അവൾക്ക് പറ്റില്ല എന്നവനറിയാം. "രാവിലെ എന്റെ കണ്ണുവെട്ടിച്ചു പോയതാ,എന്നിട്ട് പുലരാറായപ്പോൾ കേറിവന്നിരിക്കുന്നു.ഒന്നും പറയാതെ പോവാനും വരാനും ഇവിടെ അന്യര് ഒന്നുമല്ല ഉള്ളത്." "ആഹ്......കുറച്ചു അത്യാവശ്യം,ഒന്ന് വൈകി.എന്താ അതിന്."
"അതിന് ഒന്നുമില്ലേ.ഇങ്ങനെ കാള കളിച്ചുനടക്കാൻ പണ്ടത്തെപ്പോലെ അല്ല,കുടുംബമൊക്കെയായി." "ഭാര്യയുടെ അധികാരം കാണിക്കുവാ' "അതെന്ന് വച്ചോ.പിന്നെ എന്റെ കെട്ടിയോൻ വൈകി വന്നതിന്റെ കാരണം എനിക്കറിയണ്ടെ?" "അങ്ങനെ എല്ലാം ഒന്നും അറിയണ്ട." "അത്രക്കായോ........എന്നാ അതൊന്ന് അറിയണമല്ലോ.കുടിച്ചിട്ട് വന്നു കയറിയതും പോരാ,എന്നിട്ടെന്നോട് തർക്കിക്കുന്നു."വീണക്കും വാശി ആയി.രണ്ടു മൂന്ന് വിക്സ് മുട്ടായി നുണഞ്ഞുതിന്ന്,അതിന്റെ ബലത്തില് വന്നുകയറിയതാണ് ശംഭു.എന്നിട്ടും ഇവളിതെങ്ങനെ...... അവനവളെ ഒന്ന് നോക്കി. "ഇങ്ങനെ നോക്കണ്ട,ഈ ചെക്കൻ ഒന്ന് തുമ്മിയാൽ എനിക്ക് പിടികിട്ടും. കുടിച്ചിട്ട് കേറി വരരുതെന്ന് പല വട്ടം ഞാൻ പറഞ്ഞിട്ടുണ്ട്.നല്ല അടി കൊള്ളാത്തതിന്റെയാ.കള്ളും കുടിച്ചു വണ്ടി ഓടിച്ചിട്ട്‌ വല്ലോം പറ്റിയാ നഷ്ടം എനിക്കാ." "ഇന്നിത്തിരി കഴിച്ചു.എനിക്ക് അതിനുള്ള സ്വാതന്ത്ര്യം പോലുമില്ലെ" "നിന്റെ ടീച്ചർ അറിഞ്ഞാൽ എന്താവും അവസ്ഥയെന്ന് ഞാൻ പറയണ്ടല്ലോ.

💬 Comments

View all comments