Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
ഉറപ്പിക്കാം.ഇനി
നിങ്ങൾ സംഘടിപ്പിച്ചവയുടെ കാര്യം എടുത്താൽ അതിന്റെ റിസൾട്ടാവാൻ ഇനിയും രണ്ടു ദിവസമെടുക്കുമെന്ന് പത്രോസ് വിളിച്ചപ്പോൾ പറഞ്ഞു.ഒന്ന് സ്പീഡ് ആക്കാൻ ഞാനും വിളിച്ചു പറഞ്ഞിട്ടുണ്ട്.അതുകൂടി കിട്ടിയിട്ട് പറയാം"
"എന്നാൽ ഞാൻ ഇറങ്ങട്ടെ രാജീവ്.
ഒന്ന് ആ എസ് ഐ വിക്രമനെ മുഖം കാണിക്കണം.അയാൾക്ക് എന്തോ സംശയങ്ങൾ,അതിനൊരു ക്ലാരിറ്റി കൊടുക്കണം."ഗോവിന്ദ് പോകാൻ ഇറങ്ങി.
"അത് ചോദിക്കാൻ വിട്ടു.എന്തായി തന്റെ കൂട്ടുകാരന്റെ കേസ്?"രാജീവ് ചോദിച്ചു.
"എന്ത് ചെയ്യാം........എങ്ങുമെത്താതെ നിക്കുന്നു.സ്വന്തം ഫ്ലാറ്റ് പോലും വിട്ട് കിട്ടിയിട്ടില്ല.പെരുവഴിയിൽ ആണെന്ന് പറഞ്ഞാൽ മതിയല്ലോ."
"അളിയാ.......എനിക്കൊരു ചെറിയ സംശയം.നമ്മുടെ കേസും ആയിട്ട് ഇയാളുടെ കൂട്ടുകാരന്റെ മരണം കണക്ട് ചെയ്യാൻ പറ്റുമെന്നൊരു തോന്നൽ."അത്രയും കേട്ടുകൊണ്ട് കിടക്കുകയായിരുന്ന സലിം പറഞ്ഞു.
"എന്താ അളിയന് അങ്ങനെയൊരു സംശയം തോന്നാൻ?"രാജീവ് ചോദിച്ചു.
"അതെ,എന്റെ ഒരു സംശയം മാത്രം.
ഗോവിന്ദ് പറഞ്ഞ ഫ്രണ്ട് ഉണ്ടല്ലോ,ആ പെണ്ണിന് അയാളോടും വിരോധമുണ്ട്. എല്ലാം കൂട്ടിക്കിഴിച്ചു നോക്കുമ്പോൾ അങ്ങനെയൊരു സാധ്യത ചിന്തിച്ചു എന്നേയുള്ളു.അതങ്ങനെയങ്ങു തള്ളിക്കളയണ്ട എന്ന് ഉള്ളിലാരോ
പറയുന്നത് പോലെ"
"തള്ളിക്കളയുന്നില്ല അളിയാ.പക്ഷെ അത് നമ്മുടെ കയ്യിലോ നമ്മുടെ പരിധിയിലോ അല്ല.ഈ പറഞ്ഞ എസ് ഐ വിക്രമനെ എനിക്കറിയുകയും ചെയ്യും.പക്ഷെ......."
"എന്താ രാജീവ് ഒരു പക്ഷെ?"ഗോവിന്ദ് ചോദിച്ചു.
"ഗോവിന്ദ്..........രാജീവനല്ല വിക്രമൻ.
അതുതന്നെ കാരണം.താനിപ്പോൾ ചെല്ല്.ഞാനയാളെ കാണുന്നുണ്ട്,
എന്നിട്ട് പറയാം എന്റെ അഭിപ്രായം."
അത് മതിയായിരുന്നു കാര്യങ്ങളുടെ ഗൗരവം ഗോവിന്ദിന് പിടികിട്ടാൻ.
വൈകാതെ ഗോവിന്ദ് അവിടം വിട്ടു.
*****
അന്ന് വിക്രമൻ ഒരു യാത്രയിലാണ്.
തന്റെ മുന്നിലുള്ള സമസ്യയിലേക്ക് വെളിച്ചം വീശുന്നതിന് അനിവാര്യമായ യാത്ര.
ഡ്രൈവിനിടയിൽ പോലും വിക്രമൻ
ഓരോന്നും കൂട്ടിക്കിഴിച്ചുകൊണ്ടിരുന്നു.അന്ന് രാത്രി കൊല നടന്നു എന്ന് കരുതുന്ന
സമയം,ഏതാണ്ട് അതെ സമയം തമ്മിൽ ബന്ധപ്പെട്ട നമ്പറുകൾ, അതിന്റെ ഉറവിടം തേടിയാണ് ഇപ്പൊ
ഈ യാത്രപോലും.തന്നെയുമല്ല അവ
രണ്ടും ഓണായതും ഏതാണ്ടൊരെ സമയം അതുപോലെ ഓഫായതും.
താൻ കരുതിയത് പോലെ വ്യാജ നമ്പരാണ്,അതിന്റെ വിലാസത്തിൽ ഇത്തവണ നേരിട്ടുചെന്ന് തിരക്കാം എന്ന് തീരുമാനിച്ചതും വിക്രമൻ തന്നെയായിരുന്നു.താൻ ഇരുട്ടിലാണ് തപ്പുന്നത് എന്നറിഞ്ഞിട്ടും നേരിയ വെളിച്ചം എവിടെയെങ്കിലും കാണാൻ സാധിക്കും എന്ന പ്രതീക്ഷയോടെ വിക്രമൻ തന്റെ ദൗത്യവുമായി മുന്നോട്ട് പോകുകയാണ്.
വ്യക്തമായ തീരുമാനങ്ങളോടെ ഒരോ
💬 Comments
View all comments