0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 535
മുന്നിലുള്ള തടസങ്ങൾ മാറ്റവെ രാജീവ്‌ ആകെ ഭ്രാന്ത് പിടിച്ച സ്ഥിതി എത്തിയിരുന്നു.തന്റെ ബൈക്ക് സംഭവസ്ഥലത്തു തന്നെ വച്ചശേഷം സലിമിനെയും കൊണ്ട് ആശുപത്രി ലക്ഷ്യമാക്കി പായുകയായിരുന്നു രാജീവ്‌.അവിടെ അവർ വരുന്നതും കാത്ത് പത്രോസും.അന്ന് രാത്രി മുഴുവൻ അയാളും കൂട്ട് നിന്നു. കൂടാതെ പത്രോസിന് അല്പം പേടിയും ഒപ്പം മാധവനോടുള്ള വിരോധവും ഒരുപോലെ വർദ്ധിച്ച സമയമായിരുന്നു അത്. അപകടനില തരണം ചെയ്യാൻ തന്നെ മൂന്ന് ദിവസമെടുത്തു.വീണ്ടും മൂന്ന് കഴിഞ്ഞാണ് മുറിയിലേക്ക് മാറ്റിയത് തന്നെ. പ്രഹരങ്ങളേറ്റ് സലീമിന്റെ അടിവയറു കലങ്ങിയിരുന്നു.ട്യൂബിലൂടെയാണ് മൂത്രവിസർജനമിപ്പോൾ.നെറ്റിയിൽ ആറു സ്റ്റിച്ച്,മുഖം മുഴുവൻ ചതവും ഉണ്ടായിരുന്നു.കൺപോളകൾ നീലച്ചുകിടക്കുന്നുണ്ട്.തുടകളിലും, മുതുകിലും പുറംകാലുകളിലുമെല്ലാം നിറയെ ചൂരൽപ്പാടുകളായിരുന്നു. കൂടാതെ ഒരു കൈ മുട്ടിനു കീഴെവച്ച് നഷ്ട്ടപ്പെട്ടു.ഇതാണ് സലീമിന്റെ ഇപ്പോഴത്തെ അവസ്ഥ. "ശംഭു..................കൊച്ചു ചെക്കനെന്ന് കരുതിയ നമുക്ക് തെറ്റി."രാജീവ്‌ പറഞ്ഞു. "പത്രോസ് സാറിനോട് ഒന്ന് സൂക്ഷിച്ചു നടക്കാൻ പറയ്‌.എന്റെ കൂടെ സാറും ഉണ്ടായിരുന്നു.ഇനി എന്ത് പണിയാ സാറിന് കിട്ടുക എന്ന് പറയാൻ പറ്റില്ല" ബെഡിൽ കിടന്ന് ചെറിയ വേദനയിൽ പോലും സലിം പറഞ്ഞു.
"അഭ്യാസിയാണവൻ.......അടവുകൾ മുഴുവൻ പയറ്റിത്തെളിഞ്ഞവൻ. അവനെയത്ര നിസാരനായി കണ്ടത് തന്നെ മണ്ടത്തരം.വീണയെ തൊട്ടത് അവന് പൊള്ളി,അതാണ് മണിക്കൂറു വച്ച് സലിമിനിട്ട് പണി കിട്ടിയതും. കാര്യം പേരിന് ഇപ്പഴും അവള് എന്റെ ഭാര്യയാ.പക്ഷെ പൊറുതി അവന്റെ കൂടെയും"ഗോവിന്ദ് പറഞ്ഞു. "മനസ്സിലായി ഗോവിന്ദ്,അവനെയത്ര ടോർച്ചർ ചെയ്തിട്ടും സലിമിന്റെ കാര്യം പിന്നത്തേക്ക് വച്ചിരുന്നു.ഇന്ന് അവൾക്ക് വേണ്ടി ധൃതികാട്ടിയിട്ടുണ്ട് എങ്കിൽ അവന്റെ ബലഹീനതയും പുറത്തുവന്നിരിക്കുന്നു.അതെനിക്ക് പ്രയോജനം ചെയ്യും."രാജീവ്‌ പറഞ്ഞു "മുതലെടുപ്പ് നടത്തുന്നതൊക്കെ കൊള്ളാം,പക്ഷെ സൂക്ഷിച്ചു വേണം. ഉദാഹരണമായി സലിം സാറിന്റെ അവസ്ഥയൊന്ന് ഓർത്താൽ മതി." ഗോവിന്ദ് ഒരു മുന്നറിയിപ്പ് നൽകി. "അവനെ എന്റെ മുൻപിൽ കിട്ടുന്ന സമയം,അവന്റെ മരണം ഞാൻ ഉറപ്പ് വരുത്തിയിരിക്കും."സലിം മുരടനക്കി. "സലിം സാറെ....നിങ്ങൾ കരുതുന്നത് പോലെയല്ല ശംഭു.ഒരു കൈ പോയി, അത് മനസ്സിലാക്കാതെ എടുത്തുചാടി ഇനി തലയും കളയണോ.ആവേശം നല്ലതാ.........അത് ആസ്ഥാനത്ത് കാണിച്ചാൽ ഒട്ടും നല്ലതിനാവില്ല" ഗോവിന്ദ് പറഞ്ഞു. "ഇനി എങ്ങനെ മുന്നോട്ട് പോകും അളിയാ?"സലിം ചോദിച്ചു. "റെഡ് ക്രോസ്സിൽ നിന്ന് റിസൾട്ട്‌ കിട്ടി. നമ്മുക്ക് അനുകൂലമാണ്.ഭൈരവന്റെ വസ്ത്രത്തിൽ കണ്ട നെഗറ്റീവ് ഗ്രൂപ്പ്‌ ഗായത്രിയുടെതെന്ന്

💬 Comments

View all comments