0%

Chapter Title : ശംഭുവിന്റെ ഒളിയമ്പുകൾ 30 [Alby]

Author : alby Read All Parts 498
എത്തിച്ചേ പറ്റൂ.ഒരേ സമയം ഹൈകോർട്ടിൽ രണ്ടു കേസ് പറയാം എന്നുള്ളതും നമ്മുക്ക് പ്രയോജനം ചെയ്യും. ഇനി മാധവന്റെ കയ്യിലുള്ള വീഡിയോ ക്ലിപ്പാണ് പേടിക്കുന്നതെങ്കിൽ അത് പ്രചരിപ്പിക്കുന്നത് മാധവന് തന്നെ വിനയാകും.നിങ്ങളുടെ സ്വകാര്യത അത് നിങ്ങളുടെ മൗലികാവകാശം അല്ലെ.ഉഭയകക്ഷി സമ്മതത്തോടെ നിങ്ങൾ ഒരുമിച്ചതിന് കോടതിക്ക് എന്ത് ചേദം.അതിനിടയിൽ മാധവന് എന്ത് കാര്യമെന്ന് കോടതി തീർച്ചയായും ചോദിക്കും,കൂടാതെ നിങ്ങളുടെ സ്വകാര്യത പകർത്തിയത് വേറെ. ഇതൊന്നും പറ്റില്ലെങ്കിൽ കുറെ കാലം ആയില്ലേ പോലീസിൽ.നിങ്ങൾക്ക് നല്ല ക്രിമിനൽസിനെ കിട്ടാനാണോ പ്രയാസം.ഒന്ന് ടൈ അപ്പ് ചെയ്തു കേറി മേഞ്ഞാൽ സുരയും വീഴും. പിന്നെ സുരയുടെയും മാധവന്റെയും സ്വഭാവത്തിന് ആ ടീച്ചറ് പെണ്ണിനെ തൊട്ടിട്ടുപോലുമുണ്ടാവില്ല.ഒരു മെഡിക്കലിൽ തീരാവുന്നതെയുള്ളൂ ഇന്ന് പീഡനക്കേസും മറ്റും.പെണ്ണ് പറഞ്ഞാൽ റേപ്പ് കേസ് ചാർജ് ചെയ്യുന്ന കാലമൊക്കെ പോയി സർ. ഒന്നറിഞ്ഞു കളിച്ചാൽ കൊലപാതകത്തിനൊപ്പം തെളിവ് നശിപ്പിക്കൽ,തട്ടിക്കൊണ്ട് പോകൽ, അനധികൃതമായി തടഞ്ഞു വക്കൽ, സ്വകാര്യതയിലെക്കുള്ള കടന്നുകയറ്റം,അന്യന്റെ സ്വകാര്യത പകർത്തൽ പിന്നെ വധശ്രമം എല്ലാം ചേർത്ത് മാധവനും പരിവാരങ്ങളും കുറച്ചധികം നാൾ ഗോതമ്പുണ്ട തിന്നും.അതല്ല ഇനി തീർക്കാനാണ്
പദ്ധതിയെങ്കിൽ നമ്മുക്ക് മുന്നിലുള്ള സാധ്യതകൾ ഏറെയാണ്."ഗോവിന്ദ് പറഞ്ഞു നിർത്തി."മോനെ ഗോവിന്ദേ........ഇത്രയൊക്കെ സാധ്യത ഉണ്ടായിരുന്നല്ലെ.എന്നിട്ടും അളിയന്റെ തലയിലൂടെ ഇതൊന്നും പോയില്ലല്ലോ എന്നോർക്കുമ്പഴാ. അല്ലളിയാ,ഇനി എന്താ പ്ലാൻ.ഒരാള് കസ്റ്റടിയിലിരിക്കാൻ തുടങ്ങിയിട്ട് ദിവസം നാല് കഴിഞ്ഞു.കാര്യങ്ങൾ മുന്നോട്ട് നീക്കിയില്ലേല് എങ്ങനെയാ" സലിം ചോദിച്ചു. "അളിയാ സലീമേ........ഒരു ഹെബിയസ് കോർപ്പസിന്റെ സാധ്യത, അതിലേക്ക് ഞാൻ പോയില്ല എന്നുള്ളത് ശരിയാ,ആ വീഡിയോ ഉണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതം ആലോചിച്ചുകൊണ്ടിരുന്നതുകൊണ്ട് ചിന്ത അതിലെ ആയിരുന്നു.അതാണ് കൂടുതൽ ചിന്തിക്കാതെ മറ്റൊരാളെ കൂട്ടുപിടിച്ചതും.അത് ആസ്ഥാനത്ത് ചെന്ന് കൊണ്ടു എന്നതും ശരിതന്നെ, ഒരു നിമിഷത്തെ എടുത്തുചാട്ടം. അല്ലാതെ എന്തുപറയാൻ അങ്ങനെ ഒന്ന് ഇനി പറ്റില്ലതാനും. പിന്നെ എല്ലാം നമ്മൾ വിചാരിക്കുന്ന മുറക്ക് നടക്കണം എന്ന് നിർബന്ധം പാടില്ല സലിം.കാരണം എതിരാളിയെ കുറച്ചു കാണുന്നത് ബുദ്ധിയല്ല എന്നത് തന്നെ,പ്രത്യേകിച്ചും മാധവനെപ്പോലെ കളിക്കാനറിയുന്ന ഒരാൾ എതിരെ നിൽക്കുമ്പോൾ. ഗോവിന്ദ് പറഞ്ഞത് ഞാൻ തട്ടുന്നില്ല, ചിത്ര തത്കാലം സേഫ് എന്ന് കരുതി മുന്നോട്ട് പോകാം.ഒന്ന് രണ്ടു തെളിവ് കൂടി മാച്ചിങ് ആയാൽ ഗോവിന്ദ് പറഞ്ഞതുപോലെ മർമ്മത്തു തന്നെ

💬 Comments

View all comments