Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]
തലകാണിച്ചു വരാമെന്നു പറഞ്ഞ് പത്രോസ് പോവുകയും ചെയ്തു.സലിം രാത്രിയിലേക്കുള്ള കാര്യങ്ങളൊരുക്കാനായി അതിന്റെ തിരക്കുകളിലേക്ക് കടന്നതും തന്റെ ഭാര്യയുടെ ഗന്ധമറിയാനുള്ള തിടുക്കത്തിലായിരുന്നു രാജീവ്.
*****
വൈകിട്ട് രാജീവന്റെ വീട്.ടെറസിൽ
വട്ടമിട്ടിരിക്കുകയാണവർ.ഇരുട്ട് വീണിരുന്നു.രാത്രിയതിന്റെ വന്യമായ സൗന്ദര്യം കാട്ടി അവരെ ഭ്രമിപ്പിച്ചുകൊണ്ടിരിക്കുന്നു.ഒരു
ഗോൾഡൻ നെപ്പോളിയൻ അവർക്ക് നടുവിലിരിക്കുന്നുണ്ട്.തെളിഞ്ഞ ആകാശം,മാനത്ത് നൂറായിരം നക്ഷത്രങ്ങൾക്കിടയിൽ ചന്ദ്രക്കല തിളങ്ങിനിൽക്കുന്നു.തണുത്ത കാറ്റ് അവരെ തഴുകിക്കടന്നുപോകുന്നു.
ചീവീടുകളുടെ മൂളലും വൗവ്വാലുകളുടെ ചിറകടി ശബ്ദവും അവരുടെ കാതുകളിൽ പതിച്ചുകൊണ്ടിരുന്നു.അതിനിടയിൽ അവരുടെ ഗ്ലാസ്സുകൾ തമ്മിൽ കൂട്ടി മുട്ടി.
"എടൊ ഗോവിന്ദ്,തന്റെ അമ്മാവൻ എന്നുപറയുന്ന കക്ഷി ആളെങ്ങനെ?
മാധവനുമായി മുൻപ് എന്തെങ്കിലും പ്രശ്നം?"പത്രോസാണ് ചോദിച്ചത്.
"അതുതന്നെയാണ് പത്രോസ് സാറെ എന്നെ കുഴപ്പിക്കുന്നതും.എന്റെ അറിവിൽ മാധവനുമായി യാതൊരു അഭിപ്രായവ്യത്യാസവുമില്ല.പിന്നെ എന്തിന്.........?അറിയില്ല.അല്ല രാജീവ് നിങ്ങൾ എങ്ങനെ അയാളുമായി.....?"
ഗോവിന്ദ് തിരിച്ചു ചോദിച്ചു.
"ഒന്നും പറയണ്ട ഗോവിന്ദ്,ഭൈരവൻ കേസുമായി ബന്ധപ്പെട്ടുള്ള പരിചയം.
സുരയോട് മുട്ടാൻ ഒരു സഹായം ചോദിച്ചു,അതിങ്ങനെയാവുമെന്ന് കരുതിയതല്ല."എങ്ങും തൊടാതെ എന്നാൽ ഗോവിന്ദ് വിശ്വസിക്കുന്ന രീതിയിൽ രാജീവ് കാര്യം പറഞ്ഞു.
"ഓഹ്................,ചിത്രയെ ഇരുമ്പിന്റെ കയ്യിൽനിന്നും ഊരിക്കിട്ടാൻ ഒരു വഴി. എന്താ സാറെ,നിങ്ങള് വിചാരിച്ചാൽ സുരയോട് മുട്ടിനിൽക്കാൻ പറ്റില്ലെ?
അതോ ഒന്നുപണി കിട്ടിയപ്പോൾ ഉള്ള ധൈര്യമെല്ലാം ചോർന്നുപോയോ?
അതോ അടി കിട്ടിയതിൽ പിന്നെ നിങ്ങളുടെ ബുദ്ധി
പ്രവർത്തിക്കാത്തതോ?"ഗോവിന്ദ് ചോദിച്ചു.
"എന്താ അത് പറഞ്ഞപ്പോൾ ഗോവിന്ദിന് ഒരു പുച്ഛം?"രാജീവ് ചോദിച്ചു.
"നിങ്ങളിത്രക്ക് മണ്ടനാണോ രാജീവ്.
ഞാൻ നിങ്ങളോടടുത്തത് എന്റെ നിലനിൽപ്പിന് വേണ്ടിയാ,അതും
ഞാൻ പിടിവള്ളി കിട്ടാതെ മുങ്ങി പോകും എന്ന സ്ഥിതി വന്നപ്പോൾ.
പക്ഷെ നിങ്ങളോ,ശരിയാ നിങ്ങളുടെ ഏട്ടന്റെ കാര്യത്തിൽ തെളിവുകളില്ല.
പക്ഷെ ഭൈരവൻ കേസിൽ വേണ്ട ശക്തമായ തെളിവുകൾ നിങ്ങളുടെ പക്കലുണ്ട് താനും.ആ ടീച്ചറിന്റെ
മിസ്സിങ് കേസ് വേറെയും.അവരിപ്പോ എവിടെ എന്നും രാജീവനറിയാം.
ഒരു സ്ത്രീയെ കാണാൻ ഇല്ല,അതും ഒരു ടീച്ചർ.സ്കൂൾ അധികൃതർ തന്ന പരാതി തന്നെ ധാരാളം മാധവനെ പിടിച്ചുള്ളിലിടാൻ.സാക്ഷി സ്ഥലം എസ് ഐ തന്നെയായതുകൊണ്ട് അതും പ്രശ്നമല്ല.ഇനി ഒറ്റക്ക് കേറി മുട്ടാനുള്ള ആൾബലമില്ലെങ്കിൽ സ്കൂളിലെ ആരെയെങ്കിലും കൂട്ടി
ഒരു ഹേബിയസ് കോർപ്പസ് ഫയല് ചെയ്‌താൽ സ്ഥലം എസ് ഐയുടെ മൊഴി കൂടിയാകുമ്പോൾ മാധവന് ചിത്രയെ കോടതിയിൽ
💬 Comments
View all comments